'സ്വര്‍ണ കാലുകളുള്ള നടി'; തെലുങ്ക് റിപ്പോര്‍ട്ടര്‍ക്ക് മറുപടി നല്‍കി സംയുക്ത, കയ്യടിച്ച് ആരാധകര്‍

മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് സംയുക്ത. തീവണ്ടി എന്ന ചിത്രത്തിലൂടെ മുന്‍നിര നായികയായി മാറിയ താരം നിരവധി ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട്. മലയാളവും കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യമായി മാറുകയാണ് സംയുക്ത ഇപ്പോള്‍. തമിഴിലും തെലുങ്കിലും ഹിറ്റ് ചിത്രങ്ങളിലെ നായികയായി കയ്യടി നേടുകയാണ് സംയുക്ത.

ധനുഷിനൊപ്പം അഭിനയിച്ച വാത്തിയുടെ മിന്നും വിജയത്തിന് പിന്നാലെ ഇപ്പോഴിതാ തെലുങ്കിലും ഹിറ്റ് ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് സംയുക്ത. സംയുക്തയുടെ തെലുങ്ക് ചിത്രം വിരൂപാക്ഷയും മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്. ഇതിനിടെ ചിത്രത്തിന്റെ പ്രസ് മീറ്റിനിടയില്‍ തെലുങ്ക് മാധ്യമ പ്രവര്‍ത്തകന് സംയുക്ത നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

Samyuktha Menon

സ്വര്‍ണ കാലുള്ള നടിയായപ്പോള്‍ എന്തു തോന്നിയെന്നാ ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിക്കുന്ന നായികയായതോടെ ഭാഗ്യനായിക എന്നാണ് സംയുക്തയെ തെന്നിന്ത്യന്‍ സിനിമാ ലോകം വിളിക്കുന്നത്. ഈ ഭാഗ്യത്തെ സൂചിപ്പിക്കുന്നതിനായാണ് ഗോള്‍ഡന്‍ കാലുകളുള്ള നായിക എന്ന പ്രയോഗം ഉപയോഗിക്കുന്നത്.

'വിജയ ശതമാനം നോക്കിയാണ് തെലുങ്ക് സിനിമയില്‍ നായികമാരെ തെരഞ്ഞെടുക്കുന്നത്. തുടര്‍ച്ചയായി വിജയങ്ങള്‍ നേടുന്ന നടിമാര്‍ക്ക് 'സ്വര്‍ണ കാലുള്ളവര്‍ (heroine with golden leg) എന്ന ടാഗ് ലഭിക്കാറുണ്ട്. അതുപോലെ പരാജയങ്ങള്‍ സംഭവിക്കുന്ന നടിമാര്‍ക്ക് 'ഇരുമ്പ് കാലുള്ളവര്‍' എന്ന ടാഗും ലഭിക്കാറുണ്ട്. സ്വര്‍ണ കാല്‍ ടാഗിനോട് എന്ത് തോന്നുന്നു'' എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ സംയുക്തയോട് ചോദിച്ചത്. ഇതിന് സംയുക്ത നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.

'ഒരു സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടാവും. വിജയങ്ങളുണ്ടാകുന്നത് ഭാഗ്യം കൊണ്ടാണെന്ന് പറയുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. നല്ല സ്‌ക്രിപ്റ്റുകള്‍ തെരഞ്ഞെടുക്കുന്നതിലൂടെയും നല്ല പെര്‍ഫോമന്‍സ് കാഴ്ച വെക്കുന്നതിലൂടെയും സ്ത്രീകള്‍ വലിയ പരിശ്രമം നടത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജയങ്ങളുണ്ടാകുന്നത്'' എന്നാണ് സംയുക്ത നല്‍കിയ മറുപടി.

സ്വര്‍ണ കാലും ഇരുമ്പുകാലുമൊക്കെ പഴകിയ സങ്കല്‍പ്പങ്ങളാണെന്നും സംയുക്ത തുറന്നടിക്കുന്നുണ്ട്. ഒരു നടിയെ ഭാഗ്യത്തിന്റെ അടിസ്ഥാനത്തിലാവരുത് തെരഞ്ഞെടുക്കുന്നതെന്നും താരം അഭിപ്രായിപ്പെടുന്നു. ഒരു കഥാപാത്രത്തിന് അനുയോജ്യയാണോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം കാസ്റ്റ് ചെയ്യേണ്ടതെന്നും സംയുക്ത ചൂണ്ടിക്കാണിക്കുന്നു. താരത്തിന്റെ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുമ്പോള്‍ സംഭവത്തിന്റെ വീഡിയോ വൈറലായി മാറുകയാണ്.

Samyuktha Menon

അതേസമയം, സായ് ധരം തേജ് നായകനായ വിരൂപാക്ഷ റിലീസ് ഏപ്രില്‍ 21ന് ആണ് റിലീസ് ചെയ്തത്. കാര്‍ത്തിക് വര്‍മ ദണ്ഡു ആണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിക്കുന്നതും. നേരത്തെ തന്റെ പേരിലെ ജാതിവാലായ മേനോന്‍ എന്നത് ഉപേക്ഷിക്കുവാനുള്ള സംയുക്തയുടെ തീരുമാനം ഏറെ ചര്‍ച്ചയായിരുന്നു. ജാതിബോധത്തിനെതിരെയുള്ള സംയുക്തയുടെ നിലപാടായിരുന്നു ഇതിന് പിന്നില്‍. ഈ സംഭവത്തില്‍ താരത്തെ അനുകൂലിച്ചും എതിര്‍്ത്തും ധാരാളം പേര്‍ രംഗത്തെത്തിയിരുന്നു.

പോപ്പ്‌കോണ്‍ ആയിരുന്നു സംയുക്തയുടെ അരങ്ങേറ്റ ചിത്രം. പിന്നാലെ വന്ന തീവണ്ടിയിലൂടെയാണ് താരമാകുന്നത്. തുടര്‍ന്ന് ലില്ലി, ഒരു യമണ്ടന്‍ പ്രേമകഥ, ഉയരെ, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍, വെള്ളം, തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായി. ഭീംല നായക് എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിലെത്തുന്നത്. ബുമറാംഗ് ആണ് ഒടുവിലായി പുറത്തിറങ്ങിയ മലയാള സിനിമ. ഈ ചിത്രത്തിന്റെ പ്രൊമോഷന് സംയുക്ത എത്തിയില്ലെന്ന് വിവാദമുണ്ടായിരുന്നു. ഡെവിള്‍ ആണ് പുതിയ സിനിമ.

More from Filmibeat

Read more about: samyuktha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X