'എനിക്കേറ്റവും പ്രധാനപ്പെട്ടത് മക്കളുടെ പ്രൈവസിയാണ്'; യൂട്യൂബ് ചാനൽ നിർത്തുകയാണെന്ന് സാന്ദ്ര തോമസ്
യൂട്യുബ് ചാനൽ നിർത്തുകയാണെന്നും അതിന്റെ കാരണവും പറഞ്ഞ് എത്തിയിരിക്കുകയാണ് നിർമാതാവ് സാന്ദ്ര തോമസ്
മലയാളികൾക്ക് സുപരിചിതയാണ് സാന്ദ്ര തോമസ്. നടിയായും നിർമാതാവായും മലയാള സിനിമയിൽ തിളങ്ങിയിട്ടുള്ള താരം സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലിലൂടെയുമൊക്കെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. യുട്യൂബ് ചാനലിലൂടെ തന്റെ കുടുംബ വിശേഷങ്ങളൊക്കെ സാന്ദ്ര പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ ഭർത്താവ് വിൽസണും മക്കളുമൊക്കെ പ്രേക്ഷകർക്കും സുപരിചിതരാണ്.
2016 ലാണ് സാന്ദ്ര വിൽസണിനെ വിവാഹം ചെയ്യുന്നത്. ഇരുവർക്കും ഇരട്ട പെൺമക്കളാണ് ഉള്ളത്. മക്കളായ തങ്കകൊലുസിന്റെ വിശേഷങ്ങളാണ് സാന്ദ്ര കൂടുതലും ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്. ഇടക്കാലത്ത് സിനിമ നിർമ്മാണത്തിൽ നിന്നൊക്കെ മാറി നിന്ന സാന്ദ്ര ഇപ്പോൾ വീണ്ടും സജീവമായി മാറിയിട്ടുണ്ട്.

ഇപ്പോഴിതാ, പുതിയൊരു വീഡിയോയിലൂടെ ആരാധകർക്ക് ഒരു അറിയിപ്പ് നൽകിയെത്തിയിരിക്കുകയാണ് സാന്ദ്ര. മക്കളോടൊപ്പം സോഷ്യൽ മീഡിയയിൽ ലൈവ് വരുകയായിരുന്നു താരം. ഏറെ സന്തോഷത്തോടെയാണ് സംസാരിച്ച് തുടങ്ങിയതെങ്കിലും ആരാധകർക്ക് അൽപം വേദനയുണ്ടാക്കുന്ന കാര്യമാണ് സാന്ദ്ര പങ്കുവച്ചത്. സാന്ദ്രയുടെ വാക്കുകൾ വിശദമായി വായിക്കാം.

ഞങ്ങളുടെ 35ാ- മത്തെ ലൈവാണ് ഇത്. ഒരു പ്രത്യേക അനോൺസ്‌മെന്റിന് വേണ്ടിയാണ് ഈ വരവെന്നും പറഞ്ഞാണ് സാന്ദ്ര സംസാരിച്ചു തുടങ്ങിയത്. മക്കളായ തങ്കവും കുല്‍സുവും ഇടയ്ക്ക് സംസാരിച്ചിരുന്നു. ഞങ്ങള്‍ യൂട്യൂബ് വീഡിയോ നിര്‍ത്തുകയാണ്. പൂര്‍ണമായും നിര്‍ത്തുകയല്ല. ഇതിന് മുന്‍പും ഞാന്‍ ഇത് പറഞ്ഞിട്ടുള്ളതാണ്. പിള്ളേർ സ്‌കൂളില്‍ പോയി തുടങ്ങിയാൽ ഞാന്‍ ഇത് നിര്‍ത്തുമെന്ന് ചാനല്‍ തുടങ്ങിയപ്പോൾ തന്നെ പറഞ്ഞിരുന്നു.
അവരുടെ പ്രൈവസി പ്രധാനപ്പെട്ട കാര്യമാണ്. ഇതിൻ വേറൊരുപാട് ഗുണങ്ങളുണ്ടായിരിക്കും എന്നാലും എനിക്കേറ്റവും പ്രധാനപ്പെട്ടത് കുട്ടികളുടെ പ്രൈവസിയാണ്. എന്നോട് പേഴ്‌സണലായി ചോദിച്ചവരോട് ഞാന്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നുവെന്നും സാന്ദ്ര പറഞ്ഞു.

അയ്യോ നിര്‍ത്തുവാണോ എന്നുള്ള ചോദ്യങ്ങളുമായി ഒത്തിരിപേർ എത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി അങ്ങനെ വീഡിയോ ഒന്നും വന്നിരുന്നില്ല. പൂര്‍ണമായും നിര്‍ത്തരുത്. ആഴ്ചയിലോ രണ്ടാഴ്ചയിലൊരിക്കലോ വീഡിയോ ചെയ്തൂടേ എന്ന് പലരും ചോദിച്ചിരുന്നു. അത് പരിഗണിക്കാവുന്ന കാര്യമാണെന്നും താരം വ്യക്തമാക്കി.
പൂര്‍ണമായും നിര്‍ത്തണമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. പിള്ളേരുടെ പ്രൈവസിക്ക് ഇതല്ലേ നല്ലത്, അതിനെ കുറേപേര്‍ അനുകൂലിച്ചിരുന്നു. എന്റെ മക്കളെയും എന്നെയും നിങ്ങള്‍ മനസിലാക്കിയതു കൊണ്ടാണ് അങ്ങനെ പറഞ്ഞത്. അതില്‍ സന്തോഷമുണ്ട്. ആഴ്ചയിലൊരിക്കല്‍ വന്ന് നിങ്ങളെ കാണാന്‍ ശ്രമിക്കാം.

സ്‌നേഹ ചേച്ചിയും ഇതേപോലെ തന്നെ ആഴ്ചയിലൊരിക്കല്‍ വീഡിയോ ഇടാമെന്നാണ് പറഞ്ഞത്. ഞങ്ങള്‍ രണ്ടു പേരും ഇപ്പോൾ കുറച്ചു തിരക്കിലാണ്. സ്‌കൂളിലൊക്കെ പോയി തുടങ്ങിയാൽ കുട്ടികൾക്ക് അവരുടേതായ ഫ്രീഡം കൊടുക്കണമല്ലോ. വീഡിയോ എടുക്കുന്ന പാടും എഡിറ്റിംഗിന്റെ ബുദ്ധിമുട്ടൊന്നുമില്ലല്ലോ ലൈവില്‍ വരുമ്പോഴെന്നും സാന്ദ്ര പറഞ്ഞു.

എന്റെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികൾ നടക്കുകയാണ്. അടുത്ത സിനിമ ഏപ്രിലില്‍ തുടങ്ങും. ചാച്ചയും ഉമ്മിയും അവരുടേതായ തിരക്കുകളിലാണെന്നും സാന്ദ്ര പറയുന്നുണ്ട്. പിള്ളേര്‍ വലുതാവുമ്പോള്‍ അവര്‍ക്ക് വേണമെന്ന് തോന്നുകയാണെങ്കില്‍ അവര്‍ വീഡിയോ ചെയ്‌തോട്ടെ. ഇത് നിര്‍ത്താന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ വേണ്ടെന്ന് ആദ്യം പറഞ്ഞത് തങ്കലും കുല്‍സുവുമാണ്.
അമ്മ ഇനിയും വീഡിയോ ചെയ്യണമെന്നായിരുന്നു അവര്‍ പറഞ്ഞത്. അവരുടെ ഈ പ്രായത്തിലുള്ള അറിവില്ലായ്മ കൊണ്ടാവും അങ്ങനെ പറയുന്നത്. അവരിപ്പോള്‍ എല്‍കെജിയിലാണ് പഠിക്കുന്നത്. ഊട്ടിയിലേക്ക് പോയില്ലേ എന്ന് എല്ലാവരും ചോദിക്കാറുണ്ട്. ഒന്നാം ക്ലാസ് മുതലാണ് ഊട്ടിയില്‍ പഠിക്കാന്‍ പോവുന്നത്. ചിലപ്പോള്‍ അത് ആറാം ക്ലാസ് മുതലാവാനും സാധ്യതയുണ്ടെന്നും സാന്ദ്ര പറയുന്നുണ്ട്.


Click it and Unblock the Notifications