വെടി പൊട്ടും പോലൊരു ശബ്ദം! അമ്മയും തങ്കകൊലുസും അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മലയാള സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കളില്‍ ഒരാളാണ് സാന്ദ്ര തോമസ്. അഭിനയത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് സാന്ദ്ര തോമസ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സാന്ദ്ര്. തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി നിരന്തരം വീഡിയോ പങ്കുവെക്കാറുണ്ട് സാന്ദ്ര. തന്റെ മക്കളായ തങ്കത്തിന്റേയും കുല്‍സുവിന്റേയും വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് സാന്ദ്ര വീഡിയോയില്‍ എത്താറുള്ളത്. തങ്ങളുടെ യാത്രകളും സാന്ദ്ര ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോിതാ സാന്ദ്ര പങ്കുവച്ച പുതിയ വീഡിയോയും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

തലനാരിഴയ്ക്ക് തങ്ങള്‍ ഒരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ചാണ് വീഡിയോയില്‍ സാന്ദ്ര പറയുന്നത്. മക്കളും വീഡിയോയിലുണ്ട്. ഇവിടെ ഇപ്പോള്‍ ഒരു സംഭവം നടന്നു എന്ന് പറയുന്ന സാന്ദ്ര എന്താണ് സംഭവിച്ചതെന്ന് മക്കളോട് ചോദിക്കുന്നതിലൂടെയായാണ് വീഡിയോ ആരംഭിക്കുന്നത്. വീടിന്റെ ഗ്ലാസ് പൊട്ടിയതിനെക്കുറിച്ചാണ് വീഡിയോയില്‍ സാന്ദ്ര പറയുന്നത്. ഞങ്ങളെല്ലാം താഴെയിരിക്കുമ്പോള്‍ സൈഡിലുള്ള ഗ്ലാസ് വിന്‍ഡോ പൊട്ടിവീണെന്നാണ് അപകടത്തെക്കുറിച്ച് സാന്ദ്ര പറയുന്നത്. ഭയങ്കരമായ സൗണ്ടായിരുന്നു. വെടിവെച്ച പോലെയാണ് തോന്നിയതെന്നും താരം പറയുന്നു. അതിന് തൊട്ടുതാഴെ ഇരിക്കുകയായിരുന്നു സംഭവം നടക്കുന്നതെന്നും സാന്ദ്ര പറയുന്നത്. ചൂട് കൂടിയിട്ടാവാം ഗ്ലാസ് പൊട്ടിയതെന്നും സാന്ദ്ര വീഡിയോയില്‍ പറയുന്നുണ്ട്.

വീഡിയോ

സാന്ദ്ര പങ്കുവച്ച വീഡിയോയില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ചാച്ചനോടും ഉമ്മിയോടും തങ്കവും കുല്‍സുവും പറയുന്നത് കാണാം. വീഡിയോ കോളിലൂടെയായാണ് ഇരുവരും സംസാരിച്ചത്. ഇവിടെ ഗ്ലാസൊക്കെ നന്നായിട്ട് പൊട്ടിയിട്ടുണ്ടെന്നായിരുന്നു ഇരുവരും പറഞ്ഞത്. ഞങ്ങള്‍ അങ്ങോട്ട് വരികയാണെന്ന് ഇരുവരും പറഞ്ഞപ്പോള്‍ സൂക്ഷിച്ച് വരണമെന്നായിരുന്നു മക്കളുടെ കമന്റ്. ഡ്രൈവ് ചെയ്യുമ്പോള്‍ സൂക്ഷിക്കണമെന്നും തങ്കവും കുല്‍സുവും പറയുന്നതും വീഡിയോയില്‍ കാണാം. രസകരമായ സംസാരവുമായി രണ്ടു പേരും ആരാധകരുടെ കയ്യടി നേടുകയാണ്. കമ്മലൊക്കെയിട്ട് സുന്ദരിമാരായിട്ടാണ് മക്കള്‍ ഇരിക്കുന്നതെന്നും സാന്ദ്ര പറയുന്നുണ്ട്.

ഗ്ലാസ് പൊട്ടി

ഗ്ലാസ് പൊട്ടിയതല്ല പടക്കവും പൊട്ടിയതാണെന്നും ഇരുവരും അമ്മയോട് പറയുന്നുണ്ടായിരുന്നു. അതേസമയം അതില്‍ തൊടണ്ടെന്നായിരുന്നു ചാച്ചന്‍ കുട്ടുകളോടായി പറഞ്ഞത്. തങ്കക്കൊലുസിന്റെ ഫോട്ടോയെടുക്കുകയായിരുന്നു ഞാന്‍. അതിനിടയിലാണ് വെടിയൊച്ച പോലൊരു ശബ്ദം കേട്ടതെന്നാണ് സാന്ദ്ര പറയുന്നത്. അതേസമയം കല്ലെറിഞ്ഞതാണോയെന്ന സംശയവുമുണ്ടെന്നും താരം പറയുന്നു. ടെംപേര്‍ഡ് ഗ്ലാസായതിനാല്‍ ഇത് ചിതറിത്തെറിക്കില്ലെന്നും സാന്ദ്ര പറയുന്നു. താഴെ കല്ലൊന്നും കാണാനില്ലെന്ന് വീഡിയോയില്‍ സാന്ദ്രയോടായി വര്‍ഷ പറയുന്നത്. വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഗ്ലാസ് പൊട്ടിയത് ചൂട് കൂടിയതിനാലാണോ എന്ന സംശയം പലരും പങ്കുവെക്കുന്നുണ്ട്. അറിയില്ലെന്നായിരുന്നു ഒരു കമന്റിന്് സാന്ദ്ര നല്‍കിയ മറുപടി.

Recommended Video

Actress Sandra Thomas about her terrible experience with dengue fever | FilmiBeat Malayalam
അമ്മ

മലയാള സിനിമയിലെ നിര്‍മാണ രംഗത്തെ ശക്തമായ സ്ത്രീസാന്നിധ്യമാണ് സാന്ദ്ര തോമസ്. ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍, ഫിലിപ്പ്‌സ് ആന്റ് ദ മങ്കിപെന്‍, ആട് ഒരു ഭീകരജീവി തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ് സാന്ദ്ര. വിജയ് ബാബുവിനൊപ്പം ചേര്‍ന്ന് ഫ്രൈഡെ ഫിലിം ഹൗസ് എന്ന നിര്‍മ്മാണ കമ്പനിയുണ്ടാക്കിയതും സാന്ദ്രയാണ്. എന്നാല്‍ പിന്നീട് അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് നിര്‍മാണ കമ്പനിയില്‍ നിന്നും സാന്ദ്ര പിന്മാറുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സുമായി തിരിച്ചു വരികയായിരുന്നു സാന്ദ്ര. കള്ളന്‍ ഡിസൂസയാണ് സാന്ദ്ര ഒടുവിലായി നിര്‍മ്മിച്ച സിനിമ. 2016 ലായിരുന്നു സാന്ദ്രയുടെ വിവാഹം. വില്‍സണ്‍ ജോണ്‍ തോമസ് ആണ് ഭര്‍ത്താവ്. 2018 ല്‍ ഇരുവര്‍ക്കും ഇരട്ടക്കുട്ടികള്‍ ജനിക്കുകയായിരുന്നു. അമ്മയെ പോലെ തന്നെ ആരാധകരുടെ പ്രിയപ്പെട്ടവരാണ് രണ്ട് മക്കളും.

Read more about: sandra thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X