twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി, മോഹന്‍ലാല്‍ സൗഹൃദവലയത്തിലുള്ള ആളല്ല, അതെനിക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തിട്ടുള്ളത്!

    |

    മലയാള സിനിമയിലെ മുന്‍നിര താരമാണ് സായ് കുമാര്‍. റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ കടന്നു വന്ന സായ് കുമാര്‍ നായകനായും വില്ലനായും സഹതാരമായുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. കോമഡിയിലും കയ്യൊപ്പ് പതിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. മലയാളികള്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിലെ തന്റെ സൗഹൃദങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് സായ് കുമാര്‍.

    അമ്മയെ കണ്ടിട്ട് 10 വര്‍ഷങ്ങള്‍, വൈകാതെ നേരില്‍ കാണാം... താരപുത്രന്റെ വാക്കുകള്‍ വൈറല്‍ ആവുന്നുഅമ്മയെ കണ്ടിട്ട് 10 വര്‍ഷങ്ങള്‍, വൈകാതെ നേരില്‍ കാണാം... താരപുത്രന്റെ വാക്കുകള്‍ വൈറല്‍ ആവുന്നു

    കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സായ് കുമാര്‍ മനസ് തുറന്നത്. താന്‍ മമ്മൂട്ടി-മോഹന്‍ലാല്‍ എന്നിവരുടെയൊന്നും സൗഹൃദ വലയത്തില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളല്ലെന്നാണ് സായ് കുമാര്‍ പറയുന്നത്. എന്നാല്‍ അത് തനിക്ക് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കിയതെന്നും സായ് കുമാര്‍ പറയുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    മമ്മൂട്ടി, മോഹന്‍ലാല്‍

    'മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരുടെയൊന്നും സൗഹൃദവലയത്തില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളല്ല ഞാന്‍. അതെനിക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്. ഞങ്ങള്‍ സംസാരിക്കുന്ന വിഷയങ്ങള്‍ തന്നെ ഒരുപാട് വ്യത്യസ്തമാണ്. അവര്‍ സംസാരിക്കുന്ന വിഷയങ്ങളെ കുറിച്ച് എനിക്കറിയില്ല. അപ്പോള്‍ ഞാനവിടെ വേസ്റ്റാണ്. ഇവരെയൊക്കെ എന്തെങ്കിലും ആവശ്യത്തിന് മാത്രമേ ഞാന്‍ വിളിക്കാറുള്ളു.'' എന്നാണ് സായ് കുമാര്‍ പറയുന്നത്. തനിക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മുകേഷിനെയും ഞാന്‍ വിളിക്കാറില്ലെന്നാണ് സായ് കുമാര്‍ പറയുന്നത്. എന്നെ ആരും പാര്‍ട്ടിക്ക് ക്ഷണിക്കാറുമില്ല, ഞാന്‍ വരട്ടെയെന്ന് ചോദിച്ച് പോകാറുമില്ലെന്നും സായ്് കുമാര്‍ വ്യക്തമാക്കുന്നു.

    ഭരത്ചന്ദ്രന്‍ ഐപിഎസ്

    അതേസമയം ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന ചിത്രത്തിലെ കഥാപാത്രം തനിക്ക് ലഭിച്ചതിനെക്കുറിച്ചും സായ് കുമാര്‍ മനസ് തുറക്കുന്നുണ്ട്. തനിക്ക് വേണ്ടിയായിരുന്നു രഞ്ജി ആ വേഷം എഴുതിയതെന്നാണ് സായ് കുമാര്‍ പറയുന്നത്. 'രണ്‍ജിയുടെ ഭരത്ചന്ദ്രന്‍ ഐ.പി.എസിലൊക്കെ ആദ്യത്തെ നാല്‍പ്പത് മിനിറ്റ് ഞാന്‍ മാത്രമേയുള്ളു. എനിക്ക് വേണ്ടി എഴുതിയ കഥാപാത്രമാണത്. രണ്‍ജി എന്നോട് പറഞ്ഞു, നാല്‍പ്പത് മിനിറ്റോളം നീയാണ്, അതുകഴിഞ്ഞേ സുരേഷ് എന്റര്‍ ചെയ്യുന്നുള്ളുവെന്ന്. ഇത് കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞത്, നിങ്ങള്‍ മനുഷ്യനെ പറഞ്ഞ് പേടിപ്പിക്കല്ലെയെന്നാണ്. സായ് കുമാര്‍ പറയുന്നു. അതില്‍ ഞാന്‍ വില്ലനോടൊപ്പം കുറച്ച് ഹീറോയിസം കൂടെ ചേര്‍ത്തിട്ടുണ്ട്. ഇല്ലെങ്കില്‍ നാല്‍പ്പത് മിനിറ്റ് നില്‍ക്കാന്‍ കഴിയില്ല. വില്ലന്‍ എത്രത്തോളം മികച്ചതാകുന്നു അപ്പോഴേ ഹീറോയിസം അവിടെ വര്‍ക്ക് ഔട്ട് ആവുകയുള്ളൂവെന്നാണ് സായ് കുമാര്‍ തന്റെ കഥാപാത്രത്തെക്കുറിച്ച് പറയുന്നത്.

    Recommended Video

    ഇത്ര നാൾ എവിടെയായിരുന്നു , സായ്‌കുമാറിന്റെയും ബിന്ദു പണിക്കാരുടെയും ചിത്രങ്ങൾ വൈറലാകുന്നു
    വിവാഹത്തെക്കുറിച്ച്

    തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും സായ് കുമാര്‍ സംസാരിക്കുന്നുണ്ട്. അതൊക്കെ കഴിഞ്ഞൊരു ഏടാണ്. അത് അതിന്റെ വഴിക്ക് പോയി. ഓരോരുത്തരുടെ ജീവിതത്തിലും അങ്ങനെ സംഭവിക്കണം എന്ന് ഉണ്ടാവുമെന്നായിരുന്നു സായ് കുമാര്‍ പറഞ്ഞത്. ആദ്യം സംസാരിക്കാന്‍ മടിച്ച സായ് കുമാര്‍ പിന്നീട് മനസ് തുറക്കുകയായിരുന്നു. പൂര്‍ണമായും മനസിലാക്കുകയും വിശ്വസിക്കുകയും ചെയ്യുക എന്നുള്ളതാണ് ഏറ്റവും വലിയ കാര്യവും വിജയവുമൊക്കെ എന്നാണ് സായ് കുമാര്‍ അഭിപ്രായപ്പെടുന്നത്. നമ്മള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടതും ഒരു മനുഷ്യന്‍ ചെയ്യേണ്തുമായ കാര്യം ഒരു മനുഷ്യനെ വിശ്വസിക്കുക എന്നതാണ്. ആ വിശ്വാസം തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ വലിയ പ്രശ്നമാവും എന്നും അദ്ദേഹം പറയുന്നു. ഷൂട്ടിങ്ങും മറ്റ് തിരക്കുകളുമൊക്കെ കഴിഞ്ഞ് നമ്മള്‍ സന്തോഷത്തോടെ വരുന്ന സ്ഥലമാണ് വീട്. അവിടെ നമ്മളുദ്ദേശിക്കുന്ന സമാധാനവും സ്വസ്ഥയും ഇല്ലെങ്കില്‍ പിന്നെ നിന്നിട്ട് കാര്യമല്ലെന്നും അദ്ദേഹം പറയുന്നു. നമ്മളെ കൊണ്ട് അവിടെയാര്‍ക്കും ആവശ്യമില്ലെന്ന് കൂടി മനസിലായാല്‍ പിന്നെയും അവിടെ നില്‍ക്കുന്നത് എനിക്കിഷ്ടമല്ലെന്നും സായി കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

    Read more about: sai kumar
    English summary
    Sai Kumar Says He Is Not A Part Of Mammootty Or Mohanlal's Friends Circle
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X