twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നീ എന്ത് ധൈര്യത്തിലാടേയ് ഇത് ചെയ്യുന്നത്! മമ്മൂക്കയും മുകേഷും പേടിപ്പിച്ചു; സുകുമാരന് പകരം സായ് കുമാര്‍ എത്തി

    |

    മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ കുറ്റാന്വേഷണ പരമ്പരയാണ് സിബിഐ ചി്ത്രങ്ങള്‍. ഇപ്പോഴിതാ പരമ്പരയിലെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം നടന്നു വരികയാണ്. മുന്‍ ഭാഗങ്ങളില്‍ മമ്മൂട്ടിയ്‌ക്കൊപ്പം കട്ടയ്ക്ക് അഭിനയിച്ച താരമായിരുന്നു സുകുമാരന്‍. സുകുമാരനെ നഷ്ടമായതോടെ ആ വിടവ് നികത്താന്‍ സാധിച്ചത് സായ് കുമാറിലൂടെയായിരുന്നു. സുകുമാരന്‍ അവതരിപ്പിച്ച ഡിവൈഎസ്പി ദേവദാസിന്റെ മകന്‍ ഡിവൈഎസ്പി സത്യദാസായിട്ടായിരുന്നു സായ് കുമാര്‍ എത്തിയത്.

    പേടിപ്പിക്കരുത്, കെ.ജി.എഫ് വന്നാലും എനിക്ക് തള്ളി മറിക്കാം; മാല പാര്‍വതിയുടെ മറുപടി വൈറല്‍പേടിപ്പിക്കരുത്, കെ.ജി.എഫ് വന്നാലും എനിക്ക് തള്ളി മറിക്കാം; മാല പാര്‍വതിയുടെ മറുപടി വൈറല്‍

    സുകുമാരന്റെ മാനറിസങ്ങളോടെയായിരുന്നു സായ് കുമാര്‍ അഭിനയിച്ചത്. സായ് കുമാറിന്റെ പ്രകടനം ഏറെ കയ്യടി നേടുകയു ചെയ്തിരുന്നു. ഇപ്പോഴിതാ സുകുമാരന്റെ മാനറിസം കൊണ്ടു വന്നതിനെക്കുറിച്ചുള്ള സായ് കുമാറിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. കാന്‍ചാനല്‍മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    സുകുവേട്ടന്‍

    'പൊലീസ് ഓഫീസറിന്റെ വേഷമാണ് എന്നാണ് എന്നോട് പറഞ്ഞത്. സുകുവേട്ടന്‍ ചെയ്ത വേഷമാണ് എന്ന് ഷൂട്ടിന് ചെന്നപ്പോഴാണ് മനസിലായത്. അറിഞ്ഞിരുന്നേല്‍ ആ വഴിക്ക് ഞാന്‍ പോകില്ലായിരുന്നു. കാരണം അങ്ങേര് അടിച്ചു പൊക്കിവെച്ചേക്കുന്ന സാധനമാണത്.
    സുകുവേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. രാജുവിന്റെ മൂത്ത ഒരുത്തന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന നിലയിലാണ് എന്നെയും കണ്ടിരിക്കുന്നത് എന്നാണ് എനിക്ക് തോന്നിയിരിക്കുന്നത്. ഒരു അനിയനെ പോലെയായിരിക്കും എന്നെ കണ്ടിട്ടുള്ളത്. മല്ലിക ചേച്ചിയും സുകുമാരന്‍ ചേട്ടനും ഇരിക്കുന്ന ഒരു മുറിയിലേക്ക് എനിക്ക് ഏത് സമയത്തും കേറി ചെല്ലാം. തിരുവനന്തപുരത്ത് പോയാല്‍ അവരുടെ വീട്ടില്‍ ഇരുന്ന് എനിക്ക് ഭക്ഷണം കഴിക്കാം. അവിടെ കിടന്ന് ഉറങ്ങാം. അങ്ങനെ ഒരുപാട് സ്നേഹം എനിക്ക് നല്‍കിയ ഒരാളാണ് സുകുവേട്ടന്‍,'എന്നാണ് സുകുമാരനെക്കുറിച്ച് സായ് കുമാര്‍ പറയുന്നത്.

    അവന്റെ ഇഷ്ടം പോലെ പറയും

    അങ്ങനെ ഷൂട്ടിന് ചെന്നപ്പോള്‍ മധുവേട്ടന്‍ പറഞ്ഞു സുകുമാരന്‍ ചെയ്ത കഥാപാത്രത്തിന്റെ ഒരു സാധനമാണെന്ന്. മധുച്ചേട്ടന്‍ നമ്മളെ ആക്കും, അങ്ങനെയാണെന്ന് കരുതി ആ ആ എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അ്‌വിടെയുണ്ടായിരുന്ന സ്വാമി പറഞ്ഞു, അതേടാ എന്ന്. എന്റമ്മോ ഞാന്‍ ഞെട്ടി പോയി. അതെങ്ങനെ ശരിയാവുമെന്ന് ഞാന്‍ ചോദിച്ചു. സുകുമാരന്റെ അനിയനായിട്ടാണ് ഞാനെന്ന് പറഞ്ഞു. ഇതെങ്ങനെ ശരിയാകുമെന്ന് ഞാന്‍ ചോദിച്ചു. വലിയ പ്രശ്‌നമാകും. സ്വാമി സുകുവേട്ടന് വേണ്ടി ഇതുപോലെ ഡയലോഗ് എഴുതുമായിരുന്നുവോ എന്ന് ഞാന്‍ സ്വാമിയോട് ചോദിച്ചു. എവിടുന്ന്, ഞാന്‍ എഴുതിവെക്കും. അവന്‍ അവന്റെ ഇഷ്ടം പോലെ പറയുമെന്നായിരുന്നു സ്വാമിയുടെ മറുപടി. അവിടേയും പോയി. അല്ലെങ്കില്‍ സ്വാമിയോട് അങ്ങ് എഴുതാന്‍ പറഞ്ഞാല്‍ മതിയായിരുന്നു.

    മകനാക്കി

    സുകുവേട്ടന്റെ നടത്തവും നോട്ടവും പ്രസന്റേനുമൊക്കെ ഒരു വല്ലാത്ത മീറ്ററാണ്. ഒന്ന് നോക്കിയാലോ എന്ന് കരുതി. ഞാന്‍ നേരെ മധു ചേട്ടന്റെ അടുത്ത് ചെന്ന് സുകുവേട്ടന്റെ ചില സംഭവങ്ങള്‍ ചെയ്തുകാണിക്കാമെന്ന് പറഞ്ഞു. മധുചേട്ടനെ കണ്ട്് കാര്യം പറഞ്ഞു. ആ ഇട് എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞാന്‍ ഡയലോഗ് പറഞ്ഞ് കാണിച്ചു. മധുവേട്ടന്‍ കിടന്നു ചിരിച്ചു, മമ്മൂക്കേനെ വിളിച്ചു. ഇവനിത് വേറെ ഒരു ലൈനാക്കി എന്ന് പറഞ്ഞു.
    മമ്മൂക്ക വന്നിട്ട് സൂക്ഷിച്ച് ചെയ്തില്ലെങ്കില്‍ കുഴപ്പമാവുമെന്ന് പറഞ്ഞു. ഞാന്‍ കാണിച്ചു കൊടുത്തപ്പോള്‍ ഈ മീറ്ററാണേല്‍ കുഴപ്പവില്ല, പക്ഷേ സൂക്ഷിച്ച് ചെയ്യണമെന്ന് പറഞ്ഞു. മുകേഷ് വന്ന് റിസ്‌കാണ് നീ എന്ത് ധൈര്യത്തിലാടേയ് സംഭവം ചെയ്യുന്നത്, മിമിക്രിയായി പോവും എന്ന് പറഞ്ഞു. പക്ഷേ മിമിക് ആക്കാതെ ചെറിയ സാധനങ്ങള്‍ ചെയ്തു. അങ്ങനെ വന്നപ്പോള്‍ എന്നെ സ്വാമി മകനാക്കി. അപ്പോള്‍ ഒന്നൂടെ സ്വാതന്ത്ര്യത്തോടെ ആ കഥാപാത്രം ചെയ്യാനായെന്നും സായ് കുമാര്‍ പറയുന്നു. കഥാപാത്രം നന്നായത് അദ്ദേഹത്തിന്റെ അനുഗ്രഹമാണെന്നും സായ് കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്

    Read more about: sai kumar sukumaran mammootty mukesh
    English summary
    Sai Kumar On How He Used Sukumaran's Mannerisms In CBI And How Mammootty Reacted
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X