twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കണ്ണ് ചുവപ്പിക്കാന്‍ ചുണ്ടപ്പൂവ്, വയറ്റില്‍ തുണി കെട്ടി, എന്നിട്ടും ശരിയായില്ല; സായ് കുമാര്‍ വാസു അണ്ണനായത്

    |

    മലയാള സിനിമയിലെ മുന്‍നിര നടന്മാരില്‍ ഒരാളാണ് സായ് കുമാര്‍. നായകനായി കടന്നു വന്ന് പിന്നീട് സ്വഭാവ നടനായി മാറിയ സായ് കുമാര്‍ ഏത് തരത്തിലുള്ള കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടനാണ്. കോമഡിയും വില്ലത്തരവുമെല്ലാ തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് സായ് കുമാര്‍ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. എങ്കിലും സായ് കുമാറിനെ മലയാളികള്‍ കൂടുതലും ഓര്‍ക്കുന്നത് അദ്ദേഹം ചെയ്ത് ഫലിപ്പിച്ച കിടിലന്‍ വില്ലന്‍ വേഷങ്ങളിലൂടെയായിരിക്കും. സായ് കുമാര്‍ മനോഹരമാക്കിയ വില്ലന്മാരില്‍ ഒരാളാണ് കുഞ്ഞിക്കൂനനിലെ ഗരുഡന്‍ വാസുവെന്ന വാസുവണ്ണന്‍.

    ഈ ചെക്കന്‍ മുന്‍പും വന്നിട്ടുള്ളതാണ്; പെണ്ണ് കാണാന്‍ ഒരു വീട്ടില്‍ തന്നെ രണ്ട് തവണ പോയതിനെ പറ്റി തങ്കച്ചന്‍ഈ ചെക്കന്‍ മുന്‍പും വന്നിട്ടുള്ളതാണ്; പെണ്ണ് കാണാന്‍ ഒരു വീട്ടില്‍ തന്നെ രണ്ട് തവണ പോയതിനെ പറ്റി തങ്കച്ചന്‍

    ഇന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്ന കഥാപാത്രമാണ് വാസുവണ്ണന്‍. അതുവരെ കണ്ടിരുന്ന രൂപത്തിലും ഭാവത്തിലുമായിരുന്നില്ല സായ് കുമാറിനെ കുഞ്ഞിക്കൂനനില്‍ കണ്ടത്. രാഷ്്ട്രീയക്കാരും ബിസിനസുകാരും അധോലോക നേതാക്കന്മാരുമൊക്കെയായ വില്ലന്മാരെയായിരുന്നു അതിന് മുമ്പ് വരെ സായ് കുമാര്‍ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ വാസുവായുള്ള സായ് കുമാറിന്റെ മേക്കോവര്‍ ഞെട്ടിക്കുന്നതായിരുന്നു. ഇപ്പോഴിതാ ഗരുഡന്‍ വാസുവായി മാറിയ കഥ പങ്കുവെക്കുകയാണ് സായ് കുമാര്‍. കാന്‍ ചാനല്‍ മീഡിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സായ് കുമാര്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ഗരുഡന്‍ വാസു

    ഗരുഡന്‍ വാസുവായി തന്നെ മാറ്റിയെടുക്കാന്‍ മേക്കപ്പ് മാന്‍ പട്ടണം റഷീദ് നേരിട്ട വെല്ലുവിളികളെ കുറിച്ചാണ് സായ് കുമാര്‍ മനസ് തുറന്നത്. അതിനായി അദ്ദേഹം ഉപയോഗിച്ച മാര്‍ഗങ്ങളെ കുറിച്ചും പറയുന്നുണ്ട് സായ് കുമാര്‍. 'ഞാന്‍ അഭിനയിച്ചതില്‍ ഏറ്റവും വ്യത്യസ്തമായ വില്ലന്‍ വേഷമായിരുന്നു കുഞ്ഞിക്കൂനനിലെ 'ഗരുഡന്‍ വാസു'. പട്ടണം റഷീദ് ആയിരുന്നു ചിത്രത്തില്‍ എന്റെ മേക്കപ്പ് മാന്‍. ഗരുഡന്‍ വാസുവിന്റെ രൂപത്തിലേക്ക് എന്നെ എത്തിക്കുക എന്നത് ഒരല്‍പം ശ്രമകരമായ ദൗത്യമായിരുന്നു. അതിനായി എന്റെ തല മുടി പറ്റെവെട്ടി. അന്ന് താണ്ഡവം സിനിമയ്ക്കുവേണ്ടി തല മൊട്ട അടിച്ച ശേഷം മുടി കുറച്ചു വളര്‍ന്നു വരുന്ന സമയമായിരുന്നു. തുടര്‍ന്ന് തലയില്‍ ബ്രൗണ്‍ കളര്‍ പൂശി, അതിനുശേഷം കണ്ണ് ചുവപ്പിക്കാന്‍ കഥകളിക്കാര്‍ ഉപയോഗിക്കുന്ന ചുണ്ടപ്പൂവ് എന്ന പൊടി തേച്ചു. ചെവിയില്‍ രോമം വെച്ചു, കൂടാതെ വയറ് തോന്നിക്കാന്‍ ഒരു തുണി തയ്ച്ചുകെട്ടി'' എന്നാണ് സായ് കുമാര്‍ പറയുന്നത്. എന്നാല്‍ ഇത്രയൊക്കെ ചെയ്തിട്ടും കഥാപാത്രത്തിന് പൂര്‍ണത ലഭിച്ചിരുന്നില്ലെന്നും ഒടുവില്‍ ലക്ഷ്യത്തിലേക്ക്് ്എത്തിയത് എങ്ങനെയെന്നും സായ് കുമാര്‍ പറയുന്നുണ്ട്.

    പൂര്‍ണ്ണതയില്‍ എത്തിയില്ല

    ''ഇത്രയൊക്കെ ചെയ്തിട്ടും വാസു എന്ന കഥാപാത്രം പൂര്‍ണ്ണതയില്‍ എത്തിയില്ല. എന്തോ ഒരു കുറവ് തോന്നിയ പട്ടണം റഷീദ് തന്റെ കൈവശമുള്ള മീശചാക്ക് തുറന്ന്, അതിനുള്ളില്‍ കുറേനേരം പരതി ഒരു മീശ സംഘടിപ്പിച്ചു. ആ മീശ വെച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഗരുഡന്‍ വാസുവായി മാറി,'' എന്നാണ് സായ് കുമാര്‍ പറയുന്നത്. ഇന്നും ആരാധകര്‍ കുഞ്ഞിക്കൂനനിലെ സായ് കുമാറിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. ഭയത്തോടെയല്ലാതെ ആ കണ്ണുകളുടെ നോട്ടവും പെരുമാറ്റവുമൊന്നും ഓര്‍ക്കാനാകില്ല. ഇതിനിടെ ചില ട്രോളുകളിലും വാസു കടന്നു വന്നിരുന്നു. പിന്നാലെ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം തന്റെ കഥാപാത്രത്തിനായി മാറ്റിയതിനെക്കുറിച്ചും സായ് കുമാര്‍ സംസാരിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്.

    ക്ലൈമാക്സ് ഫൈറ്റ്

    ''ചിത്രത്തിന്റെ ക്ലൈമാക്സ് ഫൈറ്റ് സീന്‍ മഴയത്തായിരുന്നു പ്ലാന്‍ ചെയ്തത്. അതിനായി മുംബൈയില്‍നിന്നും ഇതേ മീശയുടെ കൂടുതല്‍ ക്വാളിറ്റിയുള്ള ഒന്ന് ലഭിക്കാന്‍ വേണ്ടി പട്ടണം റഷീദ് മീശ ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വന്ന മീശയും ഉപയോഗിച്ചുകൊണ്ടിരുന്ന മീശയും തമ്മില്‍ യാതൊരു സാമ്യവുമില്ലായിരുന്നു'' എന്നാണ് സായ് കുമാര്‍ പറയുന്നത്. വെള്ളം നനഞ്ഞാല്‍ മീശയുടെ വലിപ്പവും ഷെയ്പ്പും മാറും. ഇതോടെ ക്ലൈമാക്സിലെ മഴ നനഞ്ഞുള്ള ഫൈറ്റ് സീന്‍ അണിയറപ്രവര്‍ത്തകര്‍ മാറ്റുകയായിരുന്നുവെന്്‌നും സായ് കുമാര്‍ പറയുന്നു. അങ്ങനെ മഴയ്ക്ക് പകരം നോര്‍മല്‍ ഫൈറ്റ് ആയെന്നും ചുരുങ്ങിയ ദിവസം കൊണ്ട് താന്‍ സിനിമ പൂര്‍ത്തിയാക്കിയെന്നും സായ് കുമാര്‍ പറയുന്നു.

    Recommended Video

    നവ്യ സിനിമയിൽ തിരിച്ചെത്തിയതിനു കാരണം ഞാൻ അല്ല..മഞ്ജു തന്നെയെന്ന് നവ്യ | FilmiBeat Malayalam
    ഡബ്ബ് ചെയ്തത് വെറും 10 മിനിറ്റ്

    അതേസമയം ചിത്രത്തിനുവേണ്ടി താന്‍ ഡബ്ബ് ചെയ്തത് വെറും 10 മിനിറ്റ് മാത്രമായിരുന്നുവെന്ന രസകരമായ വിവരവും സായ് കുമാര്‍ പങ്കുവെക്കുന്നുണ്ട് എന്നിരുന്നാലും ആ വില്ലന്‍ കഥാപാത്രത്തെ ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. 2002-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കുഞ്ഞിക്കൂനന്‍. ശശി ശങ്കറാണ് സംവിധാനം ചെയ്തത്. നവ്യ നായര്‍, മന്യ, ദിലീപ്, കൊച്ചിന്‍ ഹനീഫ, സലിം കുമാര്‍, സ്ഫടികം ജോര്‍ജ്, നെടുമുടി വേണു, ബിന്ദു പണിക്കര്‍ എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. അതേസമയം റോഷന്‍ ആഡ്രൂസ് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്റെ 'സല്യൂട്ട്' ആണ് അടുത്തിടെ പുറത്തിറങ്ങിയ സായ് കുമാറിന്റ ചിത്രങ്ങള്‍. മോഹന്‍ലാല്‍ ചിത്രം ആറാട്ടിലും സായ് കുമാര്‍ ഉണ്ടായിരുന്നു. മമ്മൂട്ടിയെ നായകനാക്കി കെ. മധു സംവിധാനം ചെയ്യുന്ന സി.ബി.ഐ ദി ബ്രെയ്നിലാണ് ഇപ്പോള്‍ സായ് കുമാര്‍ അഭിനയിക്കുന്നത്.

    Read more about: sai kumar
    English summary
    Sai Kumar Talks About How He Became Vasu Annan In Kunjikoonan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X