അമ്മയെ ഓര്‍ക്കാതിരിക്കുന്ന ഒരു നിമിഷം പോലുമില്ല; ഇതിനിടയില്‍ ചിരിക്കാന്‍ എനിക്കെവിടെ സമയം!
വീടിന് ലാഫിങ് വില്ല എന്ന പേര് നല്‍കിയതിനെക്കുറിച്ചും മറ്റും മനസ് തുറക്കുകയാണ് സലീം കുമാര്‍
മലയാള സിനിമയിലെ മിന്നും താരമാണ് സലീം കുമാര്‍. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയ സലീം കുമാര്‍ ഒരു തലമുറയെ ചിരിപ്പിച്ച, ഇപ്പോഴും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്യുന്ന താരമാണ്. മിമിക്രി വേദിയില്‍ നിന്നും സിനിമയിലെത്തി, സിനിമയില്‍ കോമഡി താരമായും നായകനായുമെല്ലാം സാന്നിധ്യം അറിയിച്ച താരം. മലയാള സിനിമ ഒരിക്കലും മറക്കാത്ത പേരുകളിലൊന്നാണ് സലീം കുമാര്‍ എന്നത്.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടയ്‌ക്കൊരു ഇടവേളയെടുത്തെങ്കിലും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോഴെല്ലാം അദ്ദേഹം കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ദേശാഭിമാനിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വീടിന് ലാഫിങ് വില്ല എന്ന പേര് നല്‍കിയതിനെക്കുറിച്ചും മറ്റും മനസ് തുറക്കുകയാണ് സലീം കുമാര്‍. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

മനുഷ്യന് എപ്പോഴും ചിരിച്ചു കൊണ്ട് മാത്രം ജീവിക്കാന്‍ കഴിയില്ല. സന്തോഷവും സങ്കടവുമൊക്കെ കലര്‍ന്നുള്ളതാണ് ജീവിതം. എന്നെ ഏറ്റവും ചിരിപ്പിച്ച കാലം ദുരിത കാലമാണ്. ആ ദുരിതകാലത്തെ ഞാന്‍ മറി കടന്നത് ചിരിയലൂടെയും കൂടിയാണ്. ഞാന്‍ മാത്രമല്ല ഏതൊരു മനുഷ്യനും അങ്ങനെയാവാം. ജീവിതത്തില്‍ എല്ലാവരും ലക്ഷ്യം വെക്കുന്നത് സന്തോഷം തന്നെയാണ്. അല്ലാതെ ഞാന്‍ മാത്രമല്ല.

സന്തോഷിക്കാനാണ് നമുക്ക് ജീവിതം. അതുകൊണ്ട് മനുഷ്യന്‍ ചെയ്യുന്ന ഏത് പ്രവര്‍ത്തിയും സന്തോഷമുണ്ടാക്കാന്‍ വേണ്ടിയാണ്. സന്തോഷിക്കുമ്പോള്‍ മാത്രമേ ചിരിക്കാന്‍ കഴിയൂ. നാളത്തെ ചിരിക്കു വേണ്ടിയാണ് ഇന്നത്തെ അധ്വാനം പോലും. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും ചിരി വേണമെന്നു തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മാത്രമല്ല മനുഷ്യരുടെ വീട് എപ്പോഴും ചിരിയുടേതായിരിക്കണം. ഇല്ലെങ്കില്‍ നാടിനാണ് സങ്കടം.
വീട്ടില്‍ സന്തോഷമുണ്ടെങ്കിലേ നാട്ടിലും സന്തോഷമുണ്ടാകൂ. സന്തോഷം നമ്മള്‍ വരുത്തിത്തീര്‍ക്കുകയാണ് ചെയ്യുന്നത്. സങ്കടങ്ങള്‍ അങ്ങനെയല്ല. അഥ് താനേ ജീവിതത്തിലേക്ക് കയറി വരികയാണ്. സന്തോഷം കിട്ടാനായി നമ്മളെന്തെങ്കിലും ചെയ്യണം. സങ്കടം വരാനായി നമ്മളൊന്നും ചെയ്യേണ്ടൈന്നും സലീം കുമാര്‍ പറയുന്നു. പിന്നാലെ അദ്ദേഹം ജീവിതത്തെക്കുറി്ച്ചും മനസ് തുറക്കുകയാണ്.

ജീവിതവുമായി ബന്ധപ്പെട്ട് ആലോചിക്കുന്തോറും എപ്പോഴും ദുഖങ്ങള്‍ മാത്രം അടിഞ്ഞു കൂടും. ആത്യന്തികമായി സങ്കടങ്ങള്‍ മാത്രമേയുള്ളൂ. അതിനിടയില്‍ വല്ലപ്പോഴും കിട്ടുന്ന ഒരു അനുഭവമാണ് ചിരി. എന്റെ അമ്മയെ ഓര്‍ക്കാതിരിക്കുന്ന ഒരു നിമിഷം പോലും എന്റെ ജീവിതത്തിലില്ല. അതിനിടയില്‍ ചിരിക്കാന്‍ എനിക്കെവിടെയാണ് സമയം. കൂടെപ്പിറന്ന പലരും ഇപ്പോള്‍ ഒപ്പമില്ല. അതുപോലെ കൂടെ അഭിനയിച്ച പലരും ഇന്ന് എനിക്കൊപ്പമില്ല. ഈ ഇടവേളയില്‍ നിന്ന് ചിരിക്കാനുള്ള ഇടം കണ്ടെത്താനാണ് ലാഫിങ് വില്ല എന്ന പേര് പോലും.

ട്രോളുകള്‍ എല്ലാം ഞാനും കാണാറുണ്ട്. സോഷ്യല്‍ മീഡിയയിലെ ഈ ട്രോളുകള്‍ പഴയ കാര്‍ട്ടൂണിന്റെ ധര്‍മമാണ് നിര്‍വഹിക്കുന്നതെന്നാണ് എന്റെ തോന്നല്‍. വിമര്‍ശനത്തിന്റെ പുതിയ രൂപം. മറ്റെല്ലാവരേയും പോലെ അതൊക്കെ ഞാനും ആസ്വദിക്കാറുണ്ടെന്നും താരം പറയുന്നു. തന്റെ പഴയ കോമഡികള്‍ ഇപ്പോഴും യൂട്യൂബില്‍ വൈറലാകുന്നതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ചിലതെല്ലാം കണ്ട് ഞാനും ചിരിക്കാറുണ്ട്. കാരണം നടന്‍ എന്നതിലുപരി ഞാനും നിങ്ങളെപ്പോലെ ഒരു പ്രേക്ഷകനാണല്ലോ എന്നാണ് താരം ചോദിക്കുന്നത്.
മേം ഹൂം മൂസയിലാണ് സലീം കുമാര്‍ ഒടുവിലായി അഭിനയിച്ചത്. കെങ്കേമം ആണ് സലീം കുമാറിന്റേതായി അണിയറയിലുള്ള പുതിയ സിനിമ. അഭിനയത്തിന് പുറമെ സംവിധാനത്തിലും കഥയിലുമെല്ലാം അദ്ദേഹം സാന്നിധ്യം. മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവുമെല്ലാം നേടിയ പ്രതിഭയാണ് അദ്ദേഹം. വിധികര്‍ത്താവായി ടെലിവിഷനിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും സലീം കുമാര്‍ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications