ബാബുരാജിനെ പ്രൊമോട്ട് ചെയ്തിട്ട് കാര്യമില്ലെന്ന് ചിലര്‍ പറഞ്ഞു; ആ സിനിമയെ നശിപ്പിച്ചത് റിവ്യൂകള്‍!

ആര്‍ഡിഎക്‌സ് എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ഷെയ്ന്‍ നിഗവും മഹിമ നമ്പ്യാരും നായകനും നായികയുമായി എത്തുന്ന സിനിമയാണ് ലിറ്റില്‍ ഹാര്‍ട്ട്‌സ്. ചിത്രത്തില്‍ ബാബുരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ ബാബുരാജും ഷെയ്ന്‍ നിഗവും അച്ഛനും മകനുമായിട്ടാണ് അഭിനയിക്കുന്നുണ്ട്. ഇന്നാണ് ചിത്രം ബോക്‌സ് ഓഫീസിലേക്ക് എത്തുന്നത്. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

അതേസമയം ലിറ്റില്‍ ഹാര്‍ട്ട്‌സിന്റെ പ്രൊമോഷന്‍ നടക്കുമ്പോള്‍ എന്തിനാണ് ബാബുരാജിനെ പ്രൊമോട്ട് ചെയ്യുന്നതെന്ന് ചോദിച്ചിരുന്നു എന്നാണ് നിര്‍മ്മാതാവ് സാന്ദ്രാ തോമസ് പറയുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സാന്ദ്രയുടെ വെളിപ്പെടുത്തല്‍.

Sandra Thomas

''സിനിമയുടെ പ്രമോഷന്‍ തുടങ്ങിയപ്പോള്‍ എന്നോട് ചിലര്‍ ഉപദേശിക്കാന്‍ വന്നു, ബാബുരാജിന്റെ ഭാഗങ്ങള്‍ കുറച്ചുകൂടെ? ഞാന്‍ ചോദിച്ചു, 'അതെന്തിനാണ്' എന്ന്. പടം വിജയിക്കണമെങ്കില്‍ ഷെയ്‌നെയും മഹിമയെയും പ്രമോട്ട് ചെയ്യണം, ബാബുരാജിനെ പ്രമോട്ട് ചെയ്തിട്ട് കാര്യമില്ലെന്നാണ് അവരുടെ പക്ഷം. അതു കേട്ടപ്പോള്‍ എനിക്ക് വിഷമം തോന്നി'' എന്നാണ് സാന്ദ്ര പറയുന്നത്.

ആത്മാര്‍ത്ഥമായി കൂടെ നിന്ന് ജോലി ചെയ്യുന്ന ആളാണ് ബാബുരാജ് എന്നാണ് സാന്ദ്ര പറയുന്നത്. എന്നാല്‍ താന്‍ സിനിമയുടെ കഥയിലാണ് വിശ്വസിക്കുന്നത്. സിനിമ കണ്ടിറങ്ങുന്നവര്‍ സംസാരിക്കുക ബാബുരാജിനെക്കുറിച്ചായിരിക്കും എന്നും സാന്ദ്ര പറയുന്നുണ്ട്. അക്കാര്യത്തില്‍ നൂറ് ശതമാനം ഉറപ്പുണ്ട് സാന്ദ്രയ്ക്ക്. ചിത്രത്തിന്റെ കഥയെക്കുറിച്ചും അഭിമുഖത്തില്‍ സാന്ദ്ര സംസാരിക്കുന്നുണ്ട്.

പല പ്രായത്തിലുള്ള പ്രണയങ്ങളാണ് ലിറ്റില്‍ ഹാര്‍ട്‌സ് പറയുന്നത്. ഷെയ്‌നും മഹിമയും തമ്മിലുള്ള പ്രണയമാണ് ആദ്യത്തേത്. അതിനൊപ്പം ബാബുരാജും രമ്യ സുവിയും തമ്മിലുള്ള പ്രണയകഥയും ചിത്രം പറയുന്നു. രമ്യയുടെ കഥാപാത്രത്തിന്റെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടെങ്കിലും ഭര്‍ത്താവിനെ കുറിച്ച് ഏഴു വര്‍ഷമായി ഒരു വിവരവുമില്ല. അങ്ങനെ ഒരാള്‍ മറ്റൊരാളെയും പ്രണയിക്കാനും വിവാഹം കഴിക്കാനോ പാടില്ല എന്ന് പറയുന്ന ഒരു സമൂഹത്തില്‍, അവരുടെ കൈ പിടിക്കാനും സ്‌നേഹിക്കാനും ഒരാള്‍ വരുന്നതാണ് ചിത്രത്തിലെ പ്രധാന കഥയെന്നാണ് സാന്ദ്ര പറയുന്നത്.

Sandra Thomas

ആദ്യ ദിവസത്തെ റിവ്യുകള്‍ മൂലം തന്റെ സിനിമകള്‍ക്ക് നേരിടേണ്ടി വന്ന പരാജയങ്ങളെക്കുറിച്ചും അഭിമുഖത്തില്‍ സാന്ദ്ര സംസാരിക്കുന്നുണ്ട്. താന്‍ വളരെയധികം റിസ്‌ക് എടുത്താണ് സിനിമയില്‍ നില്‍ക്കുന്നത്. തന്റെ കഴിഞ്ഞ സിനിമയായ നല്ല നിലാവുള്ള രാത്രിയില്‍ പരാജയമായിരുന്നു. അതിന് കാരണം ആദ്യ ദിവസം തന്നെയുള്ള മോശം റിവ്യുകളായിരുന്നു എന്നാണ് സാന്ദ്ര പറയുന്നത്. എന്നാല്‍ തനിക്ക് ആരോടും പരാതിയും പരിഭവവുമില്ലെന്നും സാന്ദ്ര പറയുന്നു.

ആട് സിനിമയേയും നശിപ്പിച്ചത് ആദ്യ ദിവസത്തെ റിവ്യുകളായിരുന്നു എന്നാണ് സാന്ദ്ര പറയുന്നത്. പിന്നീട് ആ സിനിമയെ ആളുകള്‍ ഏറ്റെടുത്തുവെങ്കിലും തീയേറ്ററില്‍ പരാജയപ്പെട്ടതിനാല്‍ നിര്‍മ്മാതാവിന് നേട്ടമൊന്നുമില്ലെന്നാണ് സാന്ദ്ര പറയുന്നത്. ആടിന്റെ രണ്ടാം ഭാഗം വലിയ വിജയമായെങ്കിലും താന്‍ അപ്പോള്‍ ആ സിനിമയില്‍ ഇല്ലായിരുന്നു. സിനിമ ഇറങ്ങുമ്പോള്‍ ആളുകള്‍ അംഗീകരിക്കണം, അല്ലാതെ കുറേ നാളുകള്‍ക്ക് ശേഷം അംഗീകരിക്കുന്നതു കൊണ്ട് കാര്യമില്ലെന്നും സാന്ദ്ര തോമസ് പറയുന്നു.

Read more about: sandra thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X