പത്ത് മിനുറ്റ് കഴിഞ്ഞപ്പോള്‍ അയാള്‍ മരിച്ചു, എന്നിലേക്ക് വരാന്‍ അധികം സമയം വേണ്ട: സലീം കുമാര്‍

സലീം കുമാര്‍, ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മുഖത്തൊരു ചിരി വിടരും. പിന്നാലെ മാലപ്പടക്കം പോലെ പൊട്ടിച്ചിരിച്ച്ു പോയ അനവധി രംഗങ്ങളിങ്ങനെ മനസിലൂടെ കടന്നു വരും. ചിരിപ്പിച്ചും ഇടയ്ക്ക് കരയിപ്പിച്ചും ചിന്തിപ്പിച്ചുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് സലീം കുമാര്‍. ഓണ്‍ സ്‌ക്രീനില്‍ ചിരിയുടെ പൂക്കാലം തീര്‍ക്കുന്ന സലീം കുമാര്‍ ഓഫ് സ്‌ക്രീനിലും സരസനാണ്.

ചിരി മാത്രമല്ല, വ്യക്തമായ നിലപാടും കാഴ്ചപ്പാടുകളുമൊക്കെ സലീം കുമാറിനുണ്ട്. അതെല്ലാം യാതൊരു മറയുമില്ലാതെ തുറന്നു പറയുകയും ചെയ്യും സലീം കുമാര്‍. ജീവിതത്തെക്കുറിച്ചുള്ള സലീം കുമാറിന്റെ കാഴ്ചപ്പാടുകള്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സലീം കുമാര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

Salim Kumar

താന്‍ മരണം മുന്നില്‍ കണ്ട നിമിഷത്തെ കുറിച്ചുള്ള സലീം കുമാറിന്റെ വാക്കുകളാണ് വൈറലായി മാറുന്നത്. സുഖമില്ലാതെ ഐസിയുവില്‍ കിടക്കുന്ന സമയത്തെ അനുഭവമാണ് അദ്ദേഹം പങ്കുവെക്കുന്നത്. ആ സമയത്ത് തന്റെ തൊട്ടടുത്ത കിടന്നയാളുകളെക്കുറിച്ചും അവരുടെ മരണത്തെക്കുറിച്ചുമാണ് സലീം കുമാര്‍ സംസാരിക്കുന്നത്.

'ഞാന്‍ വയ്യാണ്ട് ഐസിയുവില്‍ കിടക്കുന്ന സമയത്ത് ചുറ്റിനും ഒരുപാട് രോഗികള്‍ ഉണ്ട്. എനിക്ക് ശരിക്കും എനിക്ക് വലിയ അസുഖങ്ങള്‍ ഒന്നുമില്ല. ഡോക്ടര്‍ എന്നോട് വെല്‍ ട്രീറ്റ്മെന്റ് കിട്ടാന്‍ വേണ്ടി രണ്ടു ദിവസം അവിടെ കിടക്കാന്‍ പറഞ്ഞതാണ്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാലോ എന്ന് കരുതി ഞാന്‍ അവിടെ കിടക്കുകയാണ്. അപ്പോള്‍ തൊട്ട് അടുത്ത് കിടക്കുന്ന ആള്‍ ആദ്യം മരിച്ചു, പിന്നെ ഇപ്പുറത്ത് കിടക്കുന്ന ആള്‍ മരിച്ചു'' എന്നാണ് സലീം കുമാര്‍ പറയുന്നത്.

പടക്കം പൊട്ടുന്ന പോലെ ആളുകള്‍ മരിക്കുകയാണ് അവിടെ. ഞാന്‍ ഇതൊക്കെ കണ്ടോണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. അവരുടെ ബന്ധുക്കള്‍ ഒക്കെ വരുകയും പോവുകയും ചെയ്യുന്നുണ്ടായിരുന്നുവെന്നും സലീം കുമാര്‍ ഓര്‍ക്കുന്നു. ഇതിനിടെ, അങ്കമാലി ഭാഗത്തുള്ള ഒരു അമ്മ വന്നിട്ട് എന്റെ മോനെ വേറെ എവിടേലും കൊണ്ട് പോയാല്‍ രക്ഷപെടുത്താന്‍ പറ്റുമോ എന്ന് ചോദിച്ചുവെന്നാണ് സലീം കുമാര്‍ പറയുന്നത്.

'കരച്ചിലോടെയുള്ള ആ ചോദ്യം കേട്ടപ്പോള്‍ എനിക്ക് തന്നെ സങ്കടം വന്നു. വയസായ ഒരു സ്ത്രീ ആണ്. അവരിത് പറഞ്ഞു പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ അയാള്‍ മരിച്ചു എന്ന റിപ്പോര്‍ട്ട് വന്നു'' എന്നാണ് സലീം കുമാര്‍ പറയുന്നത്. വെല്‍ അറേഞ്ച്ഡ് ആയിട്ടാണ് നമ്മള്‍ ആ ഐസിയുവിന്റെ ഉള്ളില്‍ കിടക്കുന്നത്. ആരോ എഴുതിയ സ്‌ക്രിപ്റ്റ് പോലെയാണ് അവിടെ കാണുന്ന ജീവിതങ്ങളെന്നും സലീം കുമാര്‍ അഭിപ്രായപ്പെടുന്നു.

എന്റെ തൊട്ട് അടുത്ത് കിടക്കുന്നവരാണ് മരിക്കുന്നത്. ഇത് എന്നിലേക്ക് വരാന്‍ അധിക സമയം വേണ്ടാ. ജീവിതം ഇത്രയേ ഉള്ളൂവെന്നാണ് സലീം കുമാര്‍ ചൂണ്ടിക്കാണിക്കുന്നത്. നമ്മള്‍ എന്തൊക്കെ നാഷണല്‍ അവാര്‍ഡ് വാങ്ങിച്ചാലും ജീവിതം ഒരു ഐസിയു എന്ന മൂന്നക്ഷരത്തില്‍ തീരുന്ന അത്രയേ ഉള്ളു. ആ ഞാന്‍ എന്ത് അഹങ്കരിക്കാന്‍ ആണ്, എന്ത് തൃപ്തിയോടെ ജീവിക്കാനാണെന്നും സലീം കുമാര്‍ ചോദിക്കുന്നുണ്ട്.

Salim Kumar

അതേസമയം നിരന്തരം സോഷ്യല്‍ മീഡിയ കൊല്ലുന്ന നടന്‍ കൂടിയാണ് സലീം കുമാര്‍. പലവട്ടം സലീം കുമാര്‍ അന്തരിച്ചതായുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് പലപ്പോഴായി സലീം കുമാര്‍ തന്നെ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഇടക്കാലത്ത് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത സലീം കുമാര്‍ പിന്നീട് തിരികെ വന്നിരുന്നു. വെള്ളരിപ്പട്ടണം ആണ് സലീം കുമാര്‍ അഭിനയിച്ച് ഒടുവിലായി പുറത്തിറങ്ങിയ സിനിമ.

കള്ളനും ഭഗവതിയും, കെങ്കേമം, കിര്‍ക്കന്‍ തുടങ്ങിയ സിനിമകള്‍ സലീം കുമാറിന്റേതായി അണിയറയിലുണ്ട്. അഭിനയത്തിന് പുറമെ സംവിധാനത്തിലും സലീം കുമാര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ നടന്‍ കൂടിയാണ് സലീം കുമാര്‍.

Read more about: salim kumar onam 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X