മകളെ പൊക്കിയെറിഞ്ഞു, മകളുടെ ദേഹത്ത് കയറി കിടന്നു; ഭര്‍ത്താവിന്റെ പീഡനങ്ങളെക്കുറിച്ച് സജ്‌ന
ഭര്‍ത്താവില്‍ നിന്നും നേരിട്ട ക്രൂരതകളെക്കുറിച്ച് തുറന്നു പറഞ്ഞ് സജ്‌ന സഹ്‌റാസ്. മാനസിക പ്രശ്‌നം നേരിട്ടിരുന്ന ഭര്‍ത്താവ് തന്നേയും മക്കളേയും ഉപ്രദവിക്കുമായിരുന്നുവെന്നാണ് സജ്‌ന പറയുന്നത്. തന്റെ മാതാപിതാക്കളെ പോലും ഭര്‍ത്താവ് പണം നല്‍കി തന്റെ ഭാഗത്താക്കിയെന്നും സജ്‌ന പറയുന്നു. ജോഷ് ടോക്ക്‌സിലൂടെയായിരുന്നു സജ്്‌നയുടെ വെളിപ്പെടുത്തല്‍. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
ഏതൊരു സാധാരണ സ്ത്രീയേയും പോലൊരു കുടുംബ ജീവിതമായിരുന്നു ഞാനും ആഗ്രഹിച്ചത്. എന്നാല്‍ എന്റെ ജീവിതത്തില്‍ സമാധാനമെന്നത് ഉണ്ടായിരുന്നില്ല. എന്റെ ഭര്‍ത്താവ് സമാധാനവും സ്‌നേഹവും തരാതെ അതെല്ലാം തരുന്നത് പോലെ അഭിനയിക്കുന്ന ആളായിരുന്നു. പുറമെ മാന്യനായി അഭിനയിക്കുകയും വീടിന് അകത്ത് ഞങ്ങളെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് തുറന്ന് പറയാന്‍ ബുദ്ധിമുട്ടായിരുന്നു.എന്റെ കുടുംബത്തോടായിരുന്നു തുറന്നു പറഞ്ഞത്.

എന്റെ ഭര്‍ത്താവ് എന്നോട് എന്നെ കാണാന്‍ ആണ് പെണ്ണായത് പോലെ ഉണ്ടെന്നും പ്രോസ്റ്റിറ്റിയൂട്ടിനെ പോലെ ഉണ്ടെന്നും നിന്നെ ഒരാള്‍ ഉപ്രദവിക്കാന്‍ വന്നാല്‍ നീ തുണിയഴിച്ച് കാണിച്ചാല്‍ മതിയെന്നുമൊക്കെയുള്ള ഒരുപാട് വൃത്തികേടുകള്‍ പറഞ്ഞിട്ടുണ്ട്. എന്റെ ഉമ്മയും ഉപ്പയും സെക്‌സ് ചെയ്യുന്നതിനെക്കുറിച്ച് വരെ മോശമായി പറയുമായിരുന്നു. ഒരു കൂട്ടുകാരന് എന്റെ മുറിയിലേക്ക് വരാന്‍ അനുവാദം കൊടുക്കുക. അത് പറയുമ്പോള്‍ നിസാരവത്കരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഭര്‍ത്താവ് ചെയ്യുമായിരുന്നു.
ചോദ്യം ചെയ്താല്‍ അസഭ്യം പറയുകയും അടിക്കുകയും ചെയ്തു. മാസങ്ങളോളും മിണ്ടില്ല. അടിസ്ഥാന കാര്യങ്ങള്‍ പോലും ചെയ്ത് തരില്ല. തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി എന്റെയടുത്ത് വരും. ആ സമയത്ത് മക്കളെ ഉപദ്രവിക്കുമായിരുന്നു. അഞ്ച് വയസുള്ള മകളെ കഴുത്തിന് പിടിച്ച് പൊക്കിയെറിഞ്ഞു. അവള്‍ക്ക് ഇപ്പോഴും കഴുത്തിനും ചെവിയ്ക്കും പ്രശ്‌നങ്ങളുണ്ട്.
അയാള്‍ എപ്പോഴും സൈക്കോ ആയിരുന്നില്ല. ചില നേരങ്ങളില്‍ മാത്രമായിരുന്നു നോര്‍മല്‍ ആകുന്നത്. മോളോട് പീരീഡ്‌സിനെക്കുറിച്ച് മോശമായി സംസാരിക്കുക, അവളുടെ ഷേപ്പിനെ ആസ്വദിച്ച് സംസാരിക്കുക. ഒരിക്കല്‍ അവളുടെ ചുണ്ടത്ത് കിസ് ചെയ്തു. ഭയങ്കര ട്രോമയിലാക്കി അത് അവളെ. ഒരു ദിവസം അയാള്‍ മകളുടെ ദേഹത്ത് കയറി കിടന്നു. അതോടെ ഞങ്ങള്‍ പ്രതികരിച്ചു. അപ്പോള്‍ എന്റെ മൂക്കില്‍ ഇടിച്ച് മൂക്കില്‍ നിന്നും ചോര വരികയും ചെയ്തു.
ഇക്കാര്യം ഒരു മീഡിയേറ്റര്‍ ചോദിച്ചപ്പോള്‍ അയാള്‍ ചോദിച്ചത് അതിനെന്താണ് ഇതൊക്കെ എല്ലായിടത്തും നടക്കുന്നതല്ലേ എന്നായിരുന്നു. അതിന് ശേഷം ആ മീഡിയേറ്റര്‍ക്ക് ഞങ്ങളുടെ ഉപയോഗിച്ച സാനിറ്ററി പാഡുകളുട ചിത്രം അയച്ചു കൊടുത്തു. അപ്പോഴാണ് ഇതൊരു അബ്‌നോര്‍മല്‍ പ്രശ്‌നമാണെന്ന് അദ്ദേഹം പറയുന്നത്. എനിക്ക് രണ്ട് ആണ്‍കുട്ടികളുമുണ്ട്. അവരെ എടുത്തെറിയും. കസേരയെടുത്തെറിയും ചവിട്ടും. ചെറിയ കാര്യങ്ങള്‍ക്കായിരിക്കും അതൊക്കെ.

നിങ്ങള്‍ക്ക് ബാപ്പാനെ കാണണ്ടേ എന്ന് ചോദിച്ചാല്‍ അവര്‍ പറയുക, ബാപ്പ ഞങ്ങളോട് സ്‌നേഹം കാണിച്ചിട്ടില്ല, സ്‌നേഹം അഭിനയിക്കുകയായിരുന്നു എന്നാണ്. മാത്രമല്ല ബാപ്പയുടേയും ഉമ്മയുടേയും സ്ഥാനത്തു നിന്ന് എല്ലാം ചെയ്ത് തരാന്‍ ഉമ്മയുണ്ടല്ലോ പിന്നെ എന്തിന് ബാപ്പയെ മിസ് ചെയ്യണം എന്നും പറയും. ഞാന്‍ ഉമ്മയോട് പറഞ്ഞപ്പോള്‍ അബദ്ധം പറ്റിപ്പോയി മോളെ എന്നായിരുന്നു. ഞാന്‍ ജോലി ഉപേക്ഷിച്ചിരുന്നു. ഇതിന് ശേഷം ഉമ്മയുടെ ടോണ്‍ മാറി. നീ കളവ് പറയുകയാണെന്നും തോന്നലാണെന്നും ഉമ്മ പറഞ്ഞു. ഭര്‍ത്താവ് എന്റെ പാരന്റ്‌സിനെ കാശ് കൊടുത്ത് വിലക്കെടുത്തിരുന്നു. അവര്‍ എനിക്കെതിരായി.
ഭര്‍ത്താവിന് നാര്‍സിസ്റ്റ് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ഉണ്ടെന്ന് മനസിലായി. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അയാളുടെ ചെറുപ്പത്തില്‍ പിരിഞ്ഞതാണ്. അതിന്റെ ട്രോമയായിരുന്നു കാരണം. ഉമ്മ മരുമകനെ പ്രീതിപ്പെടുത്താനായി എന്റെ തലയില്‍ യൂറിന്‍ ഒഴിക്കുകയും മകനെ ഉപദ്രവിക്കുകയും ചെയ്തു. പോലീസും സോഷ്യല്‍ മീഡിയയും നാട്ടുകാരും തന്ന പിന്തുണയാണ് ഞങ്ങള്‍ക്ക് കരുത്തായത്.


Click it and Unblock the Notifications