For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം അഭിനയിക്കില്ലെന്ന് സായ് പല്ലവി!, നടി പറഞ്ഞ കാരണമിങ്ങനെ

  |

  തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സായ് പല്ലവി. പല നായികാ സങ്കൽപങ്ങളും തിരുത്തിയാണ് സായ് പല്ലവി തന്റെ ഇടം കണ്ടെത്തിയത്. വ്യക്തിജീവിതത്തിൽ എടുക്കുന്ന നിലപാടുകളിലൂടെ സായ് പല്ലവി ആരാധകരുടെ ശ്രദ്ധനേടാറുണ്ട്. തന്റെ അഭിനയ മികവും നൃത്തവും കൊണ്ട് ഒരുപാട് പേരെയാണ് നടി തന്റെ ആരാധകരാക്കി മാറ്റിയത്. മലയാളത്തിലൂടെ അരങ്ങേറി പിന്നീട് തെലുങ്കിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു സായ് പല്ലവി.

  കോയമ്പത്തൂർ സ്വദേശിയായ സായ് പല്ലവി 2008 ൽ വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത 'ഉങ്കലിൽ യർ അടുത്ത പ്രഭുദേവ' എന്ന നൃത്ത പരിപാടിയിൽ പങ്കെടുത്തിരുന്നു. ആ പരിപാടിയിൽ വിജയിച്ചതോടെയാണ് താരം ആദ്യം ശ്രദ്ധനേടുന്നത്. തുടർന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ നിവിൻ പോളി നായകനായ പ്രേമം എന്ന സിനിമയിലേക്ക് സായ് പല്ലവിയെ വിളിക്കുകയായിരുന്നു.

  Also Read: യുവതാരത്തോടുള്ള അസൂയ! ഷക്കീലയുടെ കരണം പുകച്ച സില്‍ക്ക് സ്മിത; സംഭവത്തെക്കുറിച്ച് ഷക്കീല

  2015 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മലർ മിസ്സായി താരം പ്രേക്ഷക ഹൃദയം കീഴടക്കി. സിനിമ മലയാളത്തിലും തമിഴിലും എല്ലാം വമ്പൻ ഹിറ്റായതോടെ തെലുങ്കിലേക്കും കന്നഡയിലേക്കുമെല്ലാം റീമേക്ക് ചെയ്യുകയുണ്ടായി. ഇതിനു ശേഷം തെലുങ്കിൽ നിന്ന് കൂടുതൽ അവസരങ്ങൾ സായ് പല്ലവിയെ തേടി എത്തുകയായിരുന്നു.

  അടുത്തിടെ റിലീസ് ചെയ്ത തെലുങ്ക് ചിത്രം വിരട പർവ്വത്തിലെ സായ് പല്ലവിയുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. റാണ ദഗുബതി നായകനായ ചിത്രത്തിന് തിയേറ്ററിൽ അത്ര മികച്ച പ്രതികരണമല്ല ലഭിച്ചതെങ്കിലും ചിത്രത്തിൽ സായ് പല്ലവി അവതരിപ്പിച്ച നക്‌സലൈറ്റ് കഥാപാത്രം പ്രേക്ഷക നിരൂപക പ്രശംസ നേടിയിരുന്നു. തമിഴ് ചിത്രമായ ഗാർഗിയാണ് സായ് പല്ലവിയുടെ അടുത്തിടെ പുറത്തിറങ്ങിയ മറ്റൊരു ചിത്രം.

  Also Read: ​'ഗാന്ധിജി ശൗചാലയം വൃത്തിയാക്കിയിട്ടുണ്ട്, എനിക്ക് മടിയൊന്നുമില്ല, 6 ദിവസം ഐസിയുവിലായിരുന്നു'; ഉണ്ണി രാജ്!

  ഇതിനിടെ, ഒരു അഭിമുഖത്തിൽ സായ് പല്ലവി തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പണ്ട്. വിജയ് ദേവരകൊണ്ടയുടെ സൂപ്പർ ഹിറ്റായ ചിത്രമായ ഡിയർ കോമ്രയ്‌ഡിന്റെ ഷൂട്ടിങ് ആരംഭിക്കുന്ന സമയത്ത് ചിത്രത്തിൽ നിന്ന് സായ് പല്ലവി പിൻമാറിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അന്ന് ചിത്രത്തിൽ ലിപ് ലോക്ക് രംഗങ്ങൾ ഉണ്ടെന്ന് പറഞ്ഞാണ് സായ് പല്ലവി മാറിയത് എന്നായിരിന്നു വാർത്തകൾ.

  ഇപ്പോൾ വിജയ് ദേവരകൊണ്ടയുമായി അഭിനയിക്കില്ലെന്ന് പറഞ്ഞതിനും സായ് പല്ലവി വ്യക്തമായ കാരണങ്ങൾ നൽകിയിട്ടുണ്ട്. കുടുംബ ചിത്രങ്ങളിൽ ആണ് താന് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും
  അത്തരം കഥകളാണ് താൻ കേൾക്കുന്നതെന്നും നടി പറഞ്ഞതായാണ് റിപ്പോർട്ട്. മാത്രമല്ല, സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന വേഷങ്ങളാണ് താൻ തിരഞ്ഞെടുക്കുന്നതെന്നും സായ് പല്ലവി പറയുന്നു.

  Also Read: നഷ്ടപ്പെട്ട പ്രതീക്ഷ തിരിച്ചു തന്നത് ജയിലിൽ വച്ച് വായിച്ച ആ പുസ്‌തകം; അനുഭവം പങ്കുവച്ച് ഷൈൻ ടോം ചാക്കോ

  എന്തായാലും വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് സായ് പല്ലവി പറഞ്ഞു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. നേരത്തെ സായ് പല്ലവി ഡിയർ കോമ്രയ്‌ഡിൽ നിന്ന് പിന്മാറിയപ്പോഴും ഇനി വിജയ്‌യുടെ ചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന് പറഞ്ഞതായി വാർത്ത പ്രചരിച്ചിരുന്നു.

  അതേസമയം, തന്റെ ബോളിവുഡ് ചിത്രമായ ലൈഗറിന്റെ റിലീസ് ആഘോഷങ്ങളിലാണ് വിജയ് ദേവരകൊണ്ട ഇപ്പോൾ. ഇന്നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന് ആദ്യ മണിക്കൂറുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കരൺ ജോഹറിന്റെ നിർമാണ കമ്പനിയായ ധർമ പ്രൊഡക്ഷൻസാണ് ലൈഗർ നിർമ്മിച്ചിരിക്കുന്നത്.

  Also Read: അനിയത്തിയെ മോശമാക്കാൻ ഞങ്ങൾ കൂട്ട് നിൽക്കുമോ? റോബിൻ്റെ വീഡിയോയെ കുറിച്ച് ദിൽഷയുടെ സഹോദരിമാർ

  Recommended Video

  ആരാധകര്‍ക്കൊപ്പമിരുന്ന് സിനിമ കാണാന്‍ പര്‍ദ്ദയണിഞ്ഞ് തിയേറ്ററിലെത്തി സായ് പല്ലവി

  പാൻ-ഇന്ത്യൻ ചിത്രമായ ലൈഗറിൽ മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട വേഷമിടുന്നത്. അനന്യ പാണ്ഡെ നായികയാകുന്ന ചിത്രത്തിൽ രമ്യ കൃഷ്ണനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പുരി ജഗന്നാഥ് ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലും തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റിയുമാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

  Read more about: sai pallavi
  English summary
  Sai Pallavi has reportedly said she will never share screen with Vijay Deverakonda; Here's the reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X