എന്തിനാണ് ഇവനെയൊക്കെ ഇങ്ങനെ താങ്ങുന്നത്? ദുല്‍ഖറിനെ അപമാനിച്ചയാള്‍ക്ക് സൈജുവിന്റെ മറുപടി

മലയാളികളുടെ പ്രിയ നടനാണ് സൈജു കുറുപ്പ്. നായകനായിട്ടായിരുന്നു സൈജു കുറുപ്പ് സിനിമയിലെത്തിയത്. ഹരിഹരന്‍ ഒരുക്കിയ മയൂഖം എന്ന ചിത്രത്തിലൂടെയായിരുന്നു സൈജു കുറുപ്പിന്റെ അരങ്ങേറ്റം. എന്നാല്‍ സൈജുവിനെ താരമാക്കുന്നത് കോമഡി വേഷങ്ങളായിരുന്നു. ട്രിവാന്‍ഡ്രം ലോഡ്ജിലൂടെയാണ് സൈജു കുറുപ്പ് കോമഡിയിലേക്ക് കടക്കുന്നത്. അത് പിന്നീട് ആടിലെ അറക്കല്‍ അബുവിലേക്കും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലേക്കും ജനമൈത്രിയിലേക്കുമൊക്കെ എത്തി.

ഇന്ന് മലയാള സിനിമയില്‍ ഏറെ തിരക്കുള്ള നടന്മാരില്‍ ഒരാളാണ് സൈജു കുറുപ്പ്. സഹനടന്‍ വേഷങ്ങളിലെത്തി ചിരിപ്പിച്ച സൈജു കുറുപ്പ് ഈയ്യടുത്ത് വീണ്ടും നായകനായി മാറുകയും ചെയ്തു. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല സീരീസ് ലോകത്തിലും സൈജു കുറുപ്പ് സാന്നിധ്യം അറിയിച്ചു. ആരാധകരുടെ പ്രിയങ്കരനാണ് ഇന്ന് സൈജു കുറുപ്പ്. കഥാപാത്രം ഏതായാലും സൈജു കുറുപ്പ് നിരാശപ്പെടുത്തില്ലെന്ന ഉറപ്പുണ്ട് ആരാധകര്‍ക്ക്.

സൈജു കുറുപ്പ് നല്‍കിയ മറുപടി

ഇതിനിടെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ സൈജു കുറുപ്പ് ഒരു ആരാധകന് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മലയാളത്തിന്റെ കുഞ്ഞിക്കയായ ദുല്‍ഖര്‍ സല്‍മാനെതിരെ ഒരാള്‍ ഉയര്‍ത്തിയ വിമര്‍ശനത്തിന് സൈജു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ കയ്യടി നേടുന്നത്. താരത്തിന്റെ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമയാണ് കിങ് ഓഫ് കൊത്ത. ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. സിനിമാ ലോകവും ആരാധകരും പോസ്റ്റര്‍ ഏറ്റെടുക്കുകയും ചെയ്തു. മലയാളത്തിലെ നിരവധി താരങ്ങള്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ച് ആരാധകരുടെ സന്തോഷത്തിനൊപ്പം ചേര്‍ന്നിരുന്നു. സൈജുവും കിങ് ഓഫ് കൊത്തയുടെ പോസ്റ്റര്‍ പങ്കുവച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാനും ടീമിനും ആശംസകള്‍ നേരുകയായിരുന്നു സൈജു കുറുപ്പ് ചെയ്തത്.

ദുല്‍ഖറിന്റെ പോസ്റ്റര്‍

എന്നാല്‍ സൈജുവിന് താഴെ ഒരാള്‍ വിമര്‍ശനവുമായി എത്തുകയായിരുന്നു. സൈജു ദുല്‍ഖറിന്റെ പോസ്റ്റര്‍ പങ്കുവച്ചത് ശരിയായില്ലെന്നാണ് ഇയാള്‍ പറഞ്ഞത്. അതിനായി അയാള്‍ മുന്നോട്ട് വച്ച ന്യായീകരണം സൈജുവിന്റെ സിനിമ ദുല്‍ഖര്‍ പ്രൊമോട്ട് ചെയ്യാറില്ല എന്ന വിചിത്രമായ വാദമായിരുന്നു. ''സൈജു, നിങ്ങളുടെ സിനിമ ഒന്നും ഒരു വാക്കുകൊണ്ട് പോലും പ്രമോട്ട് ചെയ്യാത്ത ഇവനെയൊക്കെ എന്തിനാണ് ഇങ്ങനെ താങ്ങുന്നത്.''എന്നായിരുന്നു കമന്റ്. അധികം വൈകാതെ തന്നെ അയാള്‍ക്ക് മറുപടിയുമായി സൈജു തന്നെ രംഗത്തെത്തുകയായിരുന്നു.

നിങ്ങള്‍ പറയുന്നത് തെറ്റാണ്


''സഹോദരാ, നിങ്ങള്‍ പറയുന്നത് തെറ്റാണ്. ദുല്‍ഖര്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. മാത്രമല്ല എന്നെ ആഴത്തില്‍ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ പ്രധാന വേഷത്തിലെത്തിയ 'ഉപചാരപൂര്‍വം ഗുണ്ടാ ജയന്‍' എന്ന ചിത്രം നിര്‍മിച്ചത് ദുല്‍ഖറാണ്'' എന്നാണ് സൈജു പറഞ്ഞത്. കൂടാതെ ഇങ്ങനെയുള്ള കമന്റുകള്‍ ദയവ് ചെയ്ത് പോസ്റ്റ് ചെയ്യരുതെന്ന് അപേക്ഷിക്കുന്നുവെന്നും സൈജു പറയുന്നുണ്ട്. അദ്ദേഹം എല്ലായ്‌പ്പോഴും നിസ്വാര്‍ത്ഥമായി ആളുകളെ സഹായിക്കുന്നുണ്ടെന്നും ദുല്‍ഖര്‍ സല്‍മാനെക്കുറിച്ചായി സൈജു പറയുന്നുണ്ട്.

കിങ് ഓഫ് കൊത്ത

ദുല്‍ഖര്‍ സല്‍മാനും സൈജുവും വളരെ അടുത്ത സുഹൃത്തുക്കളാണ്. സൈജു നായകനായി എത്തിയ ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണവും ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു. ഈ വസ്തുത മറന്നു വച്ചായിരുന്നു ആരാധകന്റെ കമന്റ്. ഉടനെ തന്നെ അയാള്‍ക്ക് മറുപടി ആരുടെയെങ്കിലും മനസില്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ടായിരുന്ന ആശങ്കയെ സൈജു മുളയിലേ തന്നെ നുള്ളുകയായിരുന്നു.

അതേസമയം ആരാധകര്‍ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് കിങ് ഓഫ് കൊത്ത.
ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് തമിഴ്നാട്ടില്‍ കാരൈക്കുടിയില്‍ പുരോഗമിക്കുകയാണ്. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് 'കിങ് ഓഫ് കൊത്ത' പറയുന്നത്.

വന്‍ താരനിര

വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഐശ്വര്യ ലക്ഷ്മി, ഗോകുല്‍ സുരേഷ്, ഷബീര്‍ കല്ലറയ്ക്കല്‍, ചെമ്പന്‍ വിനോദ് ജോസ്, പ്രസന്ന, നൈല ഉഷ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കുന്നത്. അഭിലാഷ് എന്‍ ചന്ദ്രന്റേതാണ് തിരക്കഥ. സംഗീതം ജേക്ക്‌സ് ബിജോയ് ആണ് നിര്‍വ്വഹിക്കുന്നത്.

More from Filmibeat

Read more about: saiju kurup
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X