ദിലീപായിരുന്നുവെങ്കില്‍ ആ പടം ഹിറ്റായേനെ; ഹൈപ്പില്‍ വന്ന് പൊട്ടിയ ലാലേട്ടന്‍ സിനിമയെപ്പറ്റി സാന്ദ്ര

മലയാള സിനിമയുടെ സൂപ്പര്‍ സ്റ്റാര്‍ ആണ് മോഹന്‍ലാല്‍. ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളും ക്ലാസിക്കുകളും ഒരുപാടുള്ള കരിയര്‍. മലയാള സിനിമ ഉള്ളിടത്തോളം കാലം ഓര്‍ത്തിരിക്കുന്ന സിനിമകളും കഥാപാത്രങ്ങളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. അതേസമയം അത്ര തന്നെ പരാജയങ്ങളും മോഹന്‍ലാലിന്റെ കരിയറിലുണ്ട്. അക്കൂട്ടത്തില്‍ ഒന്നായിരുന്നു പെരുച്ചാഴി.

മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ് പെരുച്ചാഴി. ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കിയ സിനിമ ചിത്രീകരിച്ചതെല്ലാം വിദേശത്തായിരുന്നു. വലിയ ഹൈപ്പില്‍ വന്ന് കനത്ത പരാജയമായി മാറിയ സിനിമയായിരുന്നു പെരുച്ചാഴി. ഇപ്പോഴിതാ സിനിമയുടെ പരാജയത്തിന്റെ കാരണം വെളിപ്പെടുത്തുകയാണ് നിര്‍മ്മാതായ സാന്ദ്ര തോമസ്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

Sandra Thomas

അരുണ്‍ വൈദ്യനാഥന്‍ ആയിരുന്നു സിനിമയുടെ സംവിധായകന്‍. അമേരിക്കന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായി മോഹന്‍ലാല്‍ എത്തിയ സിനിമയുടെ ട്രെയിലറും ടീസറും ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിതായിരുന്നു. പക്ഷെ സിനിമ വിജയിച്ചില്ലെന്ന് മാത്രമല്ല, ബോക്‌സ് ഓഫീസ് ദുരന്തമായി മാറി. മോഹന്‍ലാലിന്റെ കടുത്ത ആരാധകര്‍ പോലും തെറിവിളിക്കുന്ന അവസ്ഥയായി.

ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടുവെങ്കിലും തങ്ങളെ സംബന്ധിച്ച് പെരുച്ചാഴി പ്രധാനപ്പെട്ട സിനിമയാണെന്നാണ് സാന്ദ്ര തോമസ് പറയുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബ്രാന്റ് സീല്‍ ചെയ്യപ്പെട്ടത് പെരുച്ചാഴിയിലൂടെയാണെന്നാണ് സാന്ദ്ര പറയുന്നത്. ''ലാലേട്ടനെക്കുറിച്ച് നമുക്കുള്ള ഒരു കഴ്ച്ചപ്പാടുണ്ട്, അദ്ദേഹം ചെയ്ത അതേസാധനം ദിലീപേട്ടനായിരുന്നു ചെയ്തിരുന്നെങ്കില്‍ നമുക്ക് അത് വിശ്വസനീയമായിരിക്കും'' എന്നാണ് സാന്ദ്ര പറയുന്നത്.

അവര്‍ ചെയ്ത് വെച്ചിരിക്കുന്ന കഥാപാത്രങ്ങളാണ് നമ്മളില്‍ അത്തരമൊരു ധാരണ ഉണ്ടാക്കുന്നതെന്നാണ് സാന്ദ്ര പറയുന്നത്. ലാലേട്ടന്‍ എന്ന് പറയുമ്പോള്‍ അല്‍പം സീരിയസായ കഥാപാത്രം എന്ന ചിന്തയാണ് വരിക. ദിലീപേട്ടനാണെങ്കില്‍ സി ഐ ഡി മൂസയൊക്കെ ചെയ്തയാളാണ്. അദ്ദേഹമാണ് ആ വേഷം ചെയ്തതെങ്കിലും ഒരു പക്ഷെ പെരുച്ചാഴി വര്‍ക്ക് ആയേനെ എന്നും സാന്ദ്ര വിശദീകരിക്കുന്നുണ്ട്.

കൂടാതെ സിനിമയുടെ സംവിധായകന്‍ തമിഴ്‌നാട്ടുകാരനാണ്. അതുകൊണ്ട് തന്നെ മലയാളി ഓഡിയന്‍സിനെ എല്ലാ തരത്തിലും മനസ്സിലായിക്കൊള്ളണമെന്നില്ലെന്നും സാന്ദ്ര ചൂണ്ടിക്കാണിക്കുന്നുണ്ട്. ആ ചിത്രത്തില്‍ മൊത്തത്തിലൊരു തമിഴ് സ്‌റ്റൈലുണ്ട്. അതും പരാജയത്തിന്റെ കാരണമായെന്നാണ് സാന്ദ്ര പറയുന്നത്. പിന്നെ നമുക്ക് രസകരമായി തോന്നിയ കാര്യങ്ങള്‍ ആളുകള്‍ക്ക് അത്ര രസകരമായി തോന്നിയില്ലെന്നും താരം പറയുന്നു.

sandra thomas

ചിത്രത്തില്‍ ലാലേട്ടന്റെ പഴയ ചില ഡയലോഗുകള്‍ റീക്രിയേറ്റ് ചെയ്തിരുന്നു. ഷൂട്ടിങ് സമയത്ത് നമ്മള്‍ അതൊക്കെ കാണുമ്പോള്‍ വലിയ രോമാഞ്ചമായിരുന്നുവെന്നും സാന്ദ്രാ തോമസ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

2014ല്‍ ആണ് പെരുച്ചാഴി പുറത്തിറങ്ങുന്നത്. അരുണ്‍ വൈദ്യനാഥന്‍ ആയിരുന്നു സിനിമയുടെ സംവിധായകന്‍. അജയന്‍ വേണുഗോപാലായിരുന്നു തിരക്കഥയെഴുതിയത്. മോഹന്‍ലാലിന് പുറമെ മുകേഷ്, ബാബുരാജ്, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. തമിഴിലും ഇംഗ്ലീഷിലുമായി സംവിധായകന്‍ എഴുതിയ തിരക്കഥ അജയന്‍-വേണുഗോപാലന്‍ മലയാളത്തിലേക്ക് മാറ്റുകയായിരുന്നു. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് അമേരിക്കയിലായിരുന്നു.

Read more about: sandra thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X