കോളേജിലെ ചന്ദനമരം മോഷ്ടിക്കപ്പെട്ടു! ജീവിതത്തില്‍ ആദ്യമായി ഫിംഗര്‍പ്രിന്റ് കണ്ടപ്പോള്‍; സാബുമോന്‍ പറയുന്നു
മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പരിചിതനാണ് സാബുമോന്‍. ടെലിവിഷന്‍ പരിപാടി അവതാരകനായിരുന്ന സാബു ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ വിജയിയായിരുന്നു. മലയാളം ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരാര്‍ത്ഥിയായിട്ടാണ് സാബുവിനെ കണക്കാക്കുന്നത്. ഒരു ചിരി ഇരു ചിരി ബംപര്‍ ചിരിയുടെ വിധി കര്‍ത്താവായും സാബു ടെലിവിഷനില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
അയ്യപ്പനും കോശിയും ജല്ലിക്കട്ട് തുടങ്ങിയ സിനിമകളിലൂടെ സിനിമയിലും സാബു മോന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കോളേജ് കാലത്തെ രസകരമായൊരു അനുഭവം പങ്കുവെക്കുകയാണ് സാബുമോന്‍. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയതായിരുന്നു സാബുമോന്‍. കോളേജിലെ ചന്ദനമരം മോഷണം പോയ കഥയാണ് സാബുമോന്‍ പങ്കുവെക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ഞാന്‍ കുറേക്കാലം കോളേജില്‍ തന്നെ കിടന്നിട്ടുണ്ട്. ഭക്ഷണം കാന്റീനില്‍ കിട്ടും. കിടക്കുന്നത് ഓഡിറ്റോറിയത്തിലായിരിക്കും. തുണികഴുകാനൊക്കെ ഹോസ്റ്റലില്‍ റൂം കാണും. നമുക്ക് വേണ്ടി അവിടെ കുറച്ച് റൂമുകള്‍ റിസര്‍വ് ചെയ്ത് വച്ചിട്ടുണ്ട്. കോളേജില്‍ സ്ഥിരമായി നാടക റിഹേഴ്‌സല്‍ പോലെ എന്തെങ്കിലും കാണും. അതിനാല്‍ അവിടെ തന്നെയായിരുന്നു എപ്പോഴും. ഓഡിറ്റോറിയത്തിലെ സ്‌റ്റേഡിയത്തില്‍ നിരന്നു കിടക്കുകയാണ് ചെയ്യുക. ബാനറാണ് പുതക്കുക. ആ സമയത്തെ ഒരു പ്രമുഖ ജ്വല്ലറിയുടെ ബാനര്‍ കിട്ടണേ എന്ന് ആഗ്രഹിക്കുമായിരുന്നു. നല്ല ക്വാളിറ്റിയായിരുന്നു. ഖാദി ബോര്‍ഡില്‍ നിന്നും കിട്ടുന്ന പുതപ്പിന്റെ കട്ടിയായിരിക്കും'' സാബുമോന്‍ പറയുന്നു.
അന്ന് എന്തോ ഫങ്ഷനുണ്ടായിരുന്നു. അതിനാല്‍ കോളേജില്‍ തന്നെ കിടന്നു. അന്ന് കയ്യില്‍ അധികം പൈസയൊന്നും കാണില്ല. അതിനാല്‍ ഫുഡ് ലിമിറ്റഡ് ആക്കും. പക്ഷെ ശരീരം പിന്നേയും ഭക്ഷണം ആവശ്യപ്പെടുമല്ലോ. കൂട്ടത്തില്‍ തെങ്ങ് കയറാന്‍ അറിയുന്നവരുണ്ട്. യൂണിവേഴ്‌സിറ്റി കോളേജില്‍ ധാരാളം തെങ്ങുകളുണ്ട്. തെങ്ങില്‍ നമുക്ക് വേണ്ടിയെന്ന പോലെ കരിക്കുമുണ്ടാകും. രാത്രി അതൊക്കെ കയറിയിട്ട് കുടിച്ച് കിടക്കുകയാണ്. കുറച്ച് കഴിഞ്ഞപ്പോള്‍ എന്തോ ശബ്ദം കേട്ടെന്ന് ചിലര്‍ പറഞ്ഞു.

എല്ലാവരും ചേര്‍ന്ന് കോളേജ് മുഴുവന്‍ നടന്ന് തപ്പി. മരച്ചില്ലയൊക്കെ വീണു കിടക്കുന്നുണ്ട്. അതൊക്കെ എടുത്ത് മാറ്റിയാണ് തപ്പുന്നത്. ആരേയും കണ്ടില്ല. തിരിച്ചുവന്നു കിടന്നു.രാവിലെ എഴുന്നേറ്റപ്പോള്‍ വന്‍ ബഹളം. കോളേജിന്റെ മുന്നില്‍ നിന്ന ചന്ദനമരം ആരോ അടിച്ചോണ്ട് പോയി. ഈ മരത്തിന്റെ ചില്ല പൊക്കിയാണ് ആരെങ്കിലും ഉണ്ടോ എന്ന് രാത്രി പോയി നോക്കിയത്. അവര്‍ മെയിന്‍ തടി മാത്രമേ എടുക്കുകയുള്ളൂ. അതൊരു ചന്ദന മരമാണെന്ന് പോലും ഞങ്ങള്‍ നോട്ടീസ് ചെയ്തിരുന്നില്ലെന്നും സാബുമോന്‍ പറയുന്നു.
നമ്മള്‍ അവിടെ ഉണ്ടായിരുന്നതു കൊണ്ട് പോലീസുകാര്‍ വിളിപ്പിച്ചത്. പോലീസുകാര്‍ക്ക് നമ്മളെ അറിയാം. സ്ഥിരമായി സെക്രട്ടറിയേറ്റ് ഗെയ്റ്റില്‍ വച്ച് കാണുന്നതാണല്ലോ. ആദ്യമായി ഫിംഗര്‍പ്രിന്റ് എടുക്കുന്നത് കാണുന്നത് അന്നാണ്. നമ്മള്‍ സിനിമയില്‍ കാണുന്നത് പോലെയല്ല. ഞങ്ങള്‍ക്കത് വളരെയധികം കൗതുകം തോന്നിപ്പിക്കുന്നതായിരുന്നു. സാറേ എന്റെയെടുക്ക് എന്ന് പറഞ്ഞ് ചെല്ലുകയാണ്. സാധാരണ ഞങ്ങള്‍ ബലമായി പിടിച്ച് വച്ചൊക്കെയാണ് എടുക്കാറുള്ളത്. ഇതാദ്യമായിട്ടാണ് ഇങ്ങനെ ക്യൂ നില്‍ക്കുന്നത് എന്നായിരുന്നു പോലീസുകാര്‍ പറഞ്ഞത്. എന്തായാലും ആ ചന്ദനം മരം കിട്ടിയതുമില്ല. കേസും പിടിച്ചില്ലെന്നും സാബു പറയുന്നു.


Click it and Unblock the Notifications











