ലീവില്ല, ആദ്യ സിനിമ വേണ്ടെന്ന് വച്ചു, തിരുത്തിച്ചത് എംജി സാറിന്റെ ആ വാക്കുകള്‍; സൈജു കുറുപ്പ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സൈജു കുറുപ്പ്. നായകനായും വില്ലനായും സഹനടനായുമെല്ലാം സൈജു കയ്യടി നേടിയിട്ടുണ്ട്. നായകനായി തുടങ്ങിയ സൈജു കോമഡി കഥാപാത്രങ്ങളിലൂടെയാണ് മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. ഇന്ന് തനിക്ക് ചേരാത്തതായി ഒരു വേഷവുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് സൈജു. ഈയ്യടുത്തിറങ്ങിയ ഭൂതകാലം, മേപ്പടിയാന്‍ എന്നീ ചിത്രങ്ങളിലെ സൈജുവിന്റെ കഥാപാത്രങ്ങളും കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ സൈജു കുറുപ്പ് മനസ് തുറക്കുകയാണ്.

ഭൂതകാലത്തെക്കുറിച്ചാണ് സൈജു മനസ് തുറന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സൈജു മനസ് തുറന്നത്. തന്റെ സുഹൃത്ത് സിനിമ കാണണമോ എന്ന് ചോദിച്ചതിനെക്കുറിച്ചും താന്‍ നല്‍കിയ മറുപടിയെക്കുറിച്ചുമാണ് സൈജു സംസാരിക്കുന്നത്. സൈജുവിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഭൂതകാലം രാത്രി കാണണോ

''ദുബായില്‍ എന്റെ ഒരു ഫ്രണ്ട് ഉണ്ട് മിഥുന്‍ വിക്രമന്‍ എന്നാണ് പേര്. പുള്ളി സിനിമയുടെ റിവ്യൂസ് കണ്ടിട്ട് എനിക്ക് മെസ്സേജ് അയച്ചു ചോദിച്ചു, 'സൈജു ഞാന്‍ വീട്ടില്‍ തനിച്ചാണ് ഞാന്‍ ഭൂതകാലം രാത്രി കാണണോ, എന്താണ് നിന്റെ അഭിപ്രായം?' എനിക്കതു കേട്ടിട്ട് ചിരിയാണ് വന്നത്. ഞാന്‍ അവനോട് പറഞ്ഞു, 'അത് ഒറ്റയ്ക്ക് ഇരുന്ന് രാത്രി തന്നെ കാണേണ്ട പടം ആണ്, കോമഡി പടം നമ്മള്‍ കാണുന്നത് എന്തിനാണ് ചിരിക്കാനല്ലേ അതുപോലെതന്നെ ഒരു ഹൊറര്‍ സിനിമ കാണുന്നത് പേടിക്കാനും വേണ്ടിയാണ്. നല്ല സ്പീക്കര്‍സ് ഒക്കെ വച്ച് രാത്രി തനിച്ചിരുന്നു തന്നെ കാണുക.'' എന്നായിരുന്നു സൈജു പങ്കുവച്ച അനുഭവം. പിന്നാലെ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളെക്കുറിച്ചും സൈജു മനസ് തുറന്നു. ചിത്രത്തിന് നല്ല റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതില്‍ സന്തുഷ്ടനാണ് സൈജു.

ഹൊറര്‍

താന്‍ ആദ്യമായിട്ടാണ് ഹൊറര്‍ ഴോണറില്‍ അഭിനയിക്കുന്നതെന്നാണ് സൈജു പറയുന്നത്. എന്നാല്‍ വളരെ നല്ല അനുഭവമായിരുന്നുവെന്നും താരം പറയുന്നു. ആദ്യമായി ഷെയ്ന്‍ നിഗം, രേവതി ചേച്ചി എന്നിവരോടൊപ്പം അഭിനയിച്ചു. രേവതി ചേച്ചിയെ കാണുമ്പോള്‍ തന്നെ എനിക്ക് കിലുക്കം ആണ് ഓര്‍മ്മ വന്നത് എന്നും സൈജു പറയുന്നു. പണ്ടൊക്കെ വളരെ അപൂര്‍വ്വം ആയിട്ടല്ലേ നായികമാര്‍ ഡബ്ബ് ചെയ്യുകയുള്ളൂ. ഈ സിനിമയില്‍ ചേച്ചി തന്നെ ആണ് ഡബ്ബ് ചെയ്തതെന്നാണ് സൈജു പറയുന്നത്. ചേച്ചിയുടെ ശബ്ദം നേരിട്ട് കേള്‍ക്കാന്‍ നല്ല രസമായിരുന്നു എന്നും സൈജു അഭിപ്രായപ്പെടുന്നുണ്ട്. പിന്നാലെ തന്റെ സിനിമാ അരങ്ങേറ്റത്തിന് പിന്നിലെ രസകരയമായ കഥയും സൈജു കുറുപ്പ് പങ്കുവെക്കുന്നുണ്ട്. സിനിമ കാണും എന്നല്ലാതെ ഒരു നടനാകണം എന്ന ആഗ്രഹമൊന്നും ഇല്ലായിരുന്നു എന്നാണ് സൈജു പറയുന്നത്.

സിനിമയില്‍ അഭിനയിക്കുമോ?

പഠനമൊക്കെ കഴിഞ്ഞു എയര്‍ടെല്ലില്‍ ജോലി നോക്കുന്ന സമയം ഒരു കണക്ഷന്റെ കാര്യം പറയാന്‍ വേണ്ടിയാണ് എം.ജി. ശ്രീകുമാര്‍ സാറിനെ കാണാന്‍ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയത്. സംസാരിച്ച കൂട്ടത്തില്‍ എംജി സര്‍ എന്നോട് ചോദിച്ചു, സിനിമയില്‍ അഭിനയിക്കുമോ? ഞാന്‍ ചാടിക്കേറി പറഞ്ഞു, അഭിനയിക്കും. ഒരു സിനിമയില്‍ തല കാണിച്ചാല്‍ എല്ലാവരും എന്റെ മുഖം ഓര്‍ക്കും. പിന്നെ സെയില്‍സിന് ചെല്ലുമ്പോള്‍ ആളുകള്‍ പെട്ടെന്ന് അപ്പോയ്‌മെന്റ് തരും എന്നായിരുന്നു അപ്പോള്‍ ചിന്തിച്ചത് എന്നാണ് സൈജു പറയുന്നത്. ഹരിഹരന്‍ സാറിന്റെ 'സര്‍ഗ്ഗം' ഞാന്‍ പലതവണ കണ്ടതാണ് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു സിനിമയാണത്. അദ്ദേഹത്തിന്റെ ഒന്നുരണ്ടു ചിത്രങ്ങള്‍ മാത്രമേ കണ്ടിട്ടുള്ളൂ. ഓഫര്‍ കിട്ടിയ സ്ഥിതിക്ക് ഒരു സിനിമയില്‍ അഭിനയിക്കാം പിന്നെ തിരിച്ച് നമ്മുടെ ജോലിയിലേക്ക് പോകാം എന്നാണ് കരുതിയിരുന്നത്. എന്നാണ് സൈജു പറയുന്നത്.

Recommended Video

Bro Daddy Real Review | കണ്ടിരിക്കാൻ പോലും പറ്റില്ലേ ബ്രോ ഡാഡി ? | FilmiBeat Malayalam
സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു

എം.ജി. ശ്രീകുമാര്‍ സര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചെങ്കിലും എനിക്ക് ജോലിയില്‍ നിന്നും ലീവ് കിട്ടുന്നില്ല അതുകൊണ്ടു ഞാന്‍ സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും സൈജു ഓര്‍ക്കുന്നു. ഞാന്‍ സാറിനെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹം പറഞ്ഞു 'സൈജു ഇത് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കിട്ടുന്ന ചാന്‍സ് ആണ്. ഹരിഹരന്‍ സാറിനെപ്പോലെ ഒരു ലെജന്റിന്റെ സിനിമ ചെയ്യുക എന്ന് പറഞ്ഞാല്‍ അത് എല്ലാവര്‍ക്കും കഴിയുന്ന കാര്യമല്ല'. എന്നായിരുന്നു എംജിയുടെ മറുപടിയെന്നാണ് സൈജു പറയുന്നത്. മയൂഖം കഴിഞ്ഞു ഒന്നര വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ജോലി വിട്ടത എന്നും താരം പറയുന്നു.

എയര്‍ടെല്ലില്‍ എന്റെ ബോസ് ആയ അലക്‌സ് ജെയിംസ് എന്നോട് പറഞ്ഞത് ലീവ് കിട്ടാന്‍ സാധ്യത ഇല്ല എന്നാണ്. സിനിമയൊക്കെ നിനക്ക് പറ്റുമോ ഇത് വേണോ, ഇത് കഴിഞ്ഞാല്‍ നിനക്ക് സിനിമ കിട്ടുമെന്ന് ഉറപ്പുണ്ടോ. ഞാന്‍ പറഞ്ഞത് ഞാന്‍ ഈ ഒരു പടമേ ചെയ്യുന്നുള്ളൂ. ഇതിനു വേണ്ടി മാത്രം മതി ലീവ് എന്നാണ്. അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചു, അദ്ദേഹം ചീഫിനോട് സംസാരിച്ച് എനിക്ക് ലീവ് ഒപ്പിച്ചുതന്നു. എന്നെ എറണാകുളത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ട് എന്റെ ജോലികൂടി അദ്ദേഹം നോക്കി. അദ്ദേഹം അത് ചെയ്യേണ്ട ഒരാവശ്യവുമില്ല. ഞാന്‍ ഇടയ്ക്കിടെ അദ്ദേഹത്തെ വിളിക്കാറുണ്ട്. എന്റെ വിജയങ്ങളില്‍ അദ്ദേഹത്തിന് സന്തോഷമുണ്ട്. എന്നും സൈജു കുറുപ്പ് പറയുന്നു.

More from Filmibeat

Read more about: saiju kurup
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X