സജിനോ? നിന്നോട് ആരാ ആ പേരിടാന്‍ പറഞ്ഞത്! മമ്മൂട്ടിയുടെ ചോദ്യത്തെക്കുറിച്ച് സജിന്‍

ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ നിറ സാന്നിധ്യമായി മാറുകയാണ് സജിന്‍. ലില്ലിയിലൂടെ അഭിനയം ആരംഭിച്ച സജിന്‍ പിന്നീട് തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. സൂപ്പര്‍ ശരണ്യയിലെ അളിയനിലൂടെ ആരാധകരുടെ കയ്യടി നേടിയ സജിന്‍ ഇതിനോടകം നിരവധി സിനിമകളുടെ ഭാഗമായി. കോമഡിയാണ് സജിന്റെ മെയിന്‍. സിനിമയ്ക്ക് പുറമെ ഷോര്‍ട്ട് ഫിലിമുകളിലും വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡിലും കയ്യടി നേടിയിരിക്കുകയാണ് സജിന്‍. ചിത്രത്തില്‍ ഒരു സീനില്‍ മാത്രമേ അഭിനയിച്ചുള്ളൂവെങ്കിലും ആ രംഗം പ്രേക്ഷകരുടെ കയ്യടി നേടുന്നതായിരുന്നു. കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ ഓര്‍മ്മ പങ്കിടുകയാണ് സജിന്‍. മനോരമ ഓണ്‍ലൈനിന് ന്ല്‍കിയ അഭിമുഖത്തിലാണ് സജിന്‍ മനസ് തുറന്നത്.

Sajin Cherukayil

മമ്മൂട്ടിയ്‌ക്കൊപ്പമുള്ള രംഗം ആയതിനാലാണ് കണ്ണൂര്‍ സ്‌ക്വാഡ് ചെയ്യാന്‍ കാരണമെന്നാണ് സജിന്‍ പറയുന്നത്. ഒരുപാട് സന്തോഷം ലഭിച്ച അനുഭവമായിരുന്നു മമ്മൂക്കയ്‌ക്കൊപ്പമുള്ള അഭിനയമെന്നും സജിന്‍ പറയുന്നു. 'സെറ്റില്‍ വച്ചാണ് മമ്മൂക്കയെ കാണുന്നത്. ആ കൂടിക്കാഴ്ചയില്‍ രസകരമായ ഒരു കാര്യം സംഭവിച്ചു. അദ്ദേഹം എന്റെ പേരു ചോദിച്ചു. ഞാന്‍ പറഞ്ഞു, സജിന്‍! അദ്ദേഹം ഞെട്ടി. പിന്നെ, പക്കാ മമ്മൂക്ക സ്‌റ്റൈലില്‍ ഒരു ചോദ്യം 'സജിനോ? നിന്നോട് ആരാ ആ പേരിടാന്‍ പറഞ്ഞത്!'' സജിന്‍ പറയുന്നു.

മമ്മൂട്ടി സിനിമയിലെത്തിയിരുന്ന സമയത്ത് സജിന്‍ എന്ന് പേര് മാറ്റിയിരുന്നു. പിന്നീടാണിത് മമ്മൂട്ടിയായി മാറുന്നത്. തന്റെ പേര് മാറ്റലിനെക്കുറിച്ച് മമ്മൂട്ടി തന്നെ പലപ്പോഴും സംസാരിച്ചിട്ടുള്ളതാണ്. ''മമ്മൂക്കയുടെ തുടക്കക്കാലത്ത്, മമ്മൂട്ടി എന്ന അദ്ദേഹത്തിന്റെ പേര് കൊള്ളില്ലെന്നു പറഞ്ഞ് സംവിധായകന്‍ വിശ്വംഭരന്‍ സര്‍ അദ്ദേഹത്തിനു നല്‍കിയ പേരാണ് സജിന്‍. സ്‌ഫോടനം എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ പേരു ക്രെഡിറ്റില്‍ വന്നതും സജിന്‍ എന്നായിരുന്നു'' എന്നാണ് സജിന്‍ പറയുന്നു.

താന്‍ അഭിനയിച്ച സിനിമകള്‍ മമ്മൂട്ടി കണ്ടിട്ടുണ്ടെന്നും അതിനാല്‍ തന്നെ പരിചയമുണ്ടായിരുന്നുവെന്നും സജിന്‍ പറയുന്നു. അതേസമയം ചിത്രത്തില്‍ മമ്മൂട്ടി തന്നോട് പറയുന്ന വിളച്ചിലെടുക്കല്ലേ എന്ന ഡയലോഗ് ഇത്രയും ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ലെന്നാണ് സജിന്‍ പറയുന്നത്. കൂടാതെ ആ രംഗത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ മറ്റൊരു അനുഭവും സജിന്‍ പങ്കുവെക്കുന്നുണ്ട്.

ടടഇപ്പോള്‍ കാണുന്ന രീതിയില്‍ ആയിരുന്നില്ല ആ സീന്‍ ആദ്യം അവസാനിപ്പിച്ചിരുന്നത്. മമ്മൂക്കയുടെ ഭാഗം എടുത്തതിനു ശേഷം അദ്ദേഹം പോയി. പിന്നീട് എന്റെ ചില ക്ലോസ് ഷോട്ടുകള്‍ എടുക്കുകയായിരുന്നു. അപ്പോള്‍ മമ്മൂക്ക വീണ്ടും വന്നു. എന്നിട്ടു ചോദിച്ചു, 'ആ സീന്‍ കഴിഞ്ഞോ? ഇല്ലെങ്കില്‍ ഒരു കാര്യം കൂടി ചെയ്യാം,' എന്നു പറഞ്ഞ് അദ്ദേഹത്തിന്റെ സജഷനില്‍ ഞാന്‍ പറയുന്ന ഒരു ഡയലോഗ് കൂടി അതില്‍ ഉള്‍പ്പെടുത്തി'' എന്നാണ് സജിന്‍ പറയുന്നത്.

Sajin Cherukayil

ആ രംഗത്തില്‍ താന്‍ ശരി സാര്‍ എന്ന് നോര്‍മലായി പറയുന്ന ഡയലോഗ് പറയാന്‍ നിര്‍ദ്ദേശിച്ചത് മമ്മൂട്ടിയാണെന്നും സജിന്‍ പറയുന്നു. അതും ചെയ്യിപ്പിച്ചിട്ടാണ് മമ്മൂട്ടി പോയതെന്നും സജിന്‍ പറയുന്നു. ആ രംഗത്തിന് തീയേറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ''ഇത്ര മതി. ഒരു സീനിന്റെ ആവശ്യമേയുള്ളൂ. ഒറ്റ ദിവസത്തെ പരിപാടി. അത്യാവശ്യത്തിന് ചിരിയും കിട്ടി, കയ്യടിയും കിട്ടി'' എന്നും സജിന്‍ പറയുന്നു.

ഫെയ്‌സ്ബുക്കിലെ സിനിമാപ്രേമികളുടെ കൂട്ടായ്മയായ സിനിമ പരഡൈസോ ക്ലബ്ബിലൂടെയാണ് സജിന്‍ സിനിമയുടെ ലോകത്തിലേക്ക് എത്തുന്നത്. അഭിനയത്തിന് പുറമെ തിരക്കഥയിലും സജിന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സ്വതന്ത്ര്യ തിരക്കഥാകൃത്തായി മാറുകയാണ്. ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ഐ ആം കാതലന്‍ ആണ് സജിന്‍ തിരക്കഥയെഴുതുന്ന പുതിയ സിനിമ. നേരത്തെ അള്ള് രാമേന്ദ്രന്‍ എന്ന സിനിമയുടെ സഹതിരക്കഥാകൃത്തായിരുന്നു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X