ഡയലോഗ് പഠിക്കുന്നതില്‍ എന്നെ അത്ഭുതപ്പെടുത്തിയ മൂന്ന് പേരെയുള്ളൂ; തുറന്ന് പഞ്ഞ് റോഷന്‍ ആന്‍ഡ്രൂസ്

മലയാളത്തിലെ ഹിറ്റ് സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. ചുരുക്കം സിനിമകള്‍ കൊണ്ട് തന്നെ തന്നിലെ പ്രതിഭയെ അടയാളപ്പെടുത്തിയ, ചെയ്ത സിനിമകളില്‍ മിക്കതവും വലിയ വിജയങ്ങള്‍ ആക്കി മാറ്റിയ പ്രതിഭ. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം സിനിമകള്‍ ചെയ്തിട്ടുമുണ്ട് റോഷന്‍ ആന്‍ഡ്രൂസ്. ഇപ്പോഴിതാ തന്റെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരങ്ങളെ കുറിച്ചുള്ള റോഷന്‍ ആന്‍ഡ്രൂസിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

നോക്കിയാല്‍ കണ്ണെടുക്കാന്‍ തോന്നില്ല; ബോളിവുഡ് സുന്ദരി കത്രീന കൈഫ് ബിക്കിനിയില്‍

മുമ്പൊരിക്കല്‍ ജെബി ജംഗ്ഷനില്‍ റോഷന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. മലയാള സിനിമയില്‍ പെട്ടെന്ന് തന്നെ ഡയലോഗ് പഠിക്കുകയും പറയുകയും ചെയ്യുന്ന മൂന്ന് പേരെയാണ് താന്‍ കണ്ടിട്ടുള്ളതെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ് എന്നിവരാണ് ആ മൂന്നുപേര്‍. അതേസമയം പിന്നെയൊരാള്‍ കൂടിയുണ്ടെന്ന് പറയുന്ന റോഷന്‍ ആന്‍ഡ്രൂസ് ജഗതിയുടെ പേരും പറയുന്നുണ്ട്.

മൂന്ന് പേജ് കൊടുത്താലും

മൂന്ന് പേജ് കൊടുത്താലും നമ്മളെ ഞെട്ടിച്ചു കൊണ്ട് ഫോട്ടോസ്റ്റാറ്റ് പോലെ ഇവര്‍ ഡയലോഗ് പറയുമെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. ഡബ്ബിംഗ് ചെയ്യുമ്പോഴും ഈ സവിശേഷത കാണാമെന്നാണ് അദ്ദേഹം പറയുന്നത്. മറ്റാരെങ്കിലും പ്രോംപ്റ്റ് ചെയ്ത് ഡയലോഗ് പറയുന്നതിനേക്കാള്‍ എളുപ്പം തനിക്ക് സ്വയം പഠിച്ച് പറയുന്നതാണെന്നാണ് ഇതേ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറയുന്നത്.

 ഏറെ ഗുണം ചെയ്യും


തിരക്കുള്ളതോ ശ്രദ്ധ നഷ്ടപ്പെട്ടു പോകുന്നതോ ആയ ഷോട്ടുകള്‍ എടുക്കുമ്പോള്‍ മാത്രമാണ് താന്‍ സ്‌ക്രിപ്റ്രില്‍ നോക്കാറുള്ളതെന്നും മഞ്ജു പറയുന്നു. പണ്ട് മുതലേ അങ്ങനെ തന്നെയാണെന്നും അത് തുടര്‍ന്ന് പോരുക മാത്രമാണ് ചെയ്തതെന്നും മഞ്ജു പറയുന്നുണ്ട്. അതേസമയം ഡയലോഗുകള്‍ അഭിനേതാക്കള്‍ എളുപ്പത്തില്‍ പഠിച്ചെടുക്കുന്നത് ഏറെ ഗുണം ചെയ്യുമെന്ന് റോഷന്‍ ആന്‍ഡ്രൂസ് അഭിപ്രായപ്പെട്ടു. റോഷന്‍ സംവിധാനം ചെയ്ത പ്രതി പൂവന്‍കോഴിയില്‍ മഞ്ജുവായിരുന്നു നായിക.

ഉദയനാണ് താരം

മോഹന്‍ലാലിനെ നായകനാക്കി ഉദയനാണ് താരം എന്ന ചിത്രത്തിലൂടെയായിരുന്നു റോഷന്‍ അരങ്ങേറ്റം. ഈ ചിത്രത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും റോഷനെ തേടിയെത്തിയിരുന്നു. ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ഈ ജോഡി ഇവിടം സ്വര്‍ഗമാണ്, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലൂടെ വീണ്ടും ഒരുമിച്ചു. മുംബൈ പോലീസിലൂടെയാണ് റോഷനും പൃഥ്വിരാജും കൈകോര്‍ക്കുന്നത്. മഞ്ജുവിന്റെ തിരിച്ചുവരവ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ആയിരുന്നു.

Recommended Video

താൻ ചെയ്തതിൽ ഏറ്റവും നല്ല പോലീസ് വേഷം ഏതെന്ന് പൃഥ്വി പറയുന്നു | FilmiBeat Malayalam
സല്യൂട്ട്

പ്രതി പൂവന്‍കോഴിയായിരുന്നു റോഷന്‍ സംവിധാനം ചെയ്ത് അവസാനം തീയേറ്ററിലെത്തിയ സിനിമ. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സംവിധാനം ചെയ്യുന്ന സല്യൂട്ട് ആണ് പുതിയ സിനിമ. ചിത്രത്തന്റെ പോസ്റ്റര്‍ നേരത്തെ വൈറലായി മാറിയിരുന്നു. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മൂന്ന് തവണ മാത്രമാണ് ഈ കൂട്ടുകെട്ടിന് പുറത്തു നിന്നുമുളളവര്‍ റോഷന്‍ ആന്‍ഡ്രൂസിനായി തിരക്കഥയൊരുക്കിയിട്ടുള്ളത്.

More from Filmibeat

Read more about: prithviraj roshan andrews
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X