എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി സ്വന്തം വീട് തുറന്നിട്ടു, എന്നിട്ടും 'പ്രളയം സ്റ്റാര്‍' വിളികള്‍; ഇത് കാവ്യനീതി!

തീയേറ്ററുകള്‍ക്ക് പുതു ജീവന്‍ നല്‍കിയിരിക്കുകയാണ് 2018. കേരളം നീന്തിക്കയറിയ 2018 ലെ പ്രളയത്തിന്റെ കഥ പറയുന്ന സിനിമയാണ് 2018. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തം ദ റിയല്‍ കേരളാ സേ്റ്റാറിയാണെന്നാണ് കണ്ടവര്‍ പറയുന്നത്. ജാതിയും മതവും കൊടിയുടെ നിറവുമെല്ലാം മറന്ന് മലയാളികള്‍ തോളോട് തോള്‍ ചേര്‍ന്നു നിന്ന് ജീവിതത്തിലേക്ക് നീന്തിക്കയറിയ കഥയാണ് ചിത്രം പറയുന്നത്.

മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് എല്ലായിടത്തും നിന്നും ലഭിക്കുന്നത്. വലിയ പ്രൊമോഷനുകളൊന്നുമില്ലാതെ എത്തിയ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളെല്ലാം ഹൗസ്ഫുള്ളായി മാറിയിരിക്കുകയാണ്. മിക്കിയടത്തും ഷോകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ സമയത്തില്‍ 2018 നെക്കുറിച്ചുള്ള നടി റോഷ്‌ന ആന്‍ റോയിയുടെ കുറിപ്പും ശ്രദ്ധ നേടുകയാണ്.

Roshna Ann Roy

പ്രളയ കാലത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രളയം സ്റ്റാര്‍ എന്ന് വിളിക്കപ്പെട്ട ടൊവിനോ തോമസിന് കിട്ടുന്ന കയ്യടി കാലം കാത്തുവച്ച കാവ്യ നീതിയാണെന്നാണ് റോഷ്‌ന പറയുന്നത്. ഫെയ്‌സ്ബുക്കില്‍ റോഷ്‌ന ആന്‍ റോയ് പങ്കുവച്ച കുറിപ്പ് വായിക്കാം.

കേരളത്തിലെ വെള്ളപ്പൊക്കം ' മരണം വരെയും മറക്കാനാവില്ല. സര്‍വ്വതും നഷ്ടപ്പെട്ട ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു തന്ന വെള്ളപ്പൊക്കം 2018..
2018-ന്റെ അവസാനം ടോവിനോ തോമസെന്ന നടന് കിട്ടുന്ന മനസുനിറഞ്ഞുള്ള കയ്യടികള്‍ കാലം കാത്തുവച്ച കാവ്യനീതിയാണ്..!

താരപരിവേഷമുപേക്ഷിച്ച് പ്രളയകാലത്ത് ദുരിതമനുഭവിച്ച മനുഷ്യര്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിച്ചിട്ടും, എല്ലാം നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി സ്വന്തം വീടുതുറന്നിടുകപോലും ചെയ്തിട്ടും സാമൂഹികമാധ്യമങ്ങളില്‍ ചില പ്രബുദ്ധന്മാരുടെയുള്‍പ്പടെ പരിഹാസത്തിനിരയായ,
'പ്രളയം സ്റ്റാര്‍' എന്നുവിളിച്ചപഹസിക്കപ്പെട്ട ടോവിനോയ്ക്ക് അതേ പ്രളയമടിസ്ഥാനമാക്കിയെടുത്ത സിനിമയിലൂടെ അതേ മലയാളിയുടെതന്നെ കയ്യടികിട്ടുന്ന കാവ്യനീതി.!

2018 സിനിമ കണ്ടിറങ്ങിയപ്പോള്‍ ഏതാണ്ട് വല്ലാത്തൊരു അവസ്ഥ ആണ്.. സന്തോഷം ആണോ സങ്കടം ആണോ.. എന്തായാലും ഉള്ള് നിറഞ്ഞു. ഹൗസ് ഫുള്‍ ആയി ഇരുന്നു ഒരു സിനിമ കണ്ടിട്ട് കാലങ്ങള്‍ ആയി. ഇത് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും സിനിമ ആണ്.. ജാതിയോ, മതമോ, കൊടിയുടെ നിറമോ ഇല്ലാതെ നമ്മള്‍ ഒന്നിച്ചു നീന്തി കയറിയ നന്മ ഉള്ള ഒരുപാട് മനുഷ്യരുടെ ജീവിതം ആണ് 2018.

Roshna Ann Roy

വിഎഫ്എക്‌സ് ആണോ ഒറിജിനല്‍ ആണോ എന്ന് അറിയാന്‍ പറ്റാത്ത തരത്തില്‍ ആണ് സിനിമ എടുത്ത് വെച്ചിരിക്കുന്നത്. ജൂഡ് ആന്റണി ഇത്രയും നല്ലൊരു സിനിമ തന്നതിന് നന്ദി. ടൊവിനോ തോമസ് പ്രളയകാലത്ത് നിങ്ങളെ ആക്ഷേപിച്ച ചുരുക്കം ചില മനുഷ്യര്‍ക്കുള്ള മറുപടി ആണ് 'അനൂപ്. നിങ്ങള്‍ ഒരു അസാധ്യ നടന്‍ ആണ്. ടൊവിനോ തോമസ്, ആസിഫ് അളി, ചാക്കോച്ചന്‍, ലാല്‍, നരേന്‍, വിനീത് ശ്രീനിവാസന്‍, വലിയ താര നിരയുള്ള ഈ സിനിമ തീയേറ്ററില്‍ തന്നെ കാണണം. കൊച്ച് കുട്ടികള്‍ തൊട്ട് അഭിനയിച്ച എല്ലാവരും മനസ് നിറച്ചുവെന്നാണ് റോഷ്‌ന പറയുന്നത്.

വന്‍ താരനിര തന്നെ അണിനിരക്കുന്ന സിനിമയാണ് 2018. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, ഇന്ദ്ര്ന്‍സ്, ലാല്‍, നരേന്‍, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, അജു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അഖില്‍ പി ധര്‍മ്മജനും ജൂഡും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വേണു കുന്നപ്പള്ളി, സികെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

More from Filmibeat

Read more about: tovino thomas jude antony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X