'അച്ഛനും അമ്മയും തന്ന ഏറ്റവും വലിയ സമ്മാനം'; തനിക്ക് എല്ലാം ചെയ്തുതരുന്ന പ്രിയപ്പെട്ടവൾക്ക് ആശംസയുമായി സംവൃത

ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികമാരിൽ ഒരാളാണ് സംവൃത സുനിൽ. ഒരുസമയത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് സംവൃത. ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു സംവൃതയുടെ അരങ്ങേറ്റം. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ സംവൃതയ്ക്ക് കഴിഞ്ഞു. പിന്നീട് അന്യഭാഷകളിൽ നിന്നടക്കമായി നിരവധി അവസരങ്ങളാണ് സംവൃതയെ തേടി എത്തിയത്.

എന്നാൽ 2012ൽ വിവാഹം കഴിഞ്ഞതോടെ സിനിമ വിടുകയായിരുന്നു സംവൃത. 2019 ൽ ബിജു മേനോൻ നായകനായ സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന സിനിമയിലൂടെ നടി തിരിച്ചുവരവ് നടത്തിയെങ്കിലും ചിത്രം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതിനു ശേഷം സംവൃത പുതിയ സിനിമകളൊന്നും ചെയ്തിട്ടില്ല. ഭർത്താവിനും മക്കൾക്കുമൊപ്പം അമേരിക്കയിൽ സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് നടി. സംവൃതയുടെ ഭർത്താവ് അഖിൽ ജയരാജിന് അമേരിക്കയിൽ ബിസിനസാണ്. അഗസ്ത്യ, രുദ്ര എന്നിങ്ങനെ രണ്ടു ആൺമക്കളാണ്‌ ഇവർക്കുള്ളത്.

Samvritha Sunil sanjukta

അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് സംവൃത. തന്റെയും കുടുംബത്തിന്റെയുമെല്ലാം വിശേഷങ്ങളൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അനിയത്തി സഞ്ജുക്തയുടെ ജന്മദിനമാണ് സംവൃതയുടെ പുതിയ വിശേഷം. സംവൃതയുടെ പോസ്റ്റുകളിലൂടെ സഞ്ജുക്ത പ്രേക്ഷകര്‍ക്ക് പരിചിതയാണ്. അനിയത്തിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടി പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

'ഹാപ്പി ബർത്ത്ഡേ ബേബി, അച്ഛനും അമ്മയും എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനമാണ് ഇവള്‍, ലവ് യു' എന്നാണ് അനിയത്തിയ്ക്ക് ആശംസകൾ നേർന്ന് സംവൃത ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. അനിയത്തിയെ ചേർത്ത് പിടിച്ചിരിക്കുന്ന ഒരു സെല്‍ഫി ചിത്രവും സംവൃത പങ്കുവെച്ചിട്ടുണ്ട്. നിന്നെ എനിക്ക് ഒരുപാട് മിസ് ചെയ്യുന്നു എന്നാണ് ചേച്ചിയുടെ പോസ്റ്റിന് താഴെ അനിയത്തിയുടെ കമന്റ്. നിരവധി പേർ സംവൃതയുടെ പോസ്റ്റിന് താഴെ സഞ്ജുക്തയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.

സഞ്ജുക്തയ്ക്ക് താനൊരു ചേച്ചി മാത്രമല്ല, അമ്മയുമാണെന്ന് മുൻപ് പല അഭിമുഖങ്ങളിലും സംവൃത പറഞ്ഞിട്ടുണ്ട്. എന്റെ അച്ഛനെയും അമ്മയെക്കാളും ഞാന്‍ ക്ലോസ് ആയിട്ടുള്ളത് ചേച്ചിയുമായിട്ടാണെന്ന് സഞ്ജുക്തയും ഒരു ടെലിവിഷൻ പരിപാടിയിലെത്തിയപ്പോൾ പറഞ്ഞിരുന്നു. 'എല്ലാ കാര്യങ്ങളും ഞാന്‍ ചേച്ചിയോട് പറയും. ചേച്ചിയുടെ കാര്യത്തില്‍ ഞാന്‍ വളരെ പൊസസ്സീവ് ആണ്. എന്റെ കസിന്‍സോ, സുഹൃത്തുക്കളോ ഒന്നും ചേച്ചിയുമായി കൂടുതല്‍ അടുക്കുന്നത് എനിക്കിഷ്ടമല്ല. അത് ചേച്ചിക്കും നന്നായി അറിയാം,'

Samvritha Sunil sanjukta

'അമ്മൂച്ചീ എന്ന് കൂടാതെ ഞാന്‍ ചേച്ചിയെ ഫൂലു എന്ന് വിളിക്കും, ഫൂലന്‍ ദേവി. ഞാനുമായി വഴക്കിടുമ്പോള്‍ ചേച്ചി ശരിക്കും ഫൂലന്‍ ദേവിയാണ്. അത് ആര്‍ക്കും അറിയാത്ത ഒരു കാര്യമാണ്. ചേച്ചി എപ്പോഴും വളരെ ശാന്തസ്വരൂപിയായിട്ടാണ് എല്ലാവരും കണ്ടിട്ടുള്ളത്, എന്നാല്‍ ആ ഒരു സൈഡ് എനിക്ക് മാത്രം ഉള്ളതാണ്. എന്നോട് മാത്രമേ അത് കാണിക്കാറുള്ളു' എന്നാണ് അന്ന് സഞ്ജുക്ത പറഞ്ഞത്.

അമ്മയ്ക്കും അച്ഛനും എന്നെയാണ് കൂടുതല്‍ ഇഷ്ടമെന്ന് പറഞ്ഞ് എപ്പോഴും വഴക്കുകൂടുന്ന ആളാണ് സഞ്ജുക്തയെന്നും തന്റെ കാര്യത്തില്‍ അനിയത്തി വളരെ പൊസസ്സീവാണെന്നും, എല്ലാ കാര്യങ്ങളും തനിക്ക് ചെയ്തു തരുന്നത് അവളാണെന്നും സംവൃത അതേ ഷോയിൽ പറഞ്ഞിരുന്നു. ഒരു പ്രത്യേകമായ ചേച്ചി-അനിയത്തി ബോണ്ടാണ് ഇവർക്കിടയിൽ ഉള്ളത്. അത് എന്നും അങ്ങനെ തന്നെ നിലനിൽക്കട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്.

Read more about: samvrutha sunil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X