twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു മുറിയില്‍ അച്ഛനും മറ്റേതില്‍ അനിയനും; അവര്‍ക്കായി 9 വര്‍ഷം വനവാസമെടുത്തെന്ന് സാജന്‍ പള്ളുരുത്തി

    |

    മലയാളികള്‍ക്ക് സുപരിചിതനും പ്രിയപ്പെട്ടവനുമായ കലാകാരന്‍ ആണ് സാജന്‍ പള്ളുരുത്തി. കോമഡി പരിപാടികൡലൂടേയും സ്റ്റേജ് ഷോകളിലൂടേയും മലയാളികളുടെ വീട്ടിലെ ഒരംഗത്തെ പോലെയായി മാറിയ താരമാണ് സാജന്‍. നാട്ടുകാരെ ചിരിപ്പിക്കാന്‍ ഇറങ്ങി തിരിക്കുമ്പോഴും സാജന്റെ വ്യക്തിജീവിതം കഷ്ടപ്പാടുകളുടേതായിരുന്നു. ഒമ്പത് വര്‍ഷത്തിലധികം സിനിമയില്‍ നിന്നുമെല്ലാം സാജന് വിട്ടു നില്‍ക്കേണ്ടി വന്നിരുന്നു.

    Also Read: മോണിക്കയുമായി ഞാന്‍ വേര്‍പിരിഞ്ഞു; ബിഗ് ബോസില്‍ നിന്ന് വന്നതിന് ശേഷം ബ്രേക്കപ്പ് ആയെന്ന് ജാസ്മിന്‍ എം മൂസAlso Read: മോണിക്കയുമായി ഞാന്‍ വേര്‍പിരിഞ്ഞു; ബിഗ് ബോസില്‍ നിന്ന് വന്നതിന് ശേഷം ബ്രേക്കപ്പ് ആയെന്ന് ജാസ്മിന്‍ എം മൂസ

    തന്റെ ഇടവേളയെക്കുറിച്ച് സാജന്‍ പള്ളുരുത്തി മനസ് തുറന്നിരിക്കുകയാണ്. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലായിരുന്നു താരം മനസ് തുറന്നത്. കുറേക്കാലം, ഒരു ഒമ്പത് ഒമ്പതര വര്‍ഷം എവിടേയും കാണാനേയില്ലായിരുന്നു സാജനെ. എവിടെയായിരുന്നു? എന്നായിരുന്നു എംജിയുടെ ചോദ്യം. ഇതിന് സാജന്‍ നല്‍കിയ മറുപടി ഇതായിരുന്നു.

    sajan

    ''സജീവമായി ഓടിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് കലാരംഗത്തു നിന്നും മാറി നില്‍ക്കുന്നത്. ഓടി നടന്ന് പരിപാടികള്‍ ചെയ്യുന്ന കാലത്താണ് അമ്മയ്ക്ക് പെട്ടെന്ന് സുഖമില്ലാതാകുന്നത്. ചികിത്സയ്ക്കും മറ്റും ഞാന്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ രണ്ട് മക്കളാണ്. ഞാനും അനിയനും. അവന്‍ ഭിന്ന ശേഷിക്കാരനാണ്. അവന്റെ കാര്യങ്ങളൊക്കെ നമ്മള്‍ ചെയ്ത് കൊടുക്കണം. ആ സമയത്താണ് അമ്മയ്ക്ക് പ്രഷര്‍ കയറി വെന്റിലേറ്ററിലാകുന്നത്. പത്തിരുപത് ദിവസം വെന്റിലേറ്ററിലായിരുന്നു.

    പിന്നെയായിരുന്നു അമ്മയുടെ മരണം. അതിന് ശേഷം ഒമ്പത് കൊല്ലം അച്ഛന്‍ കിടപ്പിലായിരുന്നു. ഒരു മുറിയില്‍ അച്ഛനും ഒരു മുറിയില്‍ അനിയനും. ഇവരെ നോക്കാന്‍ വേണ്ടി ഞാന്‍ അങ്ങ് നിന്നു. ആ ഒമ്പത് വര്‍ഷം എനിക്ക് വനവാസമായിരുന്നു. എന്നെ തേടി ഒരുപാട് അവസരങ്ങള്‍ വന്ന കാലമായിരുന്നു അത്. ചില പരിപാടികള്‍ക്കൊക്കെ പോകുമായിരുന്നു. വിദേശത്തൊക്കെ പോയാല്‍ പരിപാടി കഴിഞ്ഞാല്‍ അടുത്ത ഫ്‌ളൈറ്റില്‍ കയറി നാട്ടിലേക്ക് പോരുകയായിരുന്നു. വീട്ടില്‍ നിന്നും വിളി വന്നാല്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ എന്ന ടെന്‍ഷനായിരുന്നു.

    Recommended Video

    മമ്മൂട്ടി കമൽ ഹസൻ ചിത്രം വരുന്നു, വമ്പൻ പ്രഖ്യാപനം | Kamal Haasan | #Kollywood | FilmiBeat Malayalam

    അച്ഛന്റെ മരണം ഒരു കര്‍ക്കിടകത്തിലായിരുന്നു. രണ്ട് മരണവും അടുത്തു വരുന്നുവെന്ന ഫീല്‍ തന്നിരുന്നു. അമ്മ മരിച്ചിട്ട് 13 കൊല്ലവും അച്ഛന്‍ മരിച്ചിട്ട് നാല് കൊല്ലവുമായി. ഇതിനിടെ ഞാനൊന്ന് മരിച്ചു. അത് വാര്‍ത്തകളിലൊക്കെ വന്നു. ഫെയ്‌സ്ബുക്കില്‍ വന്നു. മാധ്യമങ്ങളൊക്കെ ആഘോഷിച്ചു. ഞാന്‍ ഭാര്യയെ വിളിച്ച് ഞാന്‍ മരിച്ചിട്ടുണ്ട് പലരും വിളിക്കുമെന്ന് പറഞ്ഞു. പിന്നെ ഉച്ചയ്ക്ക് അത് വാര്‍ത്തയിലും വന്നു. അപ്പോള്‍ ഞാനല്ല മരിച്ചത് കലാഭാവന്‍ സാജന്‍ ആണ് മരിച്ചതെന്ന് ഞാന്‍ പറയുകയായിരുന്നു. ഒരു ഉയര്‍ച്ചയുണ്ടെങ്കില്‍ ഒരു താഴ്ചയുമുണ്ടാകും. പിന്നെയാണ് ആക്ഷന്‍ ഹീറോ ബിജുവിലൂടെ തിരികെ വരുന്നത്''.

    Read more about: sajan palluruthy
    English summary
    Sajan Palluruthy Opens Up About His Life Story In Mg Sreekumar's Show Goes Viral And Trending
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X