അസഹനീയമായ വേദന അനുഭവപ്പെട്ടു; കാൻസർ ടെസ്റ്റ് എടുക്കാൻ പറഞ്ഞു: ഷാൻവിയുടെ ജീവിതം ഇങ്ങനെ

മലയാളികൾക്ക് സുപരിചിതയല്ലാത്ത എന്നാൽ മലയാളത്തിൽ സാന്നിധ്യം അറിയിച്ച നടിയാണ് ഷാൻവി ശ്രീവാസ്ത. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് 2022ൽ റിലീസ് ചെയ്ത മഹാവീര്യർ എന്ന സിനിമയിലെ ദേവയാനിയായി എത്തിയത് ഷാൻവി ആയിരുന്നു. കന്നട സിനിമാ ഇൻ്സ്ട്രിയിൽ തിളങ്ങി നിൽക്കുന്ന താരമായിരുന്നു ഷാൻവി. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്.

"കഴിഞ്ഞ വർഷത്തെ പിറന്നാൾ ആഘോഷങ്ങൾക്ക് ശേഷമാണ് ആരോ​ഗ്യം മോശമായത്. പെട്ടെന്ന് ഒരു ദിവസം വയറ്റിൽ നിന്ന് വേദന അനുഭവിക്കാൻ തുടങ്ങിയ. എന്നാൽ ഡോക്ടർ ഉടനെ തന്നെ കാൻസർ ടെസ്റ്റ് ചെയ്യാൻ പറഞ്ഞു." താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച് റാപ്പിഡ് രശ്മി എന്ന യൂട്യൂബ് ചാനലിലൂടെ ഷാൻവി വിശദീകരിക്കുന്നു.

shanvi

"ഡിസംബർ 9ന് ആയിരുന്നു എന്റെ ബെർത്ത്ഡെ. അതിന്റെ അടുത്ത ദിവസങ്ങളിലായി എനിക്ക് വയറു വേദന തുടങ്ങി. വേദന എന്നത് നിസ്സാരമല്ല. എനിക്ക് എണീക്കാൻ പോലും പറ്റാത്ത അവസ്ഥയുണ്ടായി. പെട്ടെന്നാണ് അസഹനീയമായ രീതിയിൽ വേദനിക്കാൻ തുടങ്ങിയത്. ഉടനെ തന്നെ ഞാൻ ഡോക്ടറെ കാണാൻ പോയി. അദ്ദേഹം എന്നോട് സോനോ​ഗ്രാഫി ടെസ്റ്റ് എടുക്കാൻ ആവശ്യപ്പെട്ടു. അതിന്റെ റിപ്പോർട്ട് കിട്ടിയ ഉടനെ എംആർഐ ടെസ്റ്റും കാൻസർ ടെസ്റ്റും എടുത്തു." ഷാൻവി പറഞ്ഞു.

"എല്ലാ ടെസ്റ്റുകൾക്കും ശേഷം ഡോക്ടർ പറഞ്ഞു ഷാൻവിയുടെ ഓവറിയിൽ മുഴ ഉണ്ടെന്ന്. എനിക്ക് അത് പുതിയ അറിവായിരുന്നു. ആ സമയങ്ങളിൽ ഒട്ടും സുഖമില്ലാത്ത അവസ്ഥയായിരുന്നു. ‍‍‍ഡോക്ടർ പറഞ്ഞു റിപ്പോർട്ട് വരുന്ന വരെ ഒന്നും ആലോചിച്ച് ടെൻഷൻ ആവേണ്ടെന്ന്. പക്ഷേ റിപ്പോർട്ട് വന്നാൽ നിങ്ങളുടെ അണ്ഢാശയം നീക്കം ചെയ്യേണ്ടി വരും." നിലവിൽ റിപ്പോർട്ട് വരുന്നതു വരെ പേടിക്കാനില്ലെന്ന് ഡോക്ടർ കൂട്ടിച്ചേർത്തു.

shanvi

അവസാനം ഷാൻവിയുടെ അണ്ഢാശയത്തിലെ മുഴകളെ നശിപ്പിച്ചു. "ഒരുപാട് മുഴകൾ വേറെയും ഉണ്ടായിരുന്നു. ശേഷം മരുന്നുകൾ കഴിക്കാൻ തുടങ്ങി. ഏകദേശം 6 മാസത്തേക്ക് ആ മെഡിസിൻ തുടർന്നു. അതിന് കുറച്ച് സൈഡ് എഫക്ട് ഉണ്ടായിരുന്നു. അതിനാൽ ആരോ​ഗ്യ കാര്യങ്ങളിൽ കുറച്ചധികം ശ്രദ്ധിക്കാൻ തുടങ്ങി. ഒപ്പം യോ​ഗയും ശീലിച്ചു. എംആർഐ സ്കാൻ എടുക്കാൻ പോയപ്പോഴാണ് ഞാൻ മനസിലാക്കിയത് ആരോ​ഗ്യത്തേക്കാൾ വലുതായി മറ്റൊന്നില്ലെന്ന്. മാത്രമല്ല ഈ പ്രശ്നങ്ങളെ തരണം ചെയ്തപ്പോഴാണ് എന്റെ കുടുബത്തേയും പ്രിയപ്പെട്ടവരെയും എൻ്റെ ആരോ​ഗ്യത്തേയും കൂടുതൽ ശ്രദ്ധിക്കുന്നത്." ഷാൻവി പറഞ്ഞു.

ഉത്തർപ്രദേശിൽ ജനിച്ച് വളർന്ന ഷാൻവി ശ്രീവാസ്ത ലവ്ലി എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. തെലു​ഗു, കന്നട സിനിമകളിൽ മാറി മാറി അഭിനയിച്ചു. 2015ലെ മാസ്റ്റർ പീസ് എന്ന കന്നട ചിത്രത്തിലൂടെ ശ്രദ്ധേയമായ വേഷം ചെയ്തു. യാഷ് നായകനായ ചിത്രം ഷാൻവിയുടെ കരിയർ ബെസ്റ്റ് സിനിമയായിരുന്നു.

More from Filmibeat

Read more about: sandalwood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X