ഉച്ചക്ക് വരുമെന്ന് പറഞ്ഞ ബിജു ചേട്ടൻ അന്ന് തിരികെ വന്നില്ല; ശരിക്കും പേടിച്ചു പോയി: സംയുക്ത പറയുന്നു
മലയാളത്തിന്റെ ഭാഗ്യ ദമ്പതികളാണ് ബിജു മേനോൻ- സംയുക്ത വർമ ജോഡികൾ. 22 വർഷമായി സന്തോഷപൂർവമായ ഒരു ജീവിതം നയിക്കുന്നവരാണ് ഇരുവരും. സിനിമകളിൽ അഭിനയിച്ച് പ്രണയിച്ച് വിവാഹം ചെയ്തെങ്കിലും വിവാഹത്തിനു ശേഷം സംയുക്ത വർമ സിനിമയിൽ തുടർന്നില്ല. വെറും നാലു വർഷമാണ് സംയുക്ത സിനിമയിൽ അഭിനയിച്ചിട്ടുള്ളത്. പക്ഷേ അഭിനയിച്ചു വെച്ച കഥാപാത്രങ്ങളെല്ലാം അതി മനോഹരമാണ്.
ബിജു മേനോനും സംയുക്ത വർമക്കും ദക്ഷ് ധർമിക് എന്ന മകനുണ്ട്. ബിജു മേനോൻ സംയുക്ത പ്രണയം എല്ലാവരും ആഘോഷിക്കപ്പെട്ടതായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ദേഷ്യം വരാറില്ലെന്നാണ് സംയുക്ത പറയുന്നത്. എന്നാൽ അവസാനമായി ബിജു മേനോനുമായി ഉണ്ടായ പ്രശ്നത്തെ കുറിച്ച് മുൻപൊരിക്കൽ സംയുക്ത പറഞ്ഞത് ബിഹൈന്റ് വുഡ്സിലൂടെ വീണ്ടും ചർച്ചയാവുന്നു.

"എനിക്ക് ഏകദേശം 6 വർഷത്തോളമായി ദേഷ്യം വന്നിട്ട്. ദേഷ്യം വന്നാൽ അത് കൺട്രോൾ ചെയ്യാൻ സാധിക്കില്ല. ഒരു ഫോറിൻ രാജ്യത്ത് പോയപ്പോഴാണ് അവസാനമായി ദേഷ്യം വന്നത്. ഞാനും മകനും ബിജു ചേട്ടനും കൂടിയായിരുന്നു യാത്ര പോയത്. അങ്ങനെ അവിടെ എത്തിയ ശേഷം ബിജു ചേട്ടൻ പറഞ്ഞു ഒന്നു പുറത്ത പോയിട്ട വരാമെന്നും ഉച്ചക്ക് ഭക്ഷണം പുറത്ത് പോയിട്ട് കഴിക്കാമെന്നും പറഞ്ഞു.
ദക്ഷുവിന് ബ്രെയ്ക്ക് ഫാസ്റ്റ് കൊടുത്തു. എന്നിട്ട് വേഗം പോയി കുളിച്ച് ഒരുങ്ങി ഇരിക്കുകയാണ്. എനിക്കൊട്ടും അറിയാത്ത സ്ഥലമാണ്. പേര് ഇപ്പോൾ ഓർമ വരുന്നില്ല. ഉച്ച കഴിഞ്ഞിട്ടും ബിജു ചേട്ടനെ കാണുന്നില്ല. അപ്പോൾ ഞാൻ കരുതി എന്തെങ്കിലും തിരക്കിൽ പെട്ടുപോയിക്കാണുമെന്ന്. ഒരുപാട് വിളിച്ചിട്ടും കിട്ടുന്നേയില്ല. അങ്ങനെ ദക്ഷുന് വേണ്ടി അടുത്തുള്ള റസ്റ്റോറന്റിൽ പോയി ഉച്ചക്ക് ആഹാരം വാങ്ങി കൊടുത്തു. അങ്ങനെ കുറച്ച് കഴിഞ്ഞപ്പോൾ അവൻ ഉറങ്ങിപ്പോയി. വൈകുന്നേരമായപ്പോൾ ആകെ ടെൻഷനായി. ഒന്നാമത് നമുക്ക് അറിയാത്ത സ്ഥലമാണ്.

രാത്രി 8 മണിയായിട്ടും ബിജു ചേട്ടനെ കാണുന്നില്ല. മോന് വിശന്നപ്പോൾ പിന്നെയും അവന് ഫുഡ് വാങ്ങിക്കൊടുത്തു. അത്രയും സമയം കാണാതിരുന്നപ്പോൾ വല്ലാത്ത പേടി തോന്നി. അന്ന് രാത്രിയായിട്ടും ബിജു ചേട്ടൻ വന്നില്ല. പുലർച്ചെ മൂന്ന് മണിയായപ്പോൾ ഉറക്കം വരാതായിട്ട് ഒരു കോഫി കുടിക്കാൻ വേണ്ടി താഴേക്ക് ഇറങ്ങിയപ്പോൾ ഒരാൾ വളരെ സന്തോഷത്തോടെ വരുന്നു. അപ്പോഴാണ് ബിജു ചേട്ടൻ തിരിച്ചു വരുന്നത്. എനിക്ക് അപ്പോൾ ഒന്നും പറയാൻ പറ്റിയ സാഹചര്യമായിരുന്നില്ല. റൂമിൽ എത്തിയപ്പോൾ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞു പൊട്ടിച്ചു." സംയുക്ത വർമ പറഞ്ഞു.
1999ൽ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വർമ സിനിമയിൽ എത്തുന്നത്. ആദ്യ സിനിമയിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം സംയുക്ത കരസ്ഥമാക്കിയിരുന്നു. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങൾ ചെയ്തു. ബിജു മേനോനും സംയുക്തയും ഒരുമിച്ച് മഴ, മധുര നൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമകളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളാണ്. കുബേരൻ ചെയ്തതിനു ശേഷം പിന്നീട് സംയുക്തയെ സിനിമയിൽ കണ്ടിട്ടില്ല.


Click it and Unblock the Notifications