"ഇത് വെറും പൂക്കളും മഞ്ഞളും മാത്രമായിരുന്നില്ല"; ആഘോഷങ്ങൾക്കിടയിൽ ഓൾ റൗണ്ടറായി സായി പല്ലവിയും
സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ അഭിനേത്രിയാണ് സായി പല്ലവി. വേറിട്ട സിനിമകളിലൂടെ മലയാളികൾക്കും പല്ലവിയെ ഇഷ്ടമാണ്. പല്ലവിയുടെ സഹോദരി പൂജ കണ്ണനേയും എല്ലാവർക്കും അറിയാം. ഇപ്പോൾ പൂജയുടെ വിവാഹത്തിന്റെ തിരക്കിലാണ് പല്ലവിയും കുടുംബവും. കുറച്ച് മാസ മുന്നേയായിരുന്നു വിവാഹ നിശ്ചയം നടന്നത്. വിവിധ ആഘോഷങ്ങളും ചടങ്ങുകളും നിറഞ്ഞതായിരുന്നു വിവാഹ നിശ്ചയം. സെപ്റ്റംബർ 7 നായിരുന്നു പൂജയുടെ വിവാഹം. എന്നാൽ വിവാഹത്തിന്റെ ചിത്രങ്ങളൊന്നും ഇതുവരെയും എത്തിയിട്ടില്ല.
സായി പല്ലവിയും ആരാധകരും ഏറെ ആവേശത്തിലാണ്. കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി ആഘോഷങ്ങളുടെ പൊടിപൂരമാണ്. സായി പല്ലവിയുടെ സഹോദരി പൂജ കണ്ണന്റെ ഹല്‍ദിയുടെയും വിവാഹത്തിന്റെയും ചിത്രങ്ങളും വീഡിയോകളും എല്ലാം ഇപ്പോൾ വൈറലായിരിക്കുന്നു. പൂജ കണ്ണന്‍ തന്നെ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കു വെച്ചിരിക്കുന്നു. കുടുംബം മുഴുവൻ കല്യാണ വൈബിലേക്ക് എത്തിയിരിക്കുന്നു. ആഘോഷങ്ങൾക്കു മുന്നിൽ നടി സായി പല്ലവിയും ഉണ്ട്.

' ഇത് വെറും പൂക്കളും മഞ്ഞളും മാത്രമായിരുന്നില്ല' എന്ന ക്യാപ്ഷനോടെയാണ് പൂജ വീഡിയോ പങ്കുവച്ചത്. മൈ ഹൽദി എന്ന ഹാഷ്ടാഗും ചേർത്തിട്ടുണ്ട്. സെലിബ്രിറ്റികളൊന്നുമില്ലാതെ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു ചടങ്ങുകളിൽ കാണപ്പെട്ടത്. സായി പല്ലവി ഹൽദിയിൽ ഓൾ റൗണ്ടറായിട്ടുണ്ട്. ആഘോഷങ്ങളെല്ലാം വേറിട്ട ശൈലിയിൽ തന്നെയാണ് നടന്നത്. പൂജ കണ്ണനും ഭർത്താവ് വിനീതും വെള്ള വസ്ത്രങ്ങൾ ധരിച്ചാണ് എത്തിയത്. ഇരുവരുടെ ദേഹത്തും മഞ്ഞളും പൂക്കളുമിട്ട് ആഘോഷിക്കുന്നുണ്ട്.
വധൂവരന്മാര്‍ അടക്കം എല്ലാവരും വെള്ള വസ്ത്രം ധരിച്ചെത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹം കഴിഞ്ഞെങ്കിലും വിവാഹത്തിന്റെ വീഡിയോകളും ഫോട്ടോകളും ഒന്നും പൂജ പങ്കുവച്ചിട്ടില്ല. ഇപ്പോൾ ഹൽദിയുടെ വീഡിയോയാണ് ചർച്ചയാവുന്നു. വിവാഹം പൂർണമായും ട്രൈബൽ ആചാരപ്രകാരമായിരുന്നു നടന്നത്. സെലിബ്രിറ്റികളൊന്നുമില്ലാതെ ചെറിയൊരു പരിപാടിയുടെ പൂജയുടെ വിവാഹം.

ബഗഡ ഗോത്ര വിഭാഗത്തില്‍ പെട്ട ആദിവാസി കുടുംബമാണ് സായി പല്ലവിയുടേത്. പക്ക ട്രൈബല്‍ വിശ്വാസങ്ങളും ആചാരങ്ങളും അനുസരിച്ചായിരുന്നു പൂജയുടെ കല്യാണവും മറ്റ് ചടങ്ങുകളും എല്ലാം. എല്ലാത്തിനും ഒരു പ്രത്യേക സ്റ്റൈൽ ഉണ്ടായിരുന്നു. വിവാഹ നിശ്ചയം മുതൽ ആ വ്യത്യസ്തത നമുക്ക് കാണാൻ സാധിക്കും. ബ്രൈഡ് ടു ബീ ആഘോഷങ്ങളെല്ലാം അതി മനോഹരമായിരുന്നു. അതിനു ശേഷം ഇപ്പോൾ ഹൽദി വിശേഷങ്ങളാണ് പ്രേക്ഷകർക്കായി പങ്കു വെച്ചത്.
പൂജ കണ്ണൻ സായി പല്ലവിയുടെ സഹോദരി മാത്രമല്ല. അഭിനേത്രി കൂടിയാണ്. തമിഴ് ചിത്രം ചിത്തിരൈ സെവ്വാനം എന്ന ചിത്രത്തിൽ സുപ്രധാന വേഷം കൈകാര്യം ചെയ്തത് പൂജ കണ്ണനാണ്. സായി പല്ലവിയും പൂജ കണ്ണനും തമ്മിൽ നല്ല സുഹൃത്തുക്കളെ പോലെയാണ്. പല്ലവി കോസ്മറ്റിക്സ് പരസ്യങ്ങളിൽ അഭിനയിക്കാതിരിക്കാൻ കാരണം സഹോദരിയോടുള്ള സ്നേഹം കൊണ്ടാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. പൂജക്ക് നിറം കുറവായതിനാൽ താൻ അത്തരം പരസ്യത്തിൽ അഭിനയിക്കുമ്പോൾ അവൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നാണ് പല്ലവി പറയുന്നത്.


Click it and Unblock the Notifications