അമ്മ നമ്മളെ കൊല്ലുമോയെന്ന് ദക്ഷ് ബിജുവിനോട്: സംയുക്ത ദേഷ്യം നിയന്ത്രിക്കാൻ കാരണം ഇതാണ്

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത നായികമാരിൽ ഒരാളാണ് സംയുക്ത വർമ്മ. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെ മഞ്ജു വാര്യർക്ക് പകരക്കാരിയായി എത്തിയ നടി, ചില മനോഹരമായ കഥാപാത്രങ്ങളിലൂടെ പ്രശസ്തയായി. എന്നാൽ, നടൻ ബിജു മേനോനെ വിവാഹം ചെയ്തതിന് ശേഷം, ഇനി സിനിമ വേണ്ട എന്ന തീരുമാനം എടുത്തത് സംയുക്ത തന്നെയാണ്. ഇപ്പോൾ മുഴുവൻ സമയവും യോഗയിലേക്കും, മകൾ ദക്ഷ് ധർമികിന്റെ കാര്യങ്ങളിലെക്കും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് സംയുക്ത.

അപൂർവ്വമായി മാത്രം ക്യാമറയ്ക്ക് മുന്നിലേക്ക് ഇപ്പൊൾ എത്താറുള്ള താരം, കുറച്ചു കാലം മുൻപ് ഒരു അഭിമുഖത്തിൽ തന്റെ ഏറ്റവും വലിയ പ്രശ്നം മുൻകോപമായിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു. തന്റെ ദേഷ്യം മാറ്റിയെടുക്കാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ചും അന്ന് സംയുക്ത തുറന്നു പറഞ്ഞു.

ബിജു മേനോനെയും ദക്ഷിനെയും പേടിപ്പിച്ച ദേഷ്യത്തെ കുറിച്ച് സംയുക്ത പറഞ്ഞത്

മുൻപൊരിക്കൽ ബിഹൈൻഡ്‌വുഡ്സ് കോൾഡിന് നൽകിയ അഭിമുഖത്തിൽ, സംയുക്ത വർമ്മ തന്റെ ദേഷ്യം നിയന്ത്രിക്കാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് വിശദീകരിച്ചിരുന്നു. ആറു വർഷത്തോളമായി തനിക്ക് ദേഷ്യം വരാറില്ല എന്നും, ഒരുപാട് പരിശ്രമങ്ങൾക്ക് ശേഷമാണ് തനിക്ക് മുൻകോപം മാറ്റിയെടുക്കാനായത് എന്നും, പ്രശസ്ത താരം അന്ന് വെളിപ്പെടുത്തി. തനിക്ക് ദേഷ്യം വരുമ്പോൾ അതൊരു "വൃത്തികെട്ട ദേഷ്യം" ആയിരുന്നു എന്നും സംയുക്ത പറഞ്ഞു.

Samyuktha Varma and Biju Menon with son
Photo Credit: Samyuktha Varma / Instagram

ഒരിക്കൽ വിദേശത്ത് ബിജുവേട്ടനും മോനുമൊപ്പം യാത്ര ചെയ്തപ്പോഴാണ് അവസാനമായി ദേഷ്യം വന്നത്. അന്ന് ദക്ഷ് വളരെ കുഞ്ഞാണ്. എനിക്ക് ഒട്ടും പരിചയമില്ലാത്ത സ്ഥലമായിരുന്നു. ബിജുവേട്ടന്‍ പുറത്ത് നിന്ന് ഉച്ചഭക്ഷണം കഴിക്കാമെന്ന് പറഞ്ഞിട്ട് രാവിലെ പുറത്തേയ്ക്ക് പോയി. ഉടനെ വരാമെന്ന് പറഞ്ഞാണ് പോയത്. ഉച്ചയായപ്പോൾ ഞാൻ പുറത്ത് പോകാന്‍ വേണ്ടി റെഡിയായി ഇരുന്നു. പക്ഷെ ഉച്ച വൈകിയിട്ടും ആളെ കാണുന്നില്ല. ഞാൻ മോനെ അവിടെ ഒരു റെസ്റ്റോറന്റിൽ കൊണ്ട് പോയി ഭക്ഷണം കൊടുത്തു. തിരിച്ചു വന്നു. വൈകിയിട്ടും ബിജുവേട്ടൻ വന്നില്ല," സംയുക്ത വർമ്മ ഓർത്തെടുത്തു.

"അവസാനം രാത്രി ഏറെ വൈകിയിട്ടും ആളെ കാണുന്നില്ല. ഞാൻ മോനെ ഭക്ഷണം കൊടുത്തു ഉറക്കി. അറിയാത്ത സ്ഥലമായതു കൊണ്ട് ആകെ ടെൻഷൻ ആയി. ഏകദേശം പുലര്‍ച്ചെ മൂന്ന് മണിയായി. ഒരു കോഫി കുടിക്കാമെന്ന് കരുതി താഴേയ്ക്ക് പോയപ്പോഴുണ്ട് വളരെ ചിരിച്ച് സന്തോഷത്തോടെ ബിജുവേട്ടന്‍ കയറി വരുന്നു. എന്നിട്ട് എന്താ ഈ നേരത്ത് ഇവിടെ ഇരിക്കുന്നത് എന്നൊരു ചോദ്യവും. അവിടെ നിന്ന് റൂമില്‍ എത്തിയതിന് ശേഷം ഞാൻ എന്തൊക്കെയാണ് ചെയ്തതെന്ന് എനിക്കൊരു ഓര്‍മയുമില്ല. എന്തൊക്കെയോ എടുത്ത് എറിഞ്ഞു, അപ്പോൾ മോന്‍ ഉണര്‍ന്നു. എന്നിട്ട് ബിജുവേട്ടനോട് 'അച്ഛാ അമ്മ നമ്മളെ കൊല്ലുമോ' എന്നൊരു ചോദ്യം," സംയുക്ത ഒരു ചിരിയോടെ വിവരിച്ചു.

Samyuktha Varma and Biju Menon with son
Photo Credit: Samyuktha Varma / Instagram

മഞ്ജുവിന് പൊക്കം കൂടുതലുണ്ടോ എന്ന് സംശയം: ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് ദിലീപ്

"ഞാൻ ആകെ ദേഷ്യത്തിൽ നിക്കുന്നത് കണ്ട് മോൻ പേടിച്ചു. അതിനിടെ "ഇല്ലെടാ, കൊല്ലുമെന്ന് തോന്നുന്നില്ല" എന്നായിരുന്നു ബിജുവേട്ടന്റെ മറുപടി. അത് ശരിക്കും എന്നെ ചിരിപ്പിച്ചു. കരയണോ ചിരിക്കണോ എന്ന് അറിയാന്‍ വയ്യായിരുന്നു. പിന്നെ ഞാൻ ബാത്ത് റൂമില്‍ പോയി നിന്ന് ഒരുപാട് കരഞ്ഞു. പക്ഷെ ഇനി ഇങ്ങനെ ദേഷ്യം വരാൻ പാടില്ലെന്ന് അന്ന് തീരുമാനിച്ചതാണ്. നമ്മള്‍ ബാലന്‍സ്ഡായിരിക്കണം," സംയുക്ത പറഞ്ഞു നിർത്തി. കർശനമായ യോഗ അഭ്യാസത്തിന് തന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നതിൽ വലിയ പങ്കുണ്ടെന്നും നടി വെളിപ്പെടുത്തി.

More from Filmibeat

Read more about: samyuktha varma biju menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X