twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മകന്‍ ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞാല്‍; പ്രതികരണം എന്തായിരിക്കുമെന്ന് സംയുക്ത!

    |

    മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത വര്‍മ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുത്ത നായികയായിരുന്നു സംയുക്ത. വിവാഹ ശേഷം സംയുക്ത അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് ആരാധകര്‍ എപ്പോഴും ചോദിക്കാറുണ്ട്.

    ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം സംയുക്ത നല്‍കിയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. അഭിമുഖത്തില്‍ രസകരമായ ഒരുപാട് കാര്യങ്ങള്‍ സംയുക്ത സംസാരിക്കുന്നുണ്ട്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിനായിരുന്നു സംയുക്ത അഭിമുഖം നല്‍കിയത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    Samyuktha Varma

    മകന്‍ അമ്മേ എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടമാണെന്ന് ഒരു ദിവസം പറഞ്ഞാല്‍ എന്തായിരിക്കും? എന്നായിരുന്നു അവതാരകയുടെ ചോദ്യം. നല്ല കാര്യമല്ലേ, എല്ലാവരും തമ്മില്‍ തമ്മില്‍ ഇഷ്ടപ്പെടട്ടേ. അതൊക്കെ ഉണ്ടാകണം. സ്വാഭാവികമായ ഫീലിംഗാണെന്നും എന്നാല്‍ മകന്‍ ഇതുവരെ അങ്ങനെ പറഞ്ഞിട്ടില്ലെന്നും സംയുക്ത പറയുന്നു.

    ഇത്തവണത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയത് ബിജു മോനോനാണ്. എന്നാല്‍ മികച്ച നടനുള്ള പുരസ്‌കാരം വൈകിയെന്ന് തോന്നിയിരുന്നുവോ എന്നായിരുന്നു സംയുക്തയോടുള്ള മറ്റൊരു ചോദ്യം. ഇത്തവണ ചേട്ടന്‍ അര്‍ഹിച്ചത് തന്നെയായിരുന്നു. ആര്‍ക്കറിയാമില്‍ അസാധ്യമായിട്ട് ചെയ്തിട്ടുണ്ട്. ബിജുവേട്ടന്‍ എല്ലാ സിനിമകളിലും നന്നായി അഭിനയിക്കാറുണ്ടെന്നും സംയുക്ത പറഞ്ഞു.

    അവാര്‍ഡ് കിട്ടിയിട്ടുള്ള എല്ലാവരും നല്ല കഴിവുള്ളവരാണ്, അര്‍ഹരാണ്. അല്ലാത്തവരും കഴിവുള്ളവരാണ്. അവാര്‍ഡ് കിട്ടിയില്ല എന്നേയുള്ളൂ. കൂടെയുണ്ടായിരുന്ന ഇന്ദ്രന്‍സ് ചേട്ടനെ പോലെയുള്ള എല്ലാവരും അസാധ്യ കഴിവുള്ളവരാണ്. ചില സമയത്ത് ദൈവാതീനം വരുമ്പോള്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറിപ്പോകാം. അങ്ങനെ കിട്ടിയതാണെന്നും സംയുക്ത പറയുന്നുണ്ട്.

    അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ടെന്നും പക്ഷെ ഞങ്ങള്‍ രണ്ടു പേരും മതിമറന്ന് ആഘോഷിക്കാറില്ലെന്നും സംയുക്ത പറയുന്നു. ബിജുവേട്ടന്റെ എല്ലാ സിനിമകളും ഇഷ്ടമാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

    വെറും നാല് വര്‍ഷം മാത്രമാണ് സംയുക്ത വര്‍മ സിനിമയില്‍ അഭിനയിച്ചത്. ആ നാല് വര്‍ഷത്തിനുളളില്‍ പതിനെട്ടോളം സിനിമകളിലാണ് താരം അഭിനയിച്ചത്. 1999 ല്‍ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്ത അരങ്ങേറ്റം കുറിച്ചത്.ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം സംയുക്ത സ്വന്തമാക്കി.

    വാഴുന്നോര്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവരപന്തല്‍, തെങ്കാശിപ്പട്ടണം, നാടന്‍പെണ്ണും നാട്ടുപ്രമാണിയും, മഴ, മധുരനൊമ്പരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, സായ്വേര്‍ തിരുമേനി, മേഘസന്ദേശം, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, നരിമാന്‍, വണ്‍മാന്‍ ഷോ, കുബേരന്‍, മേഘമല്‍ഹാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ സംയുക്ത അഭിനയിച്ചിട്ടുണ്ട്. മധുരനൊമ്പരക്കാറ്റ്, മഴ എന്നീ ചിത്രങ്ങളാണ് സംയുക്തയെ രണ്ടാമത്തെ സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

    Read more about: samyuktha varma
    English summary
    Samyuktha Varma On Her Reaction If Her Son Confessed His Love For A Girl
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X