'അങ്ങനെ പറഞ്ഞവരോട് ചോദിക്കൂ'; ഉണ്ണി മുകുന്ദനെ വിമര്‍ശിച്ചതല്ല; കമന്റില്‍ മറുപടിയുമായി സാധിക

മലയാളത്തിലെ യുവതാരമാണ് ഉണ്ണി മുകുന്ദന്‍. മാര്‍ക്കോയിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ വയലന്‍സുള്ള സിനിമ എന്ന വിശേഷണവുമായി തീയേറ്ററിലെത്തിയ ചിത്രമാണ് മാര്‍ക്കോ. ചിത്രം ചരിത്രം വിജയം നേടിയെങ്കിലും വയലന്‍സ് വിമര്‍ശിക്കപ്പെട്ടിരുന്നു. കേരളത്തില്‍ വര്‍ധിച്ചു വരുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മാര്‍ക്കോയിലെ വയലന്‍സ് വിമര്‍ശിക്കപ്പെട്ടത്.

ഇതിനിടെ ഇപ്പോഴിതാ ഉണ്ണി മുകുന്ദന്‍ പങ്കുവച്ചൊരു പോസ്റ്റും അതിന് നടി സ്ാധിക വേണു ഗോപാല്‍ നല്‍കിയ കമന്റും ചര്‍ച്ചയാവുകയാണ്. മാര്‍ക്കോ, മാളികപ്പുറം, വിക്രമാദിത്യന്‍ എന്നീ സിനിമകളിലെ തന്റെ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദന്‍ പങ്കുവച്ചത്. ഓര്‍മ്മക്കുറിപ്പ് എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. പിന്നാലെ കമന്റുമായി നിരവധി പേരെത്തി. ഇതില്‍ നടി സാധിക വേണു ഗോപാലിന്റെ കമന്റ് ആരാധകരുടെ ശ്രദ്ധ കവരുന്നതായിരുന്നു.

Sadhika Venugopal

'മാര്‍ക്കോ നെഗറ്റീവ് സ്വാധീനം. അയ്യപ്പന്‍ പൊളിറ്റിക്കല്‍ സ്വാധീനം. വിക്രമന്‍ സിനിമയിലെ കഥാപാത്രം' എന്നാണ് സാധിക കമന്റ് ചെയ്തത്. സാധികയുടെ കമന്റ് പക്ഷെ ചിലര്‍ കണ്ടത് നെഗറ്റീവ് അര്‍ത്ഥത്തിലാണ്. താരം ഉണ്ണി മുകുന്ദനെ വിമര്‍ശിച്ചതാണെന്നായിരുന്നു പലരുടേയും വ്യഖ്യാനം. ഇത് ചൂണ്ടിക്കാണിച്ചൊരാള്‍ക്ക് സാധിക മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.

''അയ്യപ്പന്‍ എങ്ങനെ രാഷ്ട്രീയ സ്വാധീനമാകും? അദ്ദേഹം ദൈവീകമായ സ്വാധീനമാണ്. അയപ്പനെ രാഷ്ട്രീയമാക്കുന്ന മാനസികാവസ്ഥ എനിക്ക് മനസിലാകുന്നില്ല. നിങ്ങള്‍ പറയുന്നത് അദ്ദേഹത്തെ ആരാധിക്കുന്നവരെല്ലാം രാഷ്ട്രീയക്കാര്‍ ആണെന്നാണോ?'' എന്നായിരുന്നു ഒരു ആരാധകന്‍ സാധികയ്ക്ക് മറുപടി നല്‍കിയത്. പിന്നാലെ പ്രതികരണവുമായി സാധിക എത്തുകയായിരുന്നു.

''ഞാന്‍ അങ്ങനെ പറഞ്ഞോ സഹോ? അങ്ങനെ പറഞ്ഞവരോട് ചോദിക്കൂ. ഞാന്‍ ഒരു കഥാപാത്രത്തെ കഥാപാത്രമായി കാണാതിരിക്കുന്ന, ഒരു നടനെ അയാളുടെ സിനിമയെ പോയന്റ് ഔട്ട് ചെയ്യുന്ന ആളുകളുടെ വിരോധാഭാസം ഒന്ന് മെന്‍ഷന്‍ ചെയ്തു, അത്രയേയുള്ളൂ. അല്ലാതെ ആ സ്വാധീനം ഒന്നും എന്റെ അഭിപ്രായമല്ല.'' എന്നായിരുന്നു സാധികയുടെ മറുപടി.

അതേമസയം ഈ മറുപടി താങ്കള്‍ ഇട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ അടക്കം താങ്കളുടെ ആദ്യ കമന്റ് തെറ്റിദ്ധരിച്ചേനെ എന്ന് മറ്റൊരു ആരാധകന്‍ സാധികയ്ക്ക് മറുപടി നല്‍കി. ''തെറ്റിദ്ധാരണ, അതിന് ഈ നാട്ടില്‍ പഞ്ഞമൊന്നുമില്ലല്ലോ. എനിക്കിപ്പോള്‍ അത് ശീലമാണ്. കുഞ്ചന്‍ നമ്പ്യാരൊന്നും ഈ കാലത്ത് ജനിക്കാത്തത് ഭാഗ്യം. അല്ലെങ്കില്‍ ആക്ഷേപ ഹാസ്യത്തിന് അങ്ങേരേയും പിടിച്ചു ജയിലില്‍ ഇട്ടേനെ'' എന്നായിരുന്നു അയാള്‍ക്ക് സാധിക നല്‍കിയ മറുപടി.

കമന്റ് ഇടുമ്പോള്‍ അത് വ്യക്തമായി ഇടണം. ഒറ്റ നോട്ടത്തില്‍ നിങ്ങളുടെ കമന്റ് കണ്ടാല്‍ ആരും തെറ്റിദ്ധരിക്കും എന്നും ആരാധകന്‍ സാധികയോട് പറയുന്നത്. ആരും എന്ന് പറയരുത്, ചിലര്‍. ഈ സ്‌മൈലി ഒക്കെ യൂസ് ചെയ്യുന്നതിനും അര്‍ത്ഥങ്ങള്‍ ഉണ്ട്. അത് മനസിലാക്കുന്നവരും കേരളത്തിലുണ്ട്. പോസ്റ്റ് മുതലാളിയ്ക്കും എനിക്കും കാര്യം മനസിലായോ? അത്രയേയുള്ളൂ. ബാക്കി ഉള്ളവരുടെ ചിന്തകള്‍ അവര്‍ക്ക് വിടുന്നു. നിങ്ങള്‍ ഒരു സംശയം ചോദിച്ചതിനാല്‍ വ്യക്തമാക്കിയെന്ന് മാത്രം എന്നാണ് സാധിക നല്‍കുന്ന വിശദീകരണം.

Sadhika Venugopal

അതേസമയം ഉണ്ണി മുകുന്ദന്റെ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. തീര്‍ത്തും വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളാണ് പോസ്റ്റില്‍ പരാമര്‍ശിക്കപ്പെടുന്നതെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നടി നിഖില വിമല്‍ അടക്കമുള്ളവര്‍ കമന്റുമായി എത്തുന്നുണ്ട്. പൊലീസായും ദൈവമായും ക്രിമിനലായുമെല്ലാം അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ സാധിച്ച ഉണ്ണി മുകുന്ദന് കയ്യടിക്കുകയാണ് ആരാധകര്‍.

ഗെറ്റ് സെറ്റ് ബേബിയാണ് ഉണ്ണി മുകുന്ദന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിഖില വിമല്‍ ആയിരുന്നു ചിത്രത്തിലെ നായിക. മിണ്ടിയും പറഞ്ഞും ആണ് ഉണ്ണി മുകുന്ദന്റെ പുതിയ സിനിമ. അപര്‍ണ ബാലമുരളി നായികയാകുന്ന സിനിമയുടെ സംവിധാനം അരുണ്‍ ബോസ് ആണ്. നിരവധി സിനിമകളാണ് ഉണ്ണി മുകുന്ദന്റേതായ അണിയറയില്‍ തയ്യാറെടുക്കുന്നത്.

More from Filmibeat

Read more about: sadhika venugopal unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X