For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകന്‍ മരിച്ചത് എന്റെ മടയില്‍ കിടന്ന്, എനിക്ക് മരണത്തെ ഭയമില്ല; മകനെക്കുറിച്ച് മനസ് തുറന്ന് സബീറ്റ

  |

  മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. ഒരു കൂട്ടുകുടുംബത്തിലെ തമാശകളാണ് പരമ്പരയിലൂടെ അവതരിപ്പിക്കുന്നത്. അവതാരകയായി കയ്യടി നേടിയ അശ്വതി ശ്രീകാന്തും നടന്‍ ശ്രീകുമാറുമായിരുന്നു പരമ്പരയില്‍ മുമ്പ് പ്രേക്ഷകര്‍ക്ക് പരിചിതരായിരുന്ന താരങ്ങള്‍. മറ്റ് താരങ്ങളെല്ലാം താരതമ്യേനെ പുതുമുഖങ്ങളായിരുന്നു. എന്നാല്‍ അധികം വൈകാതെ അവരെല്ലാം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി. ഇന്ന് മലയാളികളെ സംബന്ധിച്ച് തങ്ങളുടെ വീട്ടിലെ അംഗങ്ങളെ പോലെ പ്രിയപ്പെട്ടവരാണ്.

  Also Read: വീട്ടുകാരുടെ നിര്‍ബന്ധം, രണ്ടാം വിവാഹത്തിന് തയ്യാറായി മീന! തീരുമാനം മകള്‍ക്കു വേണ്ടിയോ?

  ചക്കപ്പഴത്തിലെ ലളിതാമ്മയെ അവതരിപ്പിച്ച് കയ്യടി നേടിയ താരമാണ് സബീറ്റ ജോര്‍ജ്. പ്രേക്ഷകര്‍ക്കും സബീറ്റ എന്നാല്‍ ഇന്ന് ലളിതാമ്മയാണ്. ചക്കപ്പഴം വീട്ടിലെ സൂപ്പര്‍ താരമാണ് ലളിതാമ്മ. ജീവിതത്തിലും സബീറ്റ ഒരു പോരാളിയാണ്. ഇപ്പോഴിതാ തന്റെ മകന്‍ മാക്‌സിനെക്കുറിച്ചും അവന്റെ മരണത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സബീറ്റ. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം.

  Sabita George

  അവനൊരു പോരാളിയായിരുന്നു. അവന്‍ ഉണ്ടായ സമയത്ത് മൂന്ന് ദിവസമേ ജീവിക്കുകയുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പക്ഷെ ആ പറഞ്ഞവരൊക്കെ ഒക്കെ അവന്‍ തിരുത്തി. പന്ത്രണ്ട് വര്‍ഷം അവന്‍ ജീവിച്ചു. അവന് കെയര്‍ കിട്ടിയിട്ടുണ്ട്. പക്ഷെ അതിലുപരിയായി അവനൊരു വില്‍ പവറുണ്ടായിരുന്നുവെന്നാണ് സബീറ്റ പറയുന്നത്. പറഞ്ഞവരെയെല്ലാം ഞാന്‍ തിരുത്തുമെന്നുണ്ടായിരുന്നു. അതെനിക്കും പ്രചോദനമായിട്ടുണ്ട്. എന്നോടും ആരെങ്കിലും ചേച്ചിയെ കൊണ്ട് പറ്റുമോ, ബുദ്ധിമുട്ടായിരിക്കും എന്ന് പറഞ്ഞാല്‍ ഞാനത് ചെയ്ത് കാണിക്കും. ആ പ്രചോദനം എനിക്ക് കിട്ടുന്നത് എന്റെ മകന്‍ മാക്‌സില്‍ നിന്നുമാണെന്നും സബീറ്റ പറയുന്നു.

  മരണത്തെ ഭയമില്ല. ജോലി ചെയ്ത ഫീല്‍ഡില്‍ നിന്നും കിട്ടിയതാണ്. പിന്നെ എന്റെ മകനെ എന്റെ മടിയിലിരുത്തി പറഞ്ഞുവിട്ട ആളാണ് ഞാന്‍. ജീവന്‍ പോയെന്ന് എനിക്കറിയാം. ഇപ്പോളാണ് പോയതെന്ന് അറിയാം. മടിയില്‍ ഇരുത്തുമ്പോഴും കാലിലൊക്കെ ചൂടുണ്ട്. അതായത് ഇപ്പോള്‍ പോയതേയുള്ളൂവെന്ന്. അവന്‍ മരിച്ച ശേഷവും ഞാന്‍ തകര്‍ന്നു പോവുകയോ അലമുറയിട്ട് കരയുകയോ ചെയ്തിട്ടില്ല. അങ്ങനൊരു സ്‌റ്റേജായിരുന്നില്ല. ജീവന്‍ പോയി. എന്നു കരുതി പേടിക്കേണ്ട ഒന്നല്ല മൃതദേഹമെന്നും താരം പറയുന്നുണ്ട്.

  അതേസമയം ചക്കപ്പഴം പരമ്പരയില്‍ നിന്നും പിന്മാറിയിരിക്കുകയാണ് സബീറ്റ. തന്ന സ്‌നേഹത്തിനും കരുതലുനും ഒരുപാട് നന്ദിയുണ്ട്. എന്നാല്‍ ഇനി നിങ്ങളുടെ ലളിതാമ്മയായി തുടരാനാവില്ല. കാരണങ്ങള്‍ നിരത്താനും ആഗ്രഹിക്കുന്നില്ല. ചില സമയം നിശബ്ദതയാണ് ഏറ്റവും ശക്തം. തുടര്‍ന്നും എവിടെയെങ്കിലുമൊക്കെ വെച്ച് നമ്മള്‍ കണ്ടുമുട്ടുമെന്ന് എനിക്കുറപ്പുണ്ടെന്നാണ് സബീറ്റ പറഞ്ഞത്. 'എന്റെ അഭാവത്തിലും ചക്കപ്പഴം നിങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്യട്ടെ. ചേര്‍ത്ത് നിര്‍ത്തുക. കഴിയുവോളം....' എന്നും സബീറ്റ പറയുന്നുണ്ട്്.

  'ഒരു കാരണത്തിന്റെ പേരില്‍ ജോലി ചെയ്യൂ. കൈയ്യടിയ്ക്ക് വേണ്ടിയല്ലാതെ ഒരു കാര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കൂ. മതിപ്പ് ഉളവാക്കാന്‍ വേണ്ടിയല്ല നമ്മള്‍ എന്താണെന്ന് പ്രകടിപ്പിക്കാന്‍ വേണ്ടി ജീവിക്കുക. നിങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ ശ്രമിക്കരുത്. പക്ഷെ നിങ്ങളുടെ അസാന്നിധ്യം തിരിച്ചറിയപ്പെടണം' എന്നും താരം കുറിക്കുന്നുണ്ട്.

  Also Read: 'നിങ്ങൾ പ്രണയിച്ചോളു, സെക്‌സും ചെയ്തോളു, പക്ഷെ വിവാഹത്തിന് മുമ്പ് രണ്ടല്ല മൂന്നുവട്ടം ചിന്തിക്കണം': അനുശ്രീ

  അമേരിക്കയില്‍ സ്ഥിര താമസമാക്കിയ ശേഷമാണ് യു.എസ് റിയല്‍ എസ്റ്റേറ്റ് ലൈസന്‍സ് സബിറ്റ നേടിയെടുത്തത്. ആ മേഖലയില്‍ കുറച്ചുകാലം ജോലി ചെയ്യുകയും ചെയ്തിരുന്നു സബിറ്റ. ഒരു മകളുള്ള സബിറ്റ വിവാഹമോചിതയാണ്. പത്ത് വര്‍ഷം മുമ്പാണ് താരം വിവാഹമോചനം നേടിയത്. ഒരു മകന്‍ കൂടി നടിക്കുണ്ടായിരുന്നു. പക്ഷെ കുറച്ച് വര്‍ഷം മുമ്പ് മരിച്ചു. ആതുരസേവന പ്രവൃത്തികളിലും സജീവമാണ് സബിറ്റ.

  Read more about: serial
  English summary
  Sabita George Talks About Her Son Max And His Last Moments After Leaving Chakapazham
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X