ബിജുവേട്ടനും മോനും എന്ത് ചെയ്താലും ഞാൻ അറിയും, അമ്മയാവുക എന്നത് വലിയ സ്വപനമായിരുന്നു: സംയുക്ത വർമ്മ

മലയാളി പ്രേക്ഷകർക്ക് സ്‌ക്രീനിൽ കണ്ട് കൊതി തീരാത്ത താരങ്ങളിൽ ഒരാളാണ് സംയുക്ത വർമ്മ. കഷ്ടിച്ച് നാല് വർഷങ്ങൾ മാത്രമേ സിനിമയിൽ അഭിനയിച്ചിട്ടുള്ളുവെങ്കിലും, ഇന്നും മേഘമൽഹാർ താരത്തിന് ആരാധകർ ഏറെയാണ്. 2002ലാണ് സംയുക്ത വർമ്മ പ്രശസ്ത നടൻ ബിജു മേനോനെ വിവാഹം ചെയ്ത് സിനിമയോട് വിട പറഞ്ഞത്. അഭിനയം ഏറെ ആസ്വദിച്ചിരുന്നുവെങ്കിലും, തന്റെ ഏറ്റവും വലിയ ആഗ്രഹം അമ്മയാവുന്നതും, ഒരു സ്വസ്ഥമായ കുടുംബ ജീവിതം നയിക്കുന്നതും ആയിരുന്നുവെന്ന് ഒരിക്കൽ സംയുക്ത വർമ്മ വെളിപ്പെടുത്തി.

കുറച്ചു കാലം മുൻപ് ബിഹൈൻഡ്‌വുഡ്സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്, സംയുക്ത വർമ്മ തന്റെ വ്യക്തിജീവിതത്തെ കുറിച്ച് മനസ്സ് തുറന്നത്. സിനിമയിൽ വന്നത് വലിയ ഭാഗ്യമായി കണക്കാക്കുന്ന താരം, തനിക്ക് ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ഒരു സ്ഥാനം ഉണ്ടെന്ന് അറിയാമെന്നും സമ്മതിച്ചു. പക്ഷെ അന്നും, ബിജു മേനോൻ വിവാഹം ചെയ്ത് സിനിമയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്, ഒരു അമ്മയായി കുടുംബജീവിതം നയിക്കണം എന്ന ആഗ്രഹം കൊണ്ടായിരുന്നുവെന്ന് താരം വെളിപ്പെടുത്തി.

Samyuktha Varma and Biju Menon with son Daksh
Photo Credit: Samyuktha Varma / Instagram

അഭിനയം മോശമായെന്ന് ബോധ്യമുണ്ട്, കുമ്മാട്ടിക്കളിക്ക് സംഭവിച്ചത് ഇതാണ്: മാധവ് സുരേഷ്

"സത്യം പറഞ്ഞാൽ ഒരു കുടുംബജീവിതം തുടങ്ങണം എന്ന് എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു. കാരണം ഞാൻ എന്നും ഭയങ്കരമായിട്ട് മദർഹുഡ് എന്ജോയ് ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്ന ആളാണ്. അത് അങ്ങനെ ആസ്വദിക്കാൻ തുടങ്ങിയപ്പോൾ, ഞാൻ അങ്ങനെ നിന്നുവെന്നേയുള്ളു. എനിക്ക് ആദ്യം മുതൽക്കേ ആഗ്രഹം ഇത് തന്നെയായിരുന്നു. എനിക്ക് കല്യാണം കഴിക്കണം എന്ന് തോന്നിയതിന് തന്നെ പ്രധാന കാരണം, എനിക്കൊരു കുട്ടി വേണം എന്നുള്ളത് കൊണ്ടായിരുന്നു. എനിക്ക് നിറയെ കുട്ടികൾ വേണമെന്നായിരുന്നു. പക്ഷെ ഭഗവാൻ ദക്ഷിനെ മാത്രമേ തന്നുള്ളൂ," ഒരു വിടർന്ന ചിരിയോടെ സംയുക്ത വർമ്മ വിശദീകരിച്ചു.

"മാതൃത്വം നന്നായി ആസ്വദിച്ച കാര്യമാണ്, ഇപ്പോഴും ആസ്വദിക്കുന്നു. പക്ഷെ ഇപ്പൊൾ ദക്ഷ് വലിയ കുട്ടിയായി. ഇപ്പോൾ ഞാൻ അവന്റെ കാര്യങ്ങൾ നോക്കാൻ ചെല്ലുമ്പോൾ, "വേണ്ട അമ്മ, ഞാൻ ചെയ്തോളാം," എന്ന് പറയുന്ന നിലയിൽ ആയിത്തുടങ്ങി അവൻ. ഞാൻ ചിലപ്പോൾ വിചാരിക്കും, അവൻ ഇത്രയും വലുതായില്ലേ, ഇനി ഞാൻ ശ്രദ്ധിക്കേണ്ട കാര്യമില്ലല്ലോ എന്ന്. പക്ഷെ, പിന്നെ ഓർക്കുമ്പോൾ ഓരോ പ്രായത്തിലും അതിന്റെതായ ശ്രദ്ധ കുട്ടികൾക്ക് വേണമെന്ന് എനിക്ക് തോന്നാറുണ്ട്," പ്രശസ്ത നടി പറഞ്ഞു.

Samyuktha Varma and Biju Menon
Photo Credit: Filmibeat

"ഇപ്പോൾ ബിജുവേട്ടൻ ആണെങ്കിലും, ദക്ഷ് ആണെങ്കിലും, ഞാൻ അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല എന്ന് അവർക്ക് മാത്രമേ തോന്നാറുള്ളു. ബിജുവേട്ടൻ എവിടെ പോയാലും, ദക്ഷ് എന്ത് ചെയ്താലും ഞാൻ അറിയും. പക്ഷെ ഞാൻ ചിലപ്പോൾ അതൊന്നും ചോദിച്ചെന്ന് വരില്ല. അത് ബിജുവേട്ടന് നന്നായി അറിയാം," ഒരു കുസൃതി ചിരിയോടെ സംയുക്ത പറഞ്ഞു. "അത് എങ്ങനെ എന്നൊന്നും അറിയില്ല, പക്ഷെ രണ്ടാളുടെയും എല്ലാ കാര്യങ്ങളും ഞാൻ അറിയും. ബിജുവേട്ടൻ അതിൽ വിരോധമുള്ള ആളുമല്ല. എന്താണെന്ന് വച്ചാൽ, ഞാൻ അറിഞ്ഞാലും, ഇല്ലെങ്കിലും, ബിജുവേട്ടന് ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമേ അദ്ദേഹം ചെയ്യൂ," താരം കൂട്ടിച്ചേർത്തു.

വിവാഹ ശേഷം സിനിമ വിട്ട സംയുക്ത വർമ്മ ഇന്ന് യോഗ അഭ്യാസത്തിൽ ഒരു എക്സ്പെർട്ട് ആണ്. പല തവണ, കഥ പറയുമ്പോൾ, കേരളം വർമ്മ പഴശ്ശി രാജ, തുടങ്ങി പല സിനിമകളിലും നായികയാവാൻ സംയുക്തയ്ക്ക് ക്ഷണം ലഭിച്ചെങ്കിലും, താരം ഇതുവരെ ഒരു മടങ്ങിവരവിന് തയ്യാറായിട്ടില്ല. ഭാര്യ വീണ്ടും അഭിനയിക്കാൻ തീരുമാനിച്ചാൽ, അതിന് തന്റെ പൂർണ്ണ പിന്തുണയുണ്ടാകും എന്നാണ് ബിജു മേനോൻ ഒരിക്കൽ വെളിപ്പെടുത്തിയത്.

More from Filmibeat

Read more about: biju menon samyuktha varma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X