വിവാഹത്തിന് മാധ്യമശ്രദ്ധ വേണ്ടെന്ന് വച്ചത് എന്തിന്? സിനിമ മടത്തുവെന്ന് സന അല്‍ത്താഫ്‌

ഈയ്യടുത്താണ് നടന്‍ ഹക്കീം ഷാജഹാനും സന അല്‍ത്താഫും വിവാഹിതരായത്. തീര്‍ത്തും ലളിതമായ ചടങ്ങായിരുന്നു വിവാഹം. രജിസ്റ്റര്‍ മാര്യേജിലൂടെയാണ് ഇരുവരും ഒന്നായത്. ആരാധകര്‍ക്ക് തീര്‍ത്തും സര്‍പ്രൈസായിരുന്നു ഈ വിവാഹ വാര്‍ത്ത. വളരെ സ്വകാര്യമായി ചടന്ന വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ക്ഷണിക്കപ്പെട്ടിരുന്നത്. മാധ്യമങ്ങള്‍ക്കും നിയന്ത്രണമുണ്ടായിരുന്നു.

ഇപ്പോഴിതാ എന്തുകൊണ്ടാണ് മാധ്യമശ്രദ്ധ വേണ്ടെന്ന് തീരുമാനിച്ചതെന്ന് പറയുകയാണ് സന അല്‍ത്താഫ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. സന അല്‍ത്താഫിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Sana Althaf

കല്യാണം കഴിഞ്ഞപ്പോള്‍ കുറേ ഓണ്‍ലൈന്‍ ചാനലുകള്‍ ഇന്റര്‍വ്യു ചോദിച്ചിരുന്നു. താല്‍പര്യമില്ല, തീര്‍ത്തും സ്വകാര്യമായ കാര്യമാണെന്ന് പറഞ്ഞൊഴിഞ്ഞു. വിരുന്ന് എവിടെയെന്നു തിരക്കിയ മീഡിയയോടും ഫാമിലി ഫങ്ഷനാണെന്ന് കൃത്യമായി പറഞ്ഞിരുന്നു. പക്ഷെ ചിലര്‍ തിരക്കിപ്പിടിച്ച് അവിടെയെത്തി. ഫോണിലോ മറ്റോ ചടങ്ങ് പകര്‍ത്തി. ഞങ്ങളത് അറിഞ്ഞിരുന്നില്ല. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നപ്പോള്‍ ഞെട്ടി. അത് നല്ല നടപടിയല്ലെന്ന് തോന്നിയതിനാലാണ് പ്രതികരിച്ചത് എന്നാണ് സന പറയുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ എന്റെ കുറിപ്പ് വന്നതോടെ ചിലര്‍ വീഡിയോ റിമൂവ് ചെയ്തു. ആരൊക്കയോ ഹക്കിയെ വിളിച്ച് ക്ഷമയും പറഞ്ഞു. ഞാന്‍ ഇപ്പോള്‍ സിനിമയില്‍ നിന്നു മാറി നില്‍ക്കുന്ന ഒരാളാണ്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്നു. പബ്ലിസിറ്റി പരിപാടികളോടൊന്നും താല്‍പര്യമില്ലെന്നും സന പറയുന്നുണ്ട്.

വിവാഹം എന്നത് ഏറ്റവും വ്യക്തിപരമായ കാര്യമല്ലേ എന്നാണ് സന ചോദിക്കുന്നത്. അതിനാല്‍ വിവാഹത്തെക്കുറിച്ച് ആരെങ്കിലും പബ്ലിക് പോസ്റ്റ് ഇടുന്നത് തങ്ങളുടെ സമ്മതത്തോടെയും ഇഷ്ടത്തോടെയും ആകണമെന്നും താരം പറയുന്നു. വിശേഷങ്ങള്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് പോലെയല്ല അനുമതിയില്ലാതെ മറ്റൊരാള്‍ ചെയ്യുന്നതെന്നും താരം വ്യക്തമാക്കുന്നു. സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനെക്കുറിച്ചും സന അല്‍ത്താഫ് സംസാരിക്കുന്നുണ്ട്.

Sana Althaf

സ്‌കൂള്‍ പഠനകാലത്താണ് മറിയം മുക്കില്‍ നായികയാകുന്നത്. മലയാളത്തിലും തമിഴിലും സിനിമകളായതോടെ പഠനം താളം തെറ്റുമെന്ന് തോന്നി. ഒപ്പം സിനിമയോടുള്ള താല്‍പര്യവും കുറഞ്ഞുവെന്നാണ് സന പറയുന്നത്. സിനിമ കരിയര്‍ ആക്കണമെന്നോ മരിക്കും വരെ ചെയ്യേണ്ട ജോലി ആണെന്നോ തോന്നിയിട്ടില്ലെന്നും താരം പറയുന്നു. അഭിനയം അല്ല പാഷന്‍ എന്നും മനസിലായി. ഇതിനാല്‍ ഒടിയന് ശേഷം സിനിമയില്‍ അഭിനയിച്ചിട്ടില്ലെന്നാണ് സന പറയുന്നത്.

എന്നാല്‍ ഇതിനര്‍ത്ഥം താന്‍ ഇനി സിനിമയിലേക്ക് തിരികെ വരികയില്ല എന്നല്ലെന്നും സന അല്‍ത്താഫ് പറയുന്നു. നല്ല കഥാപാത്രം ലഭിച്ചാല്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് താരം പറയുന്നത്. സിനിമ വിട്ട ശേഷം സന പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. എസിസിഎ റാങ്കോടെ പാസാവുകയും ചെയ്തു. ജോലി കിട്ടിയതോടെ തന്റെ ലോകം അതായി എന്നാണ് താരം പറയുന്നത്. ഇതിനിടെ പരസ്യ ചിത്രങ്ങളും മ്യൂസിക് വീഡിയോയും ചെയ്തുവെന്നും സന പറയുന്നു.

More from Filmibeat

Read more about: sana althaf
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X