'ഭയങ്കര വൃത്തികേടാണ്, കട്ടപ്പല്ല് മാറ്റിയാലേ നല്ല സിനിമ കിട്ടൂ'; അവര്‍ക്ക് ഞാന്‍ നല്‍കിയ മറുപടി: സംവൃത
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സംവൃത സുനില്‍. തന്റെ കരിയറിന്റെ പീ്ക്കില്‍ നില്‍ക്കുമ്പോഴാണ് സംവൃത സിനിമയോട് വിട പറഞ്ഞ് കുടുംബ ജീവിതത്തിലേക്ക് കടക്കുന്നത്. പിന്നീട് തിരികെ വന്നുവെങ്കിലും താരം കുടുംബ ജീവിതത്തിലേക്ക് തന്നെ മടങ്ങി. സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമായി തന്നെയുണ്ട് സംവൃത.
തന്റെ അഭിനയം കൊണ്ടും ഓഫ് സ്‌ക്രീനിലെ ലാളിത്യം കൊണ്ടും ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് സംവൃത. താരത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ആരാധകര്‍ പറയുന്ന ഒന്നുണ്ട്, സംവൃതയുടെ കട്ടപ്പല്ല്. പിന്നീട് അതിന്റെ പേരില്‍ ആരാധകരെ കിട്ടിയെങ്കിലും കരിയറിന്റെ തുടക്കത്തില്‍ സംവൃതയോട് പലരും കട്ടപ്പല്ല് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു.

അത്തരക്കാര്‍ക്കുളള തന്റെ മറുപടി ഒരിക്കല്‍ സംവൃത അറിയിച്ചിരുന്നു. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് സംവൃത പങ്കിട്ടത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''എനിക്ക് ഒരിക്കലും അതൊരു പ്രശ്‌നമായി തോന്നിയിട്ടില്ല. കാരണം ഞാന്‍ ഇങ്ങനെയാണ്. എന്നെ ഇങ്ങനെ അംഗീകരിക്കാന്‍ പറ്റുമെങ്കില്‍ ചെയ്യട്ടെ എന്ന ചിന്തയായിരുന്നു എനിക്ക്. സിനിമ ചെയ്തു തുടങ്ങിയപ്പോഴും എനിക്ക് അതൊരു വിഷയമേ ആയിരുന്നില്ല. മാറ്റണമെന്ന് അപ്പോഴൊന്നും ചിന്തിച്ചിട്ടുമില്ല. പക്ഷെ സിനിമ ചെയ്തു തുടങ്ങി രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് ഭയങ്കര വൃത്തികേടാണെന്ന് കുറേപേര്‍ പറഞ്ഞു'' എന്നാണ് സംവൃത പറയുന്നത്.
എത്രയും പെട്ടെന്ന് ശരിയാക്കുന്നുവോ അന്ന് മുതല്‍ കുറേക്കൂടി നല്ല സിനമകള്‍ ചെയ്യാന്‍ പറ്റും, ഇത് ഭയങ്കര ബോറാണ് എന്നൊക്കെ ഒരുപാട് പേര്‍ പറഞ്ഞു. അത് ശരിയാണോ എന്ന് ഒരു മൊമന്റില്‍ ഞാന്‍ ആലോചിട്ടുണ്ട്. പിന്നെ എനിക്ക് തന്നെ അങ്ങനെ ചെയ്താല്‍ ഞാന്‍ മറ്റൊരു ആളാകും. അത് എനിക്ക് വേണ്ട.മതി, ഈ കട്ടപ്പല്ല് വച്ച് കിട്ടുന്ന സിനിമകളൊക്കെ മതിയെന്ന് തീരുമാനിച്ചുവെന്നും സംവൃത പറയുന്നു.
നല്ലത് പറഞ്ഞവരുമുണ്ട്. പണ്ട് മൗഷുമി ചാറ്റര്‍ജിയ്ക്കും പല്ല് ഇങ്ങനെയായിരുന്നു എന്ന് പറഞ്ഞവരുണ്ട്. കുറേച്ച് പേര്‍ നല്ലത് പറഞ്ഞുവെങ്കിലും കുറേപ്പേര്‍ മോശം പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു.

രസികന്‍ ആയിരുന്ന സംവൃതയുടെ ആദ്യ സിനിമ. പിന്നാലെ നേരറിയാന്‍ സിബിഐ, അച്ഛനുറങ്ങാത്ത വീട്, നോട്ടം, മൂന്നാമതൊരാള്‍, പോത്തന്‍ വാവ, വാസ്തവം, അറബിക്കഥ, ചോക്ലേറ്റ്, തിരക്കഥ, റോബിന്‍ഹുഡ്, നീലത്താമര, ഗുലുമാല്‍, ഹാപ്പി ഹസ്ബന്റ്‌സ്, കോക്ക്‌ടെയ്ല്‍, മല്ലു സിംഗ്, ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മില്‍, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. 101 വെഡ്ഡിംഗ്‌സ് എന്ന ചിത്രത്തോടെയാണ് സംവൃത അഭിനയത്തില്‍ നിന്നും പിന്‍മാറുന്നത്.
വിവാഹത്തോടെ താരം സിനിമ വിട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം 2019 ല്‍ സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ സംവൃത മടങ്ങിയെത്തി. വര്‍ഷങ്ങളുടെ മാറ്റമൊന്നും സംവൃതയില്‍ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്ന് നായിക നായകന്‍ എന്ന റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായും എത്തി. എന്നാല്‍ ഇതിന് ശേഷം സംവൃത സിനിമകളൊന്നും ചെയ്തില്ല. അഖില്‍ ജയരാജ് ആണ് സംവൃതയുടെ ഭര്‍ത്താവ്. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്.


Click it and Unblock the Notifications











