യുവനടി എന്നല്ല, പേര് പറയണം! നിങ്ങള്‍ ഉദ്ദേശിച്ചത് നടന്നു, സര്‍വ്വത്ര തെറി; മറ്റുള്ളവരെ വിറ്റ് ജീവിക്കുന്നവന്‍!

വ്‌ളോഗര്‍ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടി റോഷ്‌ന ആന്‍ റോയ്. യുവനടിയുടെ പരാതിയില്‍ എന്ന് പരാമര്‍ശിക്കാതെ തന്റെ പേര് പറയണമെന്നാണ് റോഷ്‌ന പറയുന്നത്. നടി എന്ന് മാത്രം കൂട്ടിച്ചേര്‍ക്കുന്നതിലൂടെ ലക്ഷ്യമിട്ട് എന്താണോ അത് നടന്നുവെന്നും തനിക്ക് തെറിയഭിഷേകം ആണെന്നുമാണ് റോഷ്‌ന പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു റോഷ്‌നയുടെ പ്രതികരണം. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

യുവ നടി എന്നൊക്കെ പറയുന്നതെന്തിന് ? ഇരയെന്നോ യുവ നടിയെന്നോ പറഞ്ഞു ഒളിക്കേണ്ടതില്ല. മാധ്യമ ധര്‍മ്മം. കൃത്യമായി വിനിയോഗിക്കണം. എന്തായാലും നിങ്ങള്‍ ഫെയിം കൂട്ടി ചേര്‍ത്തത് പോലെ ' നടി റോഷ്‌ന ആന്റോയി യുടെ പരാതിയില്‍ സൂര്‍ജ് പാലാക്കാരന്‍ അറസ്റ്റില്‍ ' അങ്ങനെ തന്നെ വേണം കൊടുക്കാന്‍!
എന്റെ പേരിനോടൊപ്പം ' നടി ' എന്ന് കൂട്ടിച്ചേര്‍ക്കുന്നതിനോട് യാതൊരു താല്പര്യവും എനിക്കില്ല. നടിയെന്ന് കൂട്ടിച്ചേര്‍ക്കുന്നതിലൂടെ നിങ്ങള്‍ എന്താണോ ഉദ്ദേശിച്ചതു അത് വേണ്ടപോലെ എനിക്ക് കിട്ടി ബോധിച്ചു. അത് ഞാന്‍ അങ്ങ് കണ്ണടച്ചു.

Sooraj Palakkaran

നേരം ഇരുട്ടി വെളുക്കുമ്പോള്‍ ''നടി, ഇവളേത്? ഇവളുടെ ... ' സര്‍വത്ര തെറി അഭിഷേകം. 5 -6 കൊല്ലം സിനിമയില്‍ എന്തെങ്കിലുമൊക്കെ ചെയ്തു അതിന്റെ വരുമാനം കൊണ്ട് ജീവിച്ചതുകൊണ്ട് മാത്രമാണ് സിനി ആര്‍ട്ടിസ്റ്റ് എന്ന് ലേബല്‍ കൊടുത്തിരിക്കുന്നത്. എന്റെ ആഗ്രഹങ്ങള്‍ എന്റെ പാഷന്‍ നിങ്ങള്‍ക്ക് കൈയിലിട്ടു പന്താടാന്‍ ഉള്ളതല്ല.

ഇപ്പോ വരും വലുമ്മേ തീ പിടിച്ചു കോറെ എണ്ണം. ''ഇവള്‍ക്ക് ഇത് തന്നെയാണോ പണി ? ഇവള്‍ അങ്ങനെ ഇങ്ങനെ എന്നൊക്കെ പറഞ്ഞോണ്ട് .''
എന്റെ ആയുസ്സ് തീരും വരെ എന്റെ ഭാഗത്ത് ശരിയുണ്ടെന്ന് 100% ശതമാനം ഉറപ്പുണ്ടെങ്കില്‍ ഒരുത്തനേം ഭയപ്പെടില്ല. എടുത്തു വെച്ച കാല്‍ മാറ്റി ചവിട്ടില്ല. സ്ത്രീകള്‍ക്ക് വലിയ പരിഗണന എന്ന് പറച്ചില്‍ മാത്രമേ ഉള്ളൂ. നമ്മളൊക്കെ പൊതു മുതലുകള്‍ ആണോ? കുറ്റം ചെയ്തവനെ പൂമാലഇട്ട് വരവേറ്റ ചരിത്രമാണ് നമുക്കുള്ളത്. അപ്പോ പിന്നെ പറയാനുണ്ടോ കാര്യങ്ങള്‍?

എന്നാലും എന്റെ കുടുംബത്തെയോ എന്നെയോ വേദനിപ്പിക്കുന്നത് സഹിക്കാന്‍ കഴിയുന്നില്ല. അത് കൊണ്ട് തന്നെയാണ് ഞാന്‍ ഇറങ്ങിയിരിക്കുന്നത്.
ഇതൊക്കെ കേട്ട് മിണ്ടാതിരിക്കാന്‍ എന്റെ നട്ടെല്ല് റബ്ബര്‍ അല്ലെന്ന് എല്ലാവരും ഒന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. എന്റെ നാവ് എവിടെയും ഒട്ടിയിട്ടില്ല . മറുപടി കൊടുക്കാന്‍ അറിയാഞ്ഞിട്ടുമല്ല. പക്ഷേ ഇതാണ് ശരിയായ രീതി. എന്തിനാണ് പിന്നെ നിയമ വ്യവസ്ഥകള്‍?

ഡ്രൈവര്‍ യദുവിനെതിരെ. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കണ്ടന്റിനു വേണ്ടി. രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തി ഞാന്‍ മോശക്കാരിയാണെന്ന രീതിയിലുള്ള എത്ര വീഡിയോ ദൃശ്യങ്ങള്‍ പുറത്തിറങ്ങി. എത്ര മോശം കമന്റുകള്‍ വന്നു? സഹിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ടെന്നു മനസ്സിലാക്കുക
ഞാന്‍ ഉള്‍പ്പെടുന്ന സ്ത്രീ സമൂഹത്തോടാണ് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ ഇങ്ങനെയുള്ള പരാമര്‍ശങ്ങള്‍ക്ക് കൃത്യമായ മറുപടി കൊടുക്കണം.

Sooraj Palakkaran

ഇവരെപോലുള്ളവര്‍ക്ക് കുടുംബമെന്നോ കുട്ടിയെന്നോ അമ്മയെന്നോ ഉള്ള യാതൊരു പരിഗണനയും ഉണ്ടാവില്ല. അവര്‍ക്ക് ഒരു ദിവസത്തെ വെറുമൊരു കണ്ടന്‍റ് മാത്രമാണ് എന്നെ പോലുള്ളവര്‍ എന്റെ സ്ത്രീത്വത്തെയും ചോദ്യം ചെയ്തു എനിക്ക് മാനസിക സമാധാനം നഷ്ടപ്പെടുത്തി എനിക്ക് നേരെ വന്നവര്‍ക്കുള്ള ഒരു വാര്‍ണിംഗ് തന്നെയാണ് ഈ നടപടി. ഇങ്ങനെ ഓരോരുത്തരെ വിറ്റ് കാശ് മേടിച്ചു ജീവിക്കുന്നവര്‍ ഒരുപാട് ഉണ്ട് സമൂഹത്തില്‍. നാളെ എന്റെ മകള്‍ക്കോ അമ്മക്കോ എന്നെ പോലുള്ള ആര്‍ക്കെങ്കിലുമൊക്കെ ഈ അവസ്ഥ വരും. തളരരുത്. പൊരുതണം. പൊരുതി ജയിക്കണം.

ഇതൊക്കെ പറഞ്ഞാലും ഇവരിത് തുടര്‍ന്ന് കൊണ്ടിരിക്കും. ഇപ്പോള്‍ തന്നെ ജാമ്യത്തില്‍ പുറത്തുവരികയും ചെയ്യു. എന്നാലും കുറച്ച് നേരമെങ്കിലും ബുദ്ധിമുട്ടിക്കണമല്ലോ. ' നിനക്കൊക്കെ വേറെ പണിയില്ലേ എന്നും ചോദിച്ചു ഇപ്പോ വരും ചെലോന്മാര്. എടോ എന്റെ പണി ഇതല്ല. പക്ഷേ ഇവനൊക്കെ ഇതല്ലേ പണി. ഇവന്‍ ഇപ്പോ ഇന്ന് ചാനല്‍ നിറഞ്ഞു നില്‍ക്കട്ടെ. ജീവിക്കാന്‍ വേറെ വഴിയില്ലാത്തവര്‍ ഇങ്ങനൊക്കെയാണ്. ഞാന്‍ ശരിയല്ലാത്ത വഴിയിലൂടെ സഞ്ചരിക്കാത്തിടത്തോളം കാലം. എന്റെ സത്യത്തിനും നീതിക്കും വേണ്ടി പൊരുതും. അതിന് വേണ്ടി ഏതറ്റം വരെയും പോകും

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X