twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അല്‍പ്പനേരം കൂടി അവിടെ നിന്നു സംസാരിച്ചിരുന്നെങ്കില്‍, കരഞ്ഞു പോകുമായിരുന്നു: സൈജു കുറുപ്പ്

    |

    മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സൈജു കുറുപ്പ്. നായകനായി സിനിമയിലെത്തി സൈജു കുറുപ്പ് കോമഡി വേഷങ്ങളിലൂടെയാണ് താരമായി മാറുന്നത്. ഇന്ന് മലയാള സിനിമയില്‍ സൈജു കുറുപ്പ് ചെയ്യാത്തതായി ഒരു വേഷവുമില്ല. ഏത് തരത്തിലുള്ള വേഷവും അനായാസം ചെയ്ത് ഫലിപ്പിക്കുന്ന നടനാണ് സൈജു കുറുപ്പ്. ഇപ്പോഴിതാ സൈജു നായകനായ ഏറ്റവും പുതിയ സിനിമ മികച്ച പ്രതികരണങ്ങള്‍ നേടുകയാണ്. ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ ആണ് സൈജുവിന്റെ ഏറ്റവും പുതിയ സിനിമ. കോമഡിയുടെ പശ്ചാത്തലത്തില്‍ പഴയ ഗുണ്ടയുടെ കഥ പറഞ്ഞ സിനിമ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.

    ഡിവോഴ്‌സ് വാങ്ങുന്നതും ബ്രേക്കപ്പും മോശമാണെന്നാണ് ധാരണ; ഇതൊന്നും സമ്മതിച്ച് കൊടുക്കരുത്, രജിഷ വിജയന്‍ പറയുന്നുഡിവോഴ്‌സ് വാങ്ങുന്നതും ബ്രേക്കപ്പും മോശമാണെന്നാണ് ധാരണ; ഇതൊന്നും സമ്മതിച്ച് കൊടുക്കരുത്, രജിഷ വിജയന്‍ പറയുന്നു

    ഇതിനിടെ ഇപ്പോഴിതാ താന്‍ കരച്ചിലിന്റെ വക്കോളമെത്തിയൊരു സംഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് സൈജു കുറുപ്പ്. പ്രസംഗിക്കാനായി വേദിയില്‍ കയറിയപ്പോള്‍ പ്രസംഗം മറന്ന് പോയതും ഒടുവില്‍ മനസില്‍ തോന്നിയത് പറഞ്ഞതുമാണ് സൈജു കുറുപ്പ് വെളിപ്പെടുത്തുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. സൈജു കുറുപ്പിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന് വിശദമായി.

    എന്റെ നെഞ്ചിടിപ്പ് കാണാം

    വനിതാ പുരസ്‌കാര ചടങ്ങില്‍ ഞാന്‍ അവാര്‍ഡ് ഏറ്റു വാങ്ങുന്ന വിഡിയോ ശ്രദ്ധിച്ചാല്‍, ഞാന്‍ ധരിച്ചിരുന്ന വൈറ്റ് ജാക്കറ്റിനുള്ളിലൂടെ എന്റെ നെഞ്ചിടിപ്പ് കാണാം എന്നാണ് സൈജു പറയുന്നത്. പുരസ്‌കാരം ഏറ്റുവാങ്ങിയതിനു ശേഷം പറയാനുള്ള പ്രസംഗം പ്രത്യേകം തയാറാക്കിയിരുന്നുവെന്നും നിന്ന നില്‍പില്‍ സ്വന്തമായി പറയാനുള്ള കഴിവൊന്നും തനിക്കില്ലെന്നും പ്രത്യേകിച്ചും അത്രയും വലിയ ജനക്കൂട്ടത്തിന് മുന്‍പില്‍ നില്‍ക്കുമ്പോഴെന്നും സൈജു പറയുന്നത്. എന്റെ കരിയിറില്‍ നാഴികക്കല്ല് ആയിത്തീര്‍ന്ന ഓരോ വ്യക്തികളുടെയും പേരെടുത്തു പറഞ്ഞു നന്ദി പറയണമെന്നു കരുതിയാണ് സ്റ്റേജില്‍ കയറിയത്. എന്നാല്‍ അവിടെ ചെന്ന് നിന്നപ്പോള്‍ തനിക്ക് ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയായെന്നും സൈജു പറയുന്നു. ഇതോടെ താന്‍ മനസില്‍ വന്നത് പറയുകയായിരുന്നുവെന്നും അത് തന്റെ ഹൃദയത്തില്‍ നിന്നു വന്ന വാക്കുകളായിരുന്നുവെന്നും സൈജു പറയുന്നു.

    കരഞ്ഞു പോകുമായിരുന്നു

    ''ഒരല്‍പനേരം കൂടി ഞാന്‍ അവിടെ നിന്നു സംസാരിച്ചിരുന്നെങ്കില്‍, കരഞ്ഞു പോകുമായിരുന്നു. എന്റെ അച്ഛന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍, ഉറപ്പായും ഞാന്‍ അദ്ദേഹത്തെ സ്റ്റേജില്‍ വിളിക്കുമായിരുന്നു. കാരണം, അങ്ങനെയൊരു വേദിയില്‍ ഞാനെത്തണമെന്ന് അച്ഛന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഞാന്‍ പ്രശസ്തനാകണമെന്നോ അച്ഛന്റെ പേര് വലുതാക്കണമെന്നോ അല്ലായിരുന്നു അച്ഛന്റെ ആഗ്രഹം. എനിക്കും കുടുംബത്തിനും ജീവിക്കാന്‍ കഴിയുന്ന വരുമാനം ഉണ്ടാവണം എന്നു മാത്രമായിരുന്നു അച്ഛന്‍ അഗ്രഹിച്ചത'' എന്നാണ് സൈജു പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ നിര്‍മ്മിച്ചത്. ദുല്‍ഖറുമായുള്ള സൗഹൃദത്തെക്കുറിച്ചും സൈജു മനസ് തുറക്കുന്നുണ്ട്.

    ഹിന്ദി

    ദുല്‍ഖറിനെ താന്‍ ആദ്യമായി കാണുന്നത് അദ്ദേഹത്തിന്റെ വിവാഹ സല്‍ക്കാരത്തിനായിരുന്നുവെന്നാണ് സൈജു പറയുന്നത്. എന്നാല്‍് അന്ന് സ്്‌റ്റേജില്‍ കയറി കൂടെ നിന്നൊരു ഫോട്ടോ എടുക്കുക മാത്രമായിരുന്നു ചെയ്ത്. പിന്നീട് ഞാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ദുല്‍ഖറിനെ പരിചയപ്പെടുന്നതും സംസാരിക്കുന്നതും. തങ്ങള്‍ കുറച്ചു നേരം സംസാരിച്ചു. ഞാന്‍ മഹാരാഷ്ട്രയിലാണ് വളര്‍ന്നത്. ദുല്‍ഖറും കേരളത്തിന് പുറത്താണ് പഠിച്ചത്. കൂടാതെ, പല ഭാഷകള്‍ അദ്ദേഹത്തിന് അറിയാം. ഞങ്ങള്‍ ഇങ്ങനെ സംസാരിച്ചിരിക്കുന്നതിന്റെ ഇടയില്‍ ചില ഹിന്ദി വാക്കുകള്‍ കേറി വന്നുവെന്നും പിന്നെ ദുല്‍ഖറും ഹിന്ദിയില്‍ സംസാരിക്കാന്‍ തുടങ്ങിയെന്നും അങ്ങനെ ഹിന്ദി പറഞ്ഞത്് തങ്ങള്‍ സിങ്ക് ആവുകയായിരുന്നുവെന്നും സൈജു പറയുന്നത്.

    Recommended Video

    ഈ വർഷം മമ്മൂക്ക അങ്ങ് എടുക്കുവാ..ഭീഷ്മ ബോക്സ് ഓഫീസ് തൂത്തുവാരി
    ദുല്‍ഖര്‍

    ഇപ്പോള്‍ എന്റെ സഹോദരനെപ്പോലെയാണ് ദുല്‍ഖര്‍ എന്നാണ് സൈജു പറയുന്നത്. 'ഡിക്യൂ ബേട്ടേ' എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിക്കുക. അദ്ദേഹം തിരിച്ച് എന്നെ 'സൈജു ബേട്ടേ' എന്നു വിളിക്കും എന്നുമാണ് സൈജു പറയുന്നത്. പിന്നാലെ തന്നോട് ദുല്‍ഖര്‍ നന്ദി പറഞ്ഞതിനെക്കുറിച്ചും സൈജു കുറുപ്പ് സംസാരിക്കുന്നുണ്ട്. സിനിമയുടെ കഥ പറയാനായി എത്തിയപ്പോഴായിരുന്നു അത്. കഥയെല്ലാം പറയുകയും ദുല്‍ഖര്‍ ഓക്കെ പറയുകയും ചെയ്യുകയും ചെയ്തതിന്് ശേഷമായിരുന്നു സംഭവം. ഇറങ്ങുന്ന സമയത്ത് ഞാന്‍ അദ്ദേഹത്തോട് നന്ദി പറഞ്ഞു. മറുപടിയായി അദ്ദേഹം 'താങ്ക്യൂ' എന്നു പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി എന്നാണ് സൈജു പറയുന്നത്. എന്റെ ആവശ്യമാണ് നടന്നത്. ആ നിലയില്‍ ഞാനല്ലേ നന്ദി പറയേണ്ടതെന്ന് അദ്ദേഹത്തോട് ചോദിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ ലോജിക് മറ്റൊന്നാണ്. അദ്ദേഹം പറഞ്ഞു, 'നല്ല ഒരു പ്രോഡക്ടുമായിട്ടാണ് നിങ്ങള്‍ എന്നെ സമീപിച്ചത്. അങ്ങനെയൊരു നല്ല പ്രോഡക്ടുമായി നിങ്ങള്‍ക്ക് എന്റെ കമ്പനിയെയാണ് സമീപിക്കാന്‍ തോന്നിയത്. അതുകൊണ്ട്, ഞാനല്ലേ നന്ദി പറയേണ്ടത്'എന്നാണ് ദുല്‍ഖര്‍ മറുപടി നല്‍കിയതെന്ന് സൈജു പറയുന്നത്. എന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു സമീപനം ഞാന്‍ അതുവരെ കണ്ടിട്ടില്ലെന്നും സൈജു പറയുന്നു.

    Read more about: saiju kurup
    English summary
    Saiju Kurup Opens Up About His First Award And Frienship With Dulquer Salmaan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X