ഷൈന്‍ ടോമിന്റെ വാക്കുകള്‍ സങ്കടമുണ്ടാക്കി, ജാതിവാല്‍ വീണ്ടും വിളിച്ചത് അരോചകമായി: സംയുക്ത

മലയാളത്തിലെ യുവനടിമാരില്‍ ശ്ര്‌ദ്ധേയയാണ് സംയുക്ത. മലയാളവും കടന്ന് ഇപ്പോള്‍ തമിഴിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ്. തമിഴിലും തെലുങ്കിലുമെല്ലാം സംയുക്ത അഭിനയിച്ച ചിത്രങ്ങള്‍ മികച്ച വിജയങ്ങളായ മാറുകയും ചെയ്തിരുന്നു. ഇതിനിടെ തന്റെ പേരിനൊപ്പമുണ്ടായിരുന്ന മേനോന്‍ എന്ന ജാതിവാല്‍ വേണ്ടെന്ന സംയുക്തയുടെ തീരുമാനം വാര്‍ത്തയായിരുന്നു.

അതേസമയം ബൂമറാങ് എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് സംയുക്ത എത്താതിരുന്നത് വിവാദമാവുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ നടത്തിയ വിമര്‍ശനം വിവാദമായി മാറിയിരുന്നു.ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകായണ് സംയുക്ത.

Samyuktha Menon

ജാതിവാലിന്റെ പേരില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ നടത്തിയ വിമര്‍ശനം സങ്കടമുണ്ടാക്കിയെന്നാണ് സംയുക്ത പറയുന്നത്. ഏറെ പുരോഗമനപരമായി താനെടുത്ത തീരുമാനത്തോട് കൂട്ടിയിണക്കി ഷൈന്‍ ടോം അങ്ങനെ സംസാരിച്ചത് വലിയ സങ്കടമുണ്ടാക്കിയെന്ന് സംയുക്ത പറയുന്നു. തന്റെ പുതിയ തെലുങ്ക് ചിത്രമായ 'വിരുപക്ഷ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സംയുക്ത. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

''ജാതിവാല്‍ വേണ്ടെന്ന് വച്ചത് സ്വന്തം തീരുമാനമായിരുന്നു. ഇന്നും അങ്ങനെ വിളിക്കുമ്പോള്‍ അരോചകമായാണ് തോന്നുക. അദ്ദേഹം പറഞ്ഞതില്‍ എനിക്ക് സങ്കടം തോന്നിയത് രണ്ട് കാര്യങ്ങളിലാണ്. ഒന്ന്, ഞാന്‍ വളരെ പുരോഗമനപരമായി എടുത്ത ഒരു തീരുമാനമാണ് എന്റെ പേരിന്റെ കൂടെ ജാതിവാല്‍ വേണ്ട എന്നുള്ളത്''.

അതേസമയം, ഒരു സ്ഥലത്തങ്ങനെ പറഞ്ഞെന്നു കരുതി മാറുന്ന കാര്യമല്ല ഇത്. മറ്റൊരു സ്ഥലത്ത് പോകുന്ന സമയത്ത് എന്നെ ഈ ജാതിവാല്‍ ചേര്‍ത്ത് തന്നെയാണ് വിളിക്കുന്നതെന്നും സംയുക്ത പറയുന്നു. ഇതുണ്ടായ സാഹചര്യം ഞാന്‍ ഒരു സിനിമയുടെ ഭാഗമായി ചെന്നൈയില്‍ പോയപ്പോഴായിരുന്നു. അവിടെയും പഴയതു പോലെ എന്ന് ജാതിവാല്‍ ചേര്‍ത്ത് വിളിക്കാന്‍ തുടങ്ങിയപ്പോള്‍ അതെനിക്ക് അരോചകമായാണ് തോന്നിയതെന്നും താരം പറയുന്നു.

എന്നോട് പലരും ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാരണമെന്ന്. ഞാന്‍ പറയുന്ന കാര്യം ചിലപ്പോള്‍ ഇവിടെയൊരു പുതുമയായിരിക്കാം. പക്ഷെ ഇത്തരം തീരുമാനങ്ങളെടുത്തിട്ടുള്ള എത്രയോപേര്‍ ഈ സമൂഹത്തിലുണ്ട് എന്നും സംയുക്ത ചൂണ്ടിക്കാണിക്കുന്നു. കേരളം പലരീതിയിലും മുന്നോട്ട് ചിന്തിക്കുന്ന ഒരിടമാണ്. അതുകൊണ്ടാണ് ഞാന്‍ അതുമാറ്റിയതെന്നും താരം വ്യക്തമാക്കുന്നു.

എന്നാല്‍ അതിനെ ചോദ്യം ചെയ്യപ്പെടുക എന്നു പറയുന്നത് എനിക്ക് സങ്കടമുണ്ടാക്കിയ ഒരു കാര്യമാണെന്ന് താരം വ്യക്തമാക്കി. കാരണം അന്ന് ചെന്നൈയില്‍ സംസാരിച്ച വിഷയം മറ്റൊന്നായിരുന്നു. എന്നാല്‍ അതിനെ കുറിച്ച് ഷൈന്‍ സംസാരിക്കുന്നതിനിടയില്‍ ഞാനെടുത്ത തീരുമാനവുമായി കൂട്ടിയിണക്കി പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ വളരെ സങ്കടം തോന്നിയെന്ന് താരം പറഞ്ഞു.

Samyuktha Menon

നേരത്തെ, 'ബൂമറാങ്' സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ സംയുക്ത തന്റെ പേരിനൊപ്പമുള്ള മേനോന്‍ എന്ന ജാതിവാല്‍ മാറ്റിയല്ലോയെന്ന ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു ഷൈന്റെ വിവാദ പരാര്‍ശം. മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കണം എന്നായിരുന്നു ഷൈനിന്റെ വാക്കുകള്‍.

സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന സംയുക്ത അന്ന് പ്രമോഷനെത്തിയിരുന്നില്ല. ഇത് ചര്‍ച്ചയാവുകയും ചെയ്തിരുന്നു. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ എന്നും ചെയ്ത ജോലിയോട് കുറച്ച് ഇഷ്ടം കൂടുതല്‍ എന്നൊന്ന് ഇല്ല എന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞിരുന്നു. അതേസമയം, ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാന്‍ ആളുകള്‍ ഉണ്ടെന്നും ചെയ്തത് മോശമായിപോയി എന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തതെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

More from Filmibeat

Read more about: samyuktha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X