Don't Miss!
- Automobiles
മറ്റൊരു മാരുതി ഹിറ്റ് ജോഡി; 20,000 ബുക്കിംഗ് പിന്നിട്ട് ഫ്രോങ്ക് & ജിംനി എസ്യുവികൾ
- Finance
2 വര്‍ഷത്തേക്ക് ബാങ്കിനേക്കാള്‍ പലിശ വേണോ? സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ നിക്ഷേപിക്കാന്‍ ഈ പദ്ധതി നോക്കാം
- News
കേരള ബജറ്റ് 2023: മദ്യത്തിനും പെട്രോളിനും ഡീസലിനും വില ഉയരും
- Sports
IND vs AUS: കോലിയെ എങ്ങനെ നിശബ്ദനാക്കാം?ഒരു വഴിയുണ്ട്-ഉപദേശവുമായി തോംസണ്‍
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
- Lifestyle
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്‍ണമി ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
ദിലീപുമായി തെറ്റി, സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നു; സിഐഡി മൂസയിൽ സംഭവിച്ചത്!: സലിം കുമാർ
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് സലിം കുമാര്‍. മിമിക്രി വേദികളിൽ നിന്നും സിനിമയിലെത്തി പിന്നീട് എഴുത്തുകാരനും സംവിധായകനുമൊക്കെയായി മലയാള സിനിമയിൽ തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച കലാകാരനാണ് അദ്ദേഹം. ആദ്യ കാലങ്ങളിൽ കോമഡി വേഷങ്ങളിൽ തിളങ്ങിയ സലിം കുമാർ പിൽകാലത്ത് അഭിനയ പ്രാധാന്യമുള്ള കാരക്ടർ വേഷങ്ങളിൽ എത്തി പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഉൾപ്പെടെ അദ്ദേഹത്തെ തേടി എത്തിയിരുന്നു.
സലിം കുമാർ എന്ന് പറയുമ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് ഓടി വരുന്ന കഥാപാത്രങ്ങളിൽ ഏറെയും തുടക്കകാലത്ത് അദ്ദേഹം ചെയ്തു വെച്ച കോമഡി വേഷങ്ങൾ തന്നെയാകും.സിഐഡി മൂസ, തിളക്കം, പുലിവാൽ കല്യാണം എന്നിങ്ങനെ നിരവധി സിനിമകളിലൂടെയാണ് സലിം കുമാർ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചിട്ടുള്ളത്.

ദിലീപ് നായകനായ നിരവധി ചിത്രങ്ങളിൽ കോമഡി വേഷങ്ങളിൽ എത്തി മിന്നും പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട് സലിം കുമാർ. ഇവരുടെ ഓൺ സ്ക്രീൻ കോമഡി കൗണ്ടറുകളും ടൈമിംഗുകളുമൊക്കെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതാണ്. തിളക്കം, സിഐഡി മൂസ എന്നി സിനിമകളൊക്കെ അതിൽ എടുത്തു പറയേണ്ടവയാണ്.
ജോണി ആന്റണി ആദ്യമായി സംവിധാനം ചെയ്ത സിഐഡി മൂസയിൽ ശ്രദ്ധേയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സലിം കുമാറിന്റെ വേഷം. ദിലീപ് നിർമ്മാണം നിർവഹിച്ച ചിത്രത്തിൽ നിന്ന് താൻ ആദ്യം വഴക്കിട്ട് ഇറങ്ങി പോയിരുന്നു എന്ന് പറയുകയാണ് സലിം കുമാർ ഇപ്പോൾ. സൈന സൗത്ത് പ്ലസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. സലിം കുമാറിന്റെ വാക്കുകൾ ഇങ്ങനെ.

'സി ഐ ഡി മൂസ ഏറ്റവും കൂടുതൽ ആലോചിച്ച പടമാണ്. ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്നായിരുന്നു ദിലീപിന്റെ കമ്പനിയുടെ പേര്. രാവിലെ മുതൽ വന്നിരുന്ന് പടത്തിനെ കുറിച്ച് ആലോചനയാണ്. എന്ന രാത്രി വീട്ടിൽ വിടുമോ അതുമില്ല. രാത്രി വീണ്ടും ഇരുത്തി ചർച്ച ചെയ്യും. ഹോട്ടൽ ഹൈവേ ഗാർഡനിൽ ആണ് അന്ന് താമസം. നാളെ എടുക്കാൻ പോകുന്ന സീൻ ഏതൊക്കെയാണ് എന്നൊക്കെയാണ് ചർച്ച. ചർച്ച കാരണം ഞങ്ങൾ കമ്പനിയുടെ പേര് ഗ്രാൻഡ് ആലോചന പ്രൊഡക്ഷൻസ് എന്ന് മാറ്റി,'

'നൂറ് ദിവസത്തിലധികം അന്ന് ഷൂട്ട് ചെയ്ത സിനിമയാണ്. അന്നൊന്നും അത്രയൊന്നും പോകില്ല. ഇങ്ങനെ ആലോചന മൂത്ത് മൂത്ത് ഒരു ദിവസം ഞാൻ ഇറങ്ങി പോയി. അതിന് കാരണം, എന്റെ കഥാപാത്രം ഒരു പ്രാന്തന്റെ കഥാപാത്രം ആയിരുന്നു. ഒരു ദിവസം ഞാൻ ചെല്ലുമ്പോൾ എന്റെ കഥാപാത്രവും ക്യാപ്റ്റൻ രാജുവിന്റെ കഥാപാത്രവും ഒരുമിപ്പിച്ച്. ദിലീപ് എന്നോട് ഇത് വന്ന് പറഞ്ഞു,'
'ഞാൻ അത് എങ്ങനെ ശെരിയാവുമെന്ന് ചോദിച്ചു. അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് ഞങ്ങൾ തമ്മിൽ തെറ്റി. ഞാൻ സിഐഡി മൂസയ്ക്ക് ഇല്ലെന്ന് പറഞ്ഞ് ഇറങ്ങി പൊന്നു. അപ്പോഴായിരുന്നു ലാൽ ജോസിന്റെ പട്ടാളം ഷൂട്ട് നടക്കുന്നത്. ഞാൻ അതിലേക്ക് പോയി. ആ കഥാപത്രം അങ്ങനെ ചെയ്യാൻ താൽപര്യം ഇല്ലെന്ന് പറഞ്ഞു. അങ്ങനെ ഞാൻ പൊന്ന് കഴിഞ്ഞ് അവർ വീണ്ടും ആലോചിച്ചിട്ട് ഞാൻ പറഞ്ഞതാണ് ശരിയെന്ന് പറഞ്ഞ് തിരിച്ചു വിളിക്കുകയായിരുന്നു,'

അവർ അത് പിന്നീട് അതിനെക്കുറിച്ച് ആലോചിച്ചില്ലായിരുന്നെങ്കിൽ വേറെ ആരെങ്കിലും ചെയ്യേണ്ട വേഷമായിരുന്നു അതെന്നും സലിം കുമാർ പറയുന്നുണ്ട്. സിനിമയിലെ പാട്ട് സീനിൽ പുറകിൽ കെട്ടിവെച്ച് പടക്കം പൊട്ടിച്ചത് എല്ലാം യഥാർത്ഥ പടക്കം ആയിരുന്നെന്നും അദ്ദേഹം പറയുന്നുണ്ട്. അന്നൊക്കെ സിനിമ എന്നാൽ ആവേശമാണ്. സിനിമകളിൽ താൻ ചാടിയ ചാണാക്കുഴികൾ എല്ലാം ഒറിജിനൽ ആയിരുന്നെന്നും സലിം കുമാർ പറയുന്നുണ്ട്.

തിളക്കത്തിലെയും പുലിവാൽ കല്യാണത്തിലെയും പല കോമഡികളും ആ നിമിഷത്തിൽ സംഭവിച്ചവയാണ്. തിളക്കത്തിൽ പെങ്ങളെ കെട്ടിച്ച സ്ത്രീധന തുക തരുമോ അളിയാ എന്ന് പാടുന്നത് ഒക്കെയും ആ നിമിഷത്തിൽ ഇട്ടതാണെന്ന് അദ്ദേഹം പറയുന്നു. അതേസമയം, തനിക്ക് അതുപോലുള്ള കോമഡി വേഷങ്ങൾ ഇനിയും ചെയ്യണം എന്നുണ്ട് എന്നാൽ അതുപോലുള്ള എഴുത്തുകാർ ഇപ്പോൾ ഇല്ല. അതുകൊണ്ട് അങ്ങനെയൊരു സിനിമ ഇനി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും സലിം കുമാർ പറയുന്നു.