മദ്യപിക്കല്ലേന്ന് ഞാന്‍ പറഞ്ഞതാണ്, രാത്രി ബാബു ചേട്ടനെ ആശുപത്രിയില്‍ കൊണ്ടുപോയി: സാന്ദ്ര തോമസ്‌

മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ബാബുരാജ്. നായകനായും വില്ലനായും സഹനടനായുമെല്ലാം ബാബുരാജ് കയ്യടി നേടിയിട്ടുണ്ട്. സ്ഥിരം വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്ന ബാബുരാജ് കോമഡിയിലേക്ക് ചുവടുമാറ്റിയതോടെയാണ് കരിയറില്‍ വലിയൊരു വഴിത്തിരിവ് സംഭവിക്കുന്നത്. ഇന്ന് മലയാളത്തിലെ ഏറ്റവും ജനപ്രീയ നടന്മാരില്‍ ഒരാളാണ് ബാബുരാജ്. അഭിനയത്തിന് പുറമെ തിരക്കഥയിലും സംവിധാനത്തിലും നിര്‍മ്മാണത്തിലുമൊക്കെ ബാബുരാജ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ബാബുരാജ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് നല്ല നിലാവുള്ള രാത്രി. സാന്ദ്ര തോമസ് നിര്‍മാണത്തിലേക്ക് തിരികെ വന്ന ചിത്രം കൂടിയായിരുന്നു നല്ല നിലാവുള്ള രാത്രി. ഈ സിനിമയില്‍ വച്ച് ബാബരാജിന് നേരിടേണ്ടി വന്ന ആരോഗ്യപ്രശ്‌നത്തെക്കുറിച്ചുള്ള സാന്ദ്രാ തോമസിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്രയും ബാബുരാജും മനസ് തുറന്നത്.

Sandra Thomas

നല്ല നിലാവുള്ള രാത്രിയുടെ ലൊക്കേഷനില്‍ വച്ച് അട്ട കടിയേറ്റ് ബാബുരാജിനെ മൂന്ന് തവണ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു എന്നാണ് സാന്ദ്ര പറയുന്നത്. അട്ട കടി തനിക്ക് ഗുരുതര പ്രശ്‌നമുണ്ടാക്കുമെന്ന് നേരത്തെ തന്നെ ബാബുരാജ് പറഞ്ഞിട്ടുണ്ട്. നല്ല നിലാവുള്ള രാത്രിയിലെ അട്ട കടി മൂലമുണ്ടായ പ്രശ്‌നങ്ങള്‍ മാറാന്‍ കുറച്ച് സമയമെടുക്കുമെന്നും ബാബുരാജ് നേരത്തെ നല്‍കിയൊരു അഭിമുഖത്തിലും പറഞ്ഞിരുന്നു. പിന്നാലെയാണ് സാന്ദ്ര അതേക്കുറിച്ച് സംസാരിക്കുന്നത്.

ഷൂട്ട് തുടങ്ങും മുമ്പ് ബാബുരാജ് ചേട്ടന്‍ എന്നെ വിളിച്ച് ചോദിച്ചിരുന്നു അവിടെ അട്ടയുണ്ടോ എന്ന്. പുള്ളിയ്ക്ക് അലര്‍ജിയുളളതാണ്. അട്ട ഉണ്ടാകില്ലെന്ന് ഞാന്‍ പറഞ്ഞു. അവിടെ ചെന്നപ്പോള്‍ പക്ഷെ ലൊക്കേഷന്‍ നിറയെ അട്ടയാണെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞു എന്നാണ് സാന്ദ്ര പറയുന്നത്. ലൊക്കേഷനില്‍ വച്ച് ബാബുരാജിന് അട്ടയുടെ കടിയേല്‍ക്കുകയും ആശുപത്രിയില്‍ കൊണ്ടു പോവുകയും ചെയ്തു. ഗുരുതരാവസ്ഥയായതിനാല്‍ ഇഞ്ചക്ഷന്‍ എടുക്കേണ്ടി വന്നു.

അട്ട കടിച്ചപ്പോള്‍ അടുത്ത ആശുപത്രിയില്‍ കൊണ്ടു പോയി. ഇത് വളരെ സീരിയസാണെന്ന് ഡോക്ടര്‍ പറഞ്ഞു. മരുന്ന് ഇഞ്ചക്ട് ചെയ്യേണ്ടി വന്നു. എന്നിട്ട് ഷൂട്ടിന് ശേഷം രാത്രി മദ്യപിക്കുകയും ചെയ്തു. ഒരു ഗ്ലാസ് മദ്യം കഴിച്ചപ്പോഴേക്കും താന്‍ താഴെ വീണു എന്നാണ് ബാബുരാജ് പറയുന്നത്. ആ മരുന്ന് കഴിക്കുമ്പോള്‍ മദ്യപിക്കാന്‍ പാടില്ലായിരുന്നു. ബാബുരാജിന്റെ മുഖം നീരുവെക്കാന്‍ തുടങ്ങി. ഉടനെ തന്നെ താരത്തെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടു പോയി. മുഖത്തെ നീരു കാരണം തന്നെ ആര്‍ക്കും മനസിലായില്ലെന്നും ബാബുരാജ് പറയുന്നുണ്ട്.

Sandra Thomas

അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് സാന്ദ്രയും സംസാരിക്കുന്നുണ്ട്. ആശുപത്രിയില്‍ നിന്ന് വന്നതിന് ശേഷം വീണ്ടും ബാബുരാജ് ചേട്ടനെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നു. ഞാന്‍ പറഞ്ഞതാണ് മദ്യപിക്കല്ലേന്ന്. ഞാന്‍ കുടിക്കില്ലെന്ന് അപ്പൊ ചേട്ടന്‍ പറഞ്ഞതുമാണെന്നും സാന്ദ്ര ഓര്‍ക്കുന്നുണ്ട്. എന്നാല്‍ കുറച്ചുകഴിഞ്ഞ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചു ബാബുരാജിനെക്കൊണ്ട് ഹോസ്പിറ്റലില്‍ പോകണം എന്ന് പറഞ്ഞുവെന്നാണ് സാന്ദ്ര പറയുന്നത്. ബാബുരാജിനെ മൂന്ന് തവണ അങ്ങനെ സംഭവിച്ചെന്നും താനാകെ പേടിച്ചു പോയെന്നും സാന്ദ്ര പറയുന്നു.

മര്‍ഫി ദേവസി സംവിധാനം ചെയ്ത ചിത്രമാണ് നല്ല നിലാവുള്ള രാത്രി. ബാബുരാജിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, ബിനു പപ്പു, ഗണപതി, ജിനു ജോസഫ്, റോണി ഡേവിഡ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു നല്ല നിലാവുള്ള രാത്രി. വില്ലന്‍ വേഷങ്ങളില്‍ നിന്നും കോമഡയിലേക്കും ക്യാരക്ടര്‍ റോളുകളിലേക്കുമൊക്കെ ചവടുമാറ്റി കയ്യടി നേടിയ നടനാണ് ബാബുരാജ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X