ആ പെണ്‍കുട്ടികളെ സേഫ് ആയി കൊണ്ടു പോകൂ, എന്നെ നോക്കണ്ട എന്ന് പറഞ്ഞ സുരേഷേട്ടന്‍: സാധിക
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ വലിയ വിവാദത്തിലാണ് നടന്‍ സുരേഷ് ഗോപി ചെന്നു പെട്ടിരിക്കുന്നത്. കോഴിക്കോട് വച്ചായിരുന്നു വിവാദ സംഭവം. മാധ്യമങ്ങളെ കാണുകയായിരുന്നു സുരേഷ് ഗോപി. ഇതിനിടെ തന്നോട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ താരം കൈ വെക്കുകയായിരുന്നു. ഉടനെ തന്നെ മാധ്യമ പ്രവര്‍ത്തക ഒഴിഞ്ഞു മാറി. എന്നാല്‍ അദ്ദേഹം വീണ്ടും കൈവച്ചതോടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് കൈ എടുത്തു മാറ്റേണ്ടി വരികയായിരുന്നു.
സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുടെ മാപ്പ് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നുമാണ് മാധ്യമ പ്രവര്‍ത്തകയുടെ നിലപാട്. ഇതിനിടെ സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. മിമിക്ര താരങ്ങളുടെ സംഘടനയായ മായും താരത്തിന് പിന്തുണയായി എത്തിയിരുന്നു.

ഇപ്പോഴിതാ നടി സാധിക വേണുഗോപാലും സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് സാധികയുടെ പ്രതികരണം. മാപ്പ് പറഞ്ഞത് സുരേഷ് ഗോപിയുടെ മഹത്വമാണെന്നാണ് സാധിക പറയുന്നത്.
''കോഴിക്കോട് പാപ്പന്റെ പ്രൊമോഷന് ആളു കൂടിയപ്പോള്‍ ഗോകുലിനോട് നീ ആ പെണ്‍കുട്ടികളെ സേഫ് ആയി കൊണ്ടു പോകൂ, എന്നെ നോക്കണ്ട ഞാന്‍ വന്നോളാം എന്ന് പറഞ്ഞ സുരേഷേട്ടന്റെ ആ വാക്കുകള്‍ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. പിന്നെ ഒരു പെണ്‍കുട്ടിയ്ക്ക് അദ്ദേഹത്തിന്റെ പെരുമാറ്റം തെറ്റായി തോന്നിയെങ്കില്‍ അത് മനസിലാക്കി ആ കുട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞത് തന്നെയാണ് ആ വ്യക്തിയുടെ മഹത്വം. എന്നും നന്മകള്‍'' എന്നാണ് സാധി കുറിച്ചിരിക്കുന്നത്.
നേരത്തെ നടി അശ്വതിയും സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഒരു നല്ല മനുഷ്യന്‍. ഒരു നല്ല മനുഷ്യ സ്‌നേഹി. അകാലത്തില്‍ വിധി അടര്‍ത്തി മാറ്റിയ പൊന്നോമനയുടെ ഓര്‍മ്മകള്‍ ഇന്നും ഹൃദയത്തില്‍ പേറുന്ന ഒരു നല്ല അച്ഛന്‍. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഈ മനുഷ്യനെ ചെളി വാരി എറിയരുതെന്നാണ് അശ്വതി പറഞ്ഞത്. തന്റെ പ്രവര്‍ത്തി ആ കുട്ടിയെ വേദനിപ്പിച്ചു എന്ന് അറിഞ്ഞ നിമിഷം തന്നെ നിരുപാധികം ക്ഷമ ചോദിച്ചത് തന്നെ ആ മനസിന്റെ വലിപ്പമെന്നും അശ്വതി പറഞ്ഞിരുന്നു.
സ്ത്രീ സംരക്ഷണത്തിനും സ്ത്രീ സമത്വത്തിനും വേണ്ടി ഭരണഘടന അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ വ്യക്തി ഹത്യ നടത്താനും രാഷ്ട്രീയ മുതലെടുപ്പിനും ആയി ഉപയോഗിക്കാതിരിക്കുക. അതിന് ലഭിക്കുന്ന തിരിച്ചടികളുടെ കാലം വിദൂരം അല്ലെന്നും അശ്വതി പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി ഒരിക്കലും മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടുള്ള വ്യക്തിയല്ലെന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.

സുരേഷ് ഗോപിയെന്ന രാഷ്ട്രീയക്കാരനെയാണ് ആളുകള്‍ വിമര്‍ശിക്കുന്നത്. സുരേഷ് ഗോപിയെന്ന സിനിമാക്കാരനായിട്ടേ എനിക്ക് അദ്ദേഹത്തെ കാണാന്‍ പറ്റുള്ളൂവെന്നും അവര്‍ പറയുന്നു. വീഡിയോ കണ്ടപ്പോള്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ഒരു സഹോദരന്റെ സ്ഥാനത്ത് നിന്നുകൊണ്ടാണ് പലപ്പോഴും അദ്ദേഹം സ്ത്രീകളോട് സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളതെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു.
അതേസമയം, ആ പെണ്‍കുട്ടിയോട് സംസാരിക്കുമ്പോള്‍ സിനിമയ്ക്കുള്ളിലെ സ്ത്രീകളോട് സംസാരിക്കുന്നത് പോലെ സൗഹൃദത്തോടെ അവരോട് സംസാരിച്ചുവെന്നാണ് തനിക്ക് തോന്നിയതെന്നാണ് വിവാദ സംഭവത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞത്.അദ്ദേഹം ഒരു തെറ്റായ ചിന്ത മനസില്‍ വെച്ചല്ല പെരുമാറിയത് എന്നാണ് എനിക്ക് തോന്നിയതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. നേരത്തെ നടന്‍ ബാബുരാജും താരത്തിന് പിന്തുണയുമായി എത്തിയിരുന്നു.


Click it and Unblock the Notifications











