അന്നവര്‍ എന്റെ തൊലിയുരിച്ചു, എന്റെ ഗതി മക്കള്‍ക്ക് വരരുത്; നിങ്ങള്‍ എന്തൊരു അച്ഛനാണ് എന്ന് സംവിധായകന്‍

മലയാളികളുടെ പ്രിയനടനാണ് സലീം കുമാര്‍. ഇപ്പോഴിതാ അച്ഛന്റെ പാതയിലൂടെ മകന്‍ ചന്തുവും സിനിമയിലെത്തിയിരിക്കുകയാണ്. മഞ്ഞുമല്‍ ബോയ്‌സ് എന്ന മെഗാ ഹിറ്റിലൂടെയാണ് ചന്തുവിന്റെ സിനിമാ എന്‍ട്രി. പിന്നാലെ ടൊവിനോ ചിത്രം നടികറിലും ചന്തു അഭിനയിച്ചിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സിലെ ചന്തുവിന്റെ പ്രകടനം കയ്യടി നേടിയിരുന്നു.

അതേസമയം തന്റെ മക്കളെ അഭിനേതാക്കള്‍ ആക്കാന്‍ താന്‍ ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ലെന്നാണ് സലീം കുമാര്‍ പറയുന്നത്. തന്റെ ഗതി അവര്‍ക്കുണ്ടാകരുതെന്നാണ് താരം പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അച്ഛനും മകനും മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Salim Kumar

എന്റെ രണ്ട് മക്കളോടും ഭാവിയില്‍ ആരാകണം എന്നു ഞാന്‍ ഇന്നുവരെ ചോദിച്ചിട്ടില്ല. ഇനിയൊട്ടു ചോദിക്കുകയുമില്ല. കാരണം, സിനിമാ നടനാകണം എന്ന ആഗ്രഹം ചെറുപ്പത്തില്‍ ഞാന്‍ മൂന്നാലു പേരോടു പറഞ്ഞു പോയി. അതിന്റെ ഭവിഷ്യത്ത് മാരമാകമായിരുന്നു. ആടിനെ കൊല്ലാതെ തൊലിയിരുന്നതു പോലെ എന്റെ തൊലിയുരിച്ചു. എന്റെ മക്കള്‍ക്ക് ആ ഗതി വരരുതെന്ന് എനിക്കുണ്ടായിരുന്നുവെന്നാണ് സലീം കുമാര്‍ പറയുന്നത്.

സിനിമ ഇറങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍ തമിഴ് തിരക്കഥാകൃത്തും സംവിധായകനുമായ എന്‍ കൃഷ്ണ വിളിച്ചു. അദ്ദേഹത്തിന്റെ നെടുംപാലയ് എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ മലയാളം സിനിമ ഹിറ്റായി ഓടുന്നു എന്ന സന്തോഷം പറയാനാണു വിളിച്ചത്. മകന്‍ ചന്തു അതില്‍ അഭിനയിച്ചിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വലിയ സന്തോഷമായെന്നും സലീം കുമാര്‍ പറയുന്നു.

എന്നാല്‍ മകന്‍ അഭിനയിച്ച സിനിമ താനിതുവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞപ്പോള്‍, സ്വന്തം മകന്‍ അഭിനയിച്ച ഹിറ്റ് സിനിമ ഒരു മാസം കഴിഞ്ഞിട്ടും കാണാത്ത താന്‍ എന്തൊരു അച്ഛനാണ് എന്ന് അദ്ദേഹം ചോദിച്ചു. പിറ്റേന്നു തന്നെ താന്‍ പോയി സിനിമ കണ്ടുവെന്നാണ് സലീം കുമാര്‍ പറയുന്നത്. ബാലതാരമായാണ് സലീം കുമാറിന്റെ മകന്‍ സിനിമയിലെത്തുന്നത്. അച്ഛന്റെ തന്നെ ബാല്യകാലമായിരുന്നു അന്ന് അവതരിപ്പിച്ചത്.

salim kumar

പിന്നീട് വർഷങ്ങള്‍ക്ക് മഞ്ഞുമ്മല്‍ ബോയ്സിലൂടെ മുതിർന്ന നടനായി മാറുകയായിരുന്നു. മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ചിത്രം കേരളത്തിന് പുറത്തും വലിയ വിജയമാണ് നേടിയത്. തമിഴ് നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്സിന് ലഭിച്ച സ്വീകാര്യത സമാനതകളില്ലാത്തതായിരുന്നു. ഈ ചിത്രത്തിലൂടെ സ്വപ്നതുല്യമായൊരു തുടക്കമാണ് ചന്തുവിന് ലഭിച്ചിരിക്കുന്നത്.

മലയാള സിനിമയിലെ ഐക്കോണിക് മുഖമാണ് സലീം കുമാർ. മിമിക്രി വേദിയിലൂടെയാണ് താരം കലാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് സിനിമയിലെത്തി. വർഷങ്ങളോളം മലയാള സിനിമയിലെ ചിരിയുടെ മറുവാക്കായി സലീം കുമാർ നിറഞ്ഞു നിന്നു. പിന്നീട് നായകനായി മാറിയും അദ്ദേഹം ഞെട്ടിച്ചു. മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ സലീം കുമാർ സിനിമയുടെ മറ്റ് മേഖലകളിലും പ്രതിഭ തെളിയിക്കുകയും പുരസ്കാരം നേടുകയും ചെയ്തിട്ടുണ്ട്. തന്റെ രാഷ്ട്രീയ നിലപാടുകളിലൂടേയും സലീം കുമാർ വാർത്തകളില്‍ ഇടം നേടാറുണ്ട്.

More from Filmibeat

Read more about: salim kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X