ഞാന്‍ മരിച്ചിട്ടേ എന്റെ ഭാര്യ മരിക്കാവൂ, ഈ ലോകത്ത് കടപ്പാടുള്ളത് രണ്ട് സ്ത്രീകളോടാണ്: സലീം കുമാർ
ഭാര്യയെക്കുറിച്ച് സലീം കുമാർ മനസ് തുറക്കുന്നു
മലയാളികളുടെ പ്രിയ നടനാണ് സലീം കുമാര്‍. മിമിക്രി വേദികളിലൂടെ കരിയര്‍ ആരംഭിച്ച് സിനിമയിലെത്തിയ സലീം കുമാര്‍ ദേശീയ പുരസ്‌കാരം അടക്കം നേടിയ നടനാണ്. മലയാളികള്‍ക്ക് ചിരിയുടെ മാലപ്പടക്കവും കണ്ണീരിന്റെ നീര്‍ച്ചാലുകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും വ്യത്യസ്തനാണ് സലീം കുമാര്‍.
ചിരിപ്പിക്കുമ്പോഴും ചിന്തിപ്പിക്കുന്ന പ്രതിഭയാണ് സലീം കുമാര്‍. ഇന്നും സലീം കുമാറിന്റെ തമാശകള്‍ കടന്നുവരാത്തൊരു ദിവസം മലയാളിയുടെ ജീവിതത്തിലുണ്ടാകില്ല. ഇപ്പോഴിതാ ദേശാഭിമാനിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഭാര്യയെക്കുറിച്ചുള്ള സലീം കുമാറിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

എനിക്ക് ഈ ലോകത്ത് കടപ്പാടുള്ളത് രണ്ട് സ്ത്രീകളോടാണ്. അതിലൊന്ന് എന്റെ അമ്മയും മറ്റൊന്ന് എന്റെ ഭാര്യയുമാണ്. എന്റെ എല്ലാവിധ ഐശ്വര്യങ്ങള്‍ക്കും കാരണം ഇവര്‍ രണ്ടു പേരുമാണ്. ഇപ്പോള്‍ എന്റെ ആഗ്രഹം ഞാന്‍ മരിച്ചിട്ടേ എന്റെ ഭാര്യ മരിക്കാവൂ എന്നാണ്. അവളില്ലാതെ എനിക്കൊരു നിമിഷം പോലും ഇപ്പോള്‍ ജീവിക്കാന്‍ കഴിയില്ല. ഇപ്പോള്‍ എന്റെ ഒാരോ ചലനവും നിര്‍ണയിക്കുന്നത് അവളാണെന്നും സലീം കുമാര്‍ പറയുന്നത്.
നമ്മളുടെ ജീവിതം വളരെ ചെറുതാണ്. ഇനി നമ്മള്‍ക്ക് ഒരു ജീവിതം കിട്ടില്ല. അതുകൊണ്ട് കിട്ടിയ ജീവിതത്തെ വളരെ അമൂല്യമായി കാണേണ്ടതുണ്ട്. ദാമ്പത്യം ശക്തിപ്പെടുന്നത് വാര്‍ധക്യത്തിലാണ്. അവിടെ നിന്നാണ് യഥാര്‍ത്ഥ പ്രണയം നാമനുഭവിക്കുന്നത്. പ്രണയം തീവ്രമാകുന്നത് യൗവ്വനത്തിലോ കൗമാരത്തിലോ അല്ല, വാര്‍ധക്യത്തിലാണെന്നാണ് സലീം കുമാര്‍ അഭിപ്രായപ്പെടുന്നത്.
അപ്പോഴാണ് നമുക്ക് മരിക്കേണ്ട എന്ന് തോന്നുന്നത്. ഇപ്പോഴാണ് യഥാര്‍ത്ഥ ജീവിതം ഞാന്‍ തിരിച്ചറിയുന്നത്. കക്കാട് കവിതയില്‍ പറഞ്ഞത് പോലെ, നീ എന്റെ ചാരത്ത് നില്‍ക്കൂ, എപ്പോഴാണ് മരിക്കുന്നതെന്നറിയില്ല. നല്ല ഇണയില്ലാത്തവന്‍ ഹതഭാഗ്യന്‍ തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ ഏറ്റവും നല്ല ഇണയെ കിട്ടുന്ന ആളാണെന്നും സലീം കുമാര്‍ അഭിപ്രായപ്പെടുന്നു.
അതാണ് ഏറ്റവും വലിയ സമ്പത്ത്. അക്കാര്യത്തില്‍ ഞാന്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനാണെന്നും സലീം കുമാര്‍ പറയുന്നു. മറ്റെല്ലാറ്റിലും നമ്മള്‍ വിജയിച്ചാലും ദാമ്പത്യത്തില്‍ നമ്മള്‍ പരാജയപ്പെട്ടാല്‍ ജീവിതം പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നാണ് സലീം കുമാര്‍ പറയുന്നു. നഗരങ്ങളിലെ ജീവിതമോ കാഴ്ചകളോ ഒന്നും എന്നെ സ്വാധീനിച്ചിട്ടില്ല. എനിക്ക് ഈ ഗ്രാമത്തില്‍ ജീവിക്കുന്നത് തന്നെയാണ് ഇഷ്ടം. ഞാന്‍ ആഗ്രഹിച്ചതൊക്കെ എനിക്ക് കിട്ടിയിട്ടുണ്ട്. മാത്രമല്ല ഈ ചെറിയ ജീവിതത്തില്‍ എനിക്ക് കിട്ടിയതൊക്കെ ബോണസുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഞാനും ഭാര്യയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എന്റെ കുടുംബത്തിന്റെ താളം തെറ്റുന്നത് ഭാര്യയ്ക്ക് പനി വരുമ്പോഴാണ്. അവരാണ് ഈ വീടിന്റെ തുടിപ്പ്. എന്റെ കടങ്ങളെ കുറിച്ചോ അക്കൗണ്ടുകളെ കുറിച്ചോ എനിക്കറിയില്ല. ഇപ്പോള്‍ എനിക്കാകെ വേണ്ടത് ബീഡിയാണ്. അതുപോലും അവളാണ് വാങ്ങി തരുന്നത്. എന്ന് മുമ്പൊരു അഭിമുഖത്തില്‍ സലീം കുമാര്‍ പറഞ്ഞിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ നിരന്തരം വരുന്ന തന്റെ മരണവാര്‍ത്തകളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ എന്റെ മരണം കാണുമ്പോള്‍, അതിനെക്കുറിച്ച് വായിക്കുമ്പോള്‍ ഞാന്‍ ചിരിക്കാറുണ്ട്. പിന്നെ മരണം എല്ലാവര്‍ക്കും ഒരു ദിവസം യാഥാര്‍ത്ഥ്യമാകാനുള്ളതാണ്. ഒരിക്കല്‍ ചിരിക്കാന്‍ ഞാന്‍ ഉണ്ടാവില്ലെന്ന് മാത്രം. മരണത്തിന്റെ ലോട്ടറി എല്ലാവരും എടുത്തിട്ടുണ്ട്. അത് ഒരു ദിവസം എല്ലാവര്‍ക്കും അടിക്കുകയും ചെയ്യും എന്നാണ് സലീം കുമാര്‍ പറയുന്നത്.
മേം ഹൂം മൂസയാണ് സലീം അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. കെങ്കേമം ആണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ.


Click it and Unblock the Notifications