ഗായ്‌സ് അറിഞ്ഞോ, നിങ്ങള്‍ ഡിവോഴ്‌സ് ആയി! മകള്‍ പറഞ്ഞതിനെക്കുറിച്ച് സായ് കുമാറും ബിന്ദു പണിക്കരും

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് സായ് കുമാറും ബിന്ദു പണിക്കരും. മകള്‍ കല്യാണിയും ഇന്ന് റീലുകളിലൂടെ മലയാളികള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും സുപരിചിതരാണ്. ഇപ്പോഴിതാ കല്യാണിയെക്കുറിച്ച് ബിന്ദു പണിക്കരും സായ് കുമാറും പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. മുമ്പൊരിക്കല്‍ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ബിന്ദു പണിക്കരും സായ് കുമാറും പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകളാണ് കല്യാണി. തന്റെ ഡാന്‍സ് വീഡിയോകളിലൂടെയാണ് കല്യാണി സോഷ്യല്‍ മീഡിയയില്‍ താരമായി മാറുന്നത്. താനും കല്യാണിയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് അഭിമുഖത്തില്‍ സായ് കുമാര്‍ സംസാരിക്കുന്നുണ്ട്.

Sai Kumar

കല്യാണിയില്‍ ഞാന്‍ അങ്ങനെ കുറ്റങ്ങളൊന്നും കണ്ടിട്ടില്ല. അതിനാല്‍ വഴക്കു പറയാറുമില്ല. ഇവള്‍ ഇടയ്ക്ക് കേറി അങ്ങോട്ടും ഇങ്ങോട്ടും പറയും. ഞാന്‍ നിര്‍ത്താന്‍ പറയും. കുട്ടികളല്ലേ, അവര്‍ക്ക് അവരുടേതായ ആഗ്രഹങ്ങളുണ്ടാകുമല്ലോ. അതിന് വിലങ്ങു തടിയാകില്ല ഞാന്‍. മൊത്തത്തില്‍ ചില്‍ അല്ലെങ്കില്‍ ചില്ലാകണമെങ്കില്‍ ചില്‍ ആണ് ഞാന്‍ എന്നാണ് സായ് കുമാര്‍ പറയുന്നത്.

പിന്നാലെ തങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകളെക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. നമ്മളെക്കുറിച്ചുള്ള ഗോസിപ്പുകള്‍ ഏറ്റവും അവസാനമാണ് ഞങ്ങള്‍ കേള്‍ക്കുക. പിന്നെ നമ്മള്‍ എങ്ങനെ ജീവിക്കുന്നു എന്നതിലല്ലേ കാര്യം. നമ്മളെപ്പറ്റി എന്തൊക്കെ പറയുന്നുണ്ടെന്നാണ് താരങ്ങള്‍ പറയുന്നത്. തങ്ങളെക്കുറിച്ച് കേട്ട ഒരു ഗോസിപ്പും ഇരുവരും പങ്കുവെക്കുന്നുണ്ട്.

ഞങ്ങള്‍ തമ്മില്‍ വേര്‍ പിരിഞ്ഞുവെന്ന്. സോഷ്യല്‍ മീഡിയയില്‍ വലിയ സംഭവമായിരുന്നു. ഒരു ദിവസം ഞങ്ങള്‍ ബെഡ് റൂമിലിരുന്ന് സിനിമ കാണുകയായിരുന്നു. ക്ലൈമാക്സ് ആകാറായി. പെട്ടെന്ന് മോള് വന്ന് വാതില്‍ തുറന്നിട്ട്, ഗായ്സ് നിങ്ങള്‍ അറിഞ്ഞോ? നിങ്ങള്‍ വേര്‍പിരിഞ്ഞു! ഇപ്പോള്‍ വാര്‍ത്ത കണ്ടതാണെന്ന്. ആ ശരിയെന്ന് പറഞ്ഞ് ഞങ്ങള്‍ സിനിമയും കണ്ടിരുന്നുവെന്നാണ് സായ് കുമാര്‍ പറയുന്നത്.

പിറ്റേദിവസം എത്രയോ നാളായിട്ടും വിളിക്കാതിരുന്ന സുഹൃത്തുക്കള്‍ വരെ വിളിച്ചിട്ട് എവിടെയാണ് എന്ന് ചോദിക്കും. എന്റെ ഒരു സുഹൃത്തുണ്ട് മാഞ്ഞൂരാന്‍. അവന്‍ വിളിച്ചു. ചേട്ടന്‍ എവിടെയാണ് വീട്ടിലാണോ എന്ന് ചോദിച്ചു. അതെ എന്ന് ഞാന്‍. ഒന്നുമില്ല ചേട്ടാ വെറുതെ വിളിച്ചതാണ്, കുറേ ആയല്ലോ വിളിച്ചിട്ട് എന്ന് അവന്‍. നീ ചോദിക്കാന്‍ വന്ന ആള് അടുക്കളയില്‍ നിന്ന് കൊഞ്ച് തീയല്‍ ഉണ്ടാക്കുന്നുണ്ട്. കൊടുക്കാമെന്ന് ഞാന്‍ പറഞ്ഞു. എല്ലാവരും വിളിച്ചു പറഞ്ഞപ്പോള്‍ എനിക്കൊരു സംശയം തോന്നിതയാണ് ചേട്ടാഎന്നായിഅവന്‍ എന്നും സായ് കുമാര്‍ പറയുന്നത്.

Sai Kumar

നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകനാണ് സായ് കുമാര്‍. തീയേറ്ററിലൂടെയാണ് സായ് കുമാര്‍ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ അരങ്ങേറുകയായിരുന്നു. നായകനായിട്ടാണ് അരങ്ങേറ്റമെങ്കിലും പിന്നീട് വില്ലന്‍ വേഷങ്ങളിലാണ് സായ് കുമാര്‍ കയ്യടി നേടിയത്. ആദ്യ വിവാഹത്തില്‍ സായ് കുമാറിന് ഒരു മകളുണ്ട്. നടി വൈഷ്ണവിയാണ് സായ് കുമാറിന്റെ മകള്‍. പിന്നീടാണ് താരം ബിന്ദു പണിക്കരെ വിവാഹം കഴിക്കുന്നത്.

More from Filmibeat

Read more about: sai kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X