ഐറ്റം ഡാൻസ് ചെയ്യാൻ എല്ലാവരും എതിർത്തു; ആ സമയത്ത് പിന്തുണച്ചത് അല്ലു അർജുൻ മാത്രം: സാമന്ത പറഞ്ഞത്
സെലിബ്രിറ്റികളുടെ വിവാഹ മോചന വാർത്തകൾ ഇന്ന് വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നുണ്ട്. വിവാഹം കഴിഞ്ഞയുടൻ കമന്റ് ബോക്സുകൾ നിറയും. അടുത്ത വിവാഹ മോചനം ഇവരുടേതാവും എന്ന് പ്രവചിക്കുകയും ചെയ്യും. അതിനു കാരണവും ഈ സെലിബ്രിറ്റികൾ തന്നെയാണ്. ഈയിടെ നിരവധി പേർ വിവാഹ മോചിതരായി. ഓരോരുത്തർക്കും വ്യക്തിപരമായ പല കാരണങ്ങൾ ഉണ്ടാവും. അങ്ങനെ ഞെട്ടിച്ച വാർത്തയായിരുന്നു നാഗചൈതന്യ- സാമന്ത ദമ്പതികളുടെ വിവാഹ മോചനം.
ഒട്ടും പ്രതീക്ഷിക്കാതെ വന്ന വാർത്തയായിരുന്നു അത്. അഞ്ചു വർഷത്തെ ദാമ്പത്യം 2021ലായിരുന്നു ഇരുവരും അവസാനിച്ചത്. പല തരത്തിലുള്ള അഭ്യൂഹങ്ങൾ ഇവരുടെ വിവാഹ മോചനത്തെ കുറിച്ച് വന്നിരുന്നു. പലരും പറഞ്ഞത് സാമന്ത അഭിനയ രംഗത്ത് തുടരുന്നതിൽ നാഗ ചൈതന്യക്ക് താത്പര്യമില്ലാത്തതിനാൽ വന്ന തർക്കങ്ങൾ ആയിരിക്കാം എന്നാണ്. എന്നാൽ മറ്റു ചിലർ പറഞ്ഞത് ഐറ്റം ഡാൻസിൽ അഭിനയിച്ചതു കൊണ്ടാവാം ഇരുവരും പിരിഞ്ഞതെന്നായിരുന്നു.

വിവാഹ മോചനം പ്രഖ്യാപിച്ച്, അതിന്റെ നിയമനടപടികൾ തുടർന്ന് കൊണ്ടിരിക്കുന്നതിനിടയിലാണ് പുഷ്പയിലെ ആ പാട്ടു രംഗം ചെയ്യാൻ അവസരം വന്നത്. രണ്ട് ദിവസം കൊണ്ടായിരുന്നു ആ പാട്ട് ഷൂട്ട് ചെയ്ത് തീർത്തത്. സത്യത്തിൽ ആ പാട്ടിൽ അഭിനയിച്ചതു കൊണ്ട് വിവാഹ മോചനം നടക്കില്ല. പക്ഷേ വിവാഹ മോചനം പ്രഖ്യാപിച്ച സമയം ആയതിനാൽ ആരും ആ വേഷം ചെയ്യാൻ സാമന്തയെ സപ്പോർട്ട് ചെയ്തില്ല. ചുറ്റുമുള്ള മനുഷ്യരെല്ലാവരും ഒരുപോലെ പറഞ്ഞു ഈ സാഹചര്യത്തിൽ ഐറ്റം ഡാൻസ് ചെയ്യുന്നത് ഒട്ടും ശരിയല്ലെന്ന്.
സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം പറഞ്ഞത് ഇപ്പോൾ നീ വീട്ടിലിരിക്കൂ എന്നാണ്. ആരും തന്നെ തന്റെ കഷ്ട സമയത്ത് കൂടെ നിന്നില്ലെന്ന് ഒരിക്കൽ സാമന്ത പറഞ്ഞിട്ടുണ്ട്. നീ ഇങ്ങനെ വിഷമിച്ചിരിക്കരുത്, പുറത്തേക്ക് വരൂ, ഓൺ ആകൂ, നിന്നെക്കൊണ്ട് പറ്റും എന്നൊക്കെ പറഞ്ഞവർ, ഐറ്റം ഡാൻസ് മാത്രം ചെയ്യരുത് എന്ന് പറഞ്ഞപ്പോൾ, സമാന്ത പറഞ്ഞത്, 'ഞാൻ ചെയ്യും' എന്നാണത്രെ. എല്ലാവർക്കും വിവാഹ മോചന വാർത്ത ഒരു ബാഡ് ഇമേജ് ആയി തോന്നി. എന്നാൽ ഇതിലൊന്നും സാമന്ത തളർന്നില്ല.

ആ വർഷത്തെ വമ്പൻ ഹിറ്റായിരുന്നു പുഷ്പ. മാത്രമല്ല ഊ അണ്ടവാ മാമ എന്ന ഗാനം നിമിഷ നേരം കൊണ്ടാണ് വൈറലായത്. സിനിമ റിലീസിനു മുന്നേ ഈ പാട്ട് ആളുകൾക്കിടയിൽ തരംഗം സൃഷ്ടിച്ചു. സോഷ്യൽ മീഡിയയിലും വൻ ചലനം സൃഷ്ടിക്കാൻ ഈ പാട്ടിന് സാധിച്ചു. ഷൂട്ടിങും എഡിറ്റിങും എല്ലാം പൂർത്തിയാക്കിയതിന് ശേഷം, അവസാന നിമിഷമാണ് അങ്ങനെ ഒരു പാട്ട് രംഗം ചിത്രീകരിച്ചത്. അല്ലു അർജുൻ ആ സമയത്ത് അത്രമാത്രം പിന്തുണച്ചതിനെ കുറിച്ചും സമാന്ത സംസാരിച്ചിട്ടുണ്ട്.
മറ്റൊരു പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ സാമന്തയുടെ കരിയറിലെ ആദ്യ ഐറ്റം ഡാൻസായിരുന്നു പുഷ്പയിലേത്. രണ്ട് ദിവസത്തെ ഷൂട്ടിന് താരം വാങ്ങിയത് അഞ്ച് കോടിയായിരുന്നു. നിലവിൽ മയോസൈറ്റിസ് എന്ന അപൂർവ്വ രോഗത്തെ നേരിട്ടുകൊണ്ടിരിയ്ക്കുകയാണ് സമാന്ത റുത്ത് പ്രഭു. ചികിത്സ ഒരു ഭാഗത്ത് നടക്കുമ്പോഴും അഭിനയത്തിലും നടി സജീവമാണ്. വിജയ് ദേവരകൊണ്ടക്കൊപ്പം അഭിനയിച്ച ഖുഷി എന്ന ചിത്രമാണ് സാമന്തയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.


Click it and Unblock the Notifications