സമാന്ത മലയാളത്തിലേക്ക്! ദുല്‍ഖറിന്റെ നായികയായി കിംഗ് ഓഫ് കൊത്തയില്‍!

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കിംഗ് ഓഫ് കൊത്ത. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സിനിമയുടെ സംവിധാനം ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ്. പ്രഖ്യാപിച്ചത് മുതല്‍ തന്നെ കിംഗ് ഓഫ് കൊത്ത വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ദുല്‍ഖറില്‍ നിന്നും ഇതുവരെ കാണാത്തൊരു മാസ് സിനിമയായിരിക്കും കിംഗ് ഓഫ് കൊത്ത എന്നാണ് ആരാധകരുടെ പ്രതീക്ഷ.

സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കിംഗ് ഓഫ് കൊത്ത. ജോഷി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റായി മാറിയ പൊറിഞ്ചു മറിയം ജോസിന് തിരക്കഥയെഴുതിയ അഭിലാഷ് എന്‍ ചന്ദ്രനാണ് കിംഗ് ഓഫ് കൊത്തയുടേയും രചന. ദുല്‍ഖര്‍ തന്നെയാണ് സിനിമയുടെ നിര്‍മ്മാണം.

Samantha

ചിത്രത്തില്‍ നായിക ആവുക ആരെന്ന ചോദ്യത്തിന് പിന്നാലെയാണ് കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയ. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ നായികയാവുക സമാന്തയായിരിക്കും. തെലുങ്കിലെ സൂപ്പര്‍ നായികയായ സമാന്ത തമിഴിലും സജീവമാണ്. ഈയ്യടുത്ത് ദ ഫാമിലി മാന്‍ സീസണ്‍ 2വിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയിരുന്നു സമാന്ത. ഇതിന് പിന്നാലെ സമാന്തയുടെ ബോളിവുഡിലേക്കുള്ള വരവിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം.

സമാന്ത ബോളിവുഡിലേക്കുള്ള ചുവടുമാറ്റത്തിന് തയ്യാറെടുക്കുകയാണെന്നും കഥകള്‍ കേള്‍ക്കുന്നുവെന്നുമാണ് താരം തന്നെ വെളിപ്പെടുത്തിയത്. ഇതിനിടെയാണ് സമാന്ത മലയാളത്തിലും അരങ്ങേറുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുല്‍ഖറും സമാന്തയും നേരത്തെ മഹാനടി എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. എങ്കിലും അധികം സീനുകളുണ്ടായിരുന്നില്ല.

ദുല്‍ഖറും സമാന്തയും ഒരു മലയാള ചിത്രത്തില്‍ നായകനും നായികയും ആവുകയാണെന്ന വാര്‍ത്ത ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. ഇന്നത്തെ ഏറ്റവും വലിയ നായികന്മാരില്‍ ഒരാളായ ദുല്‍ഖരും നായികമാരില്‍ ഒരാളായ സമാന്തയും ഒരുമിക്കുന്ന സിനിമ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടുമെന്ന കാര്യത്തില്‍ സംശയമില്ല.

നേരത്തെ കിംഗ് ഓഫ് കൊത്തയില്‍ ഐശ്വര്യ ലക്ഷ്മിയായിരിക്കും നായിക എന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐശ്വര്യയും ദുല്‍ഖറും ഇതുവരേയും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. മലയാളത്തില്‍ ഈ പുതിയ കോമ്പോ ശ്രദ്ധിക്കപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഐശ്വര്യയും തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ്. തമിഴിലും തെലുങ്കിലുമെല്ലാം നായികയായി വേഷമിട്ട താരമാണ് ഐശ്വര്യ. എന്തായാലും ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അതേസമയം സീതാരാമം ആണ് ദുല്‍ഖറിന്റെ പുതിയ സിനിമ. തെലുങ്ക് ചിത്രമായ സീതാരാമത്തില്‍ മൃണാല്‍ ഠാക്കൂറാണ് നായിക. ഇന്ന് പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തീയേറ്ററില്‍ സിനിമ കണ്ടിറങ്ങിയ ശേഷം സന്തോഷം കൊണ്ട് കരയുന്ന ദുല്‍ഖറിന്റെ വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. രശ്മിക മന്ദാനയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X