വിവാഹമോചനദുരന്തത്തില്‍ നിന്ന് നീത പൂര്‍ണമായും വിമുക്തയായിട്ടില്ല; കുറിപ്പുമായി സംഗീത ലക്ഷ്മണ

മലയാളത്തിലെ യുവനടിമാരില്‍ ശ്ര്‌ദ്ധേയയാണ് നീത പിള്ള. എബ്രിഡ് ഷൈന്‍ ഒരുക്കിയ പൂമരം എന്ന ചിത്രത്തിലൂടെയാണ് നീത സിനിമയിലെത്തുന്നത്. ആദ്യ സിനിമയിലൂടെ തന്നെ കയ്യടി നേടാന്‍ നീതയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ നീത നായികയായ പുതിയ സിനിമ റിലീസിനൊരുങ്ങുകയാണ്. ദിലീപ് നായകനായ തങ്കമണിയാണ് നീതയുടെ പുതിയ സിനിമ.

ഇതിനിടെ ഇപ്പോഴിതാ നീത പിള്ളയെക്കുറിച്ച് അഭിഭാഷകയായ സംഗീത ലക്ഷ്മണ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. സുന്ദരി. മിടുക്കി. തരക്കേടില്ലാത്ത അഭിനേത്രി. ഇതൊക്കെയെങ്കിലും ഈ സ്ത്രീ ഭാഗവാക്കാവുന്ന സിനിമകള്‍ ബോക്‌സോഫീസില്‍ തിളങ്ങാത്തത് എന്തുകൊണ്ടായിരിക്കും? എന്നാണ് സംഗീത ലക്ഷ്മണ ചോദിക്കുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Neeta Pillai

നീത പിള്ള. സുന്ദരി. മിടുക്കി. തരക്കേടില്ലാത്ത അഭിനേത്രി. ഇതൊക്കെയെങ്കിലും ഈ സ്ത്രീ ഭാഗവാക്കാവുന്ന സിനിമകള്‍ ബോക്‌സോഫീസില്‍ തിളങ്ങാത്തത് എന്തുകൊണ്ടായിരിക്കും? സ്‌ക്രീനില്‍ നീതയെ അല്‍പനേരം കണ്ടുകൊണ്ടിരുന്നാല്‍ എനിക്ക് 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം' സിനിമയില്‍ നിവിന്‍ പോളിയുടെ അമ്മ കഥാപാത്രത്തെ അവതരിപ്പിച്ച നടിയെ ഓര്‍മ്മവരും. അവഗണിക്കാനാവാത്ത വിധമുള്ള മുഖസാദൃശ്യം.

നീതയുടെ കഥാപാത്രത്തെ നോക്കിനോക്കിയിരുന്നാല്‍ ആ കഥാപാത്രത്തില്‍ 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ'ത്തിലെ നിവിന്‍ പോളിയുടെ അമ്മ നടി പരകായപ്രവേശം ചെയ്യും. അതോടെ എന്നിലെ പ്രേക്ഷകയ്ക്ക് ഫോക്കസ് നഷ്ടപ്പെടും, ആസ്വാദനം വഴിമുട്ടും. നീതയുടെ സിനിമ കാണുന്നത് മതിയാക്കി ഞാന്‍ വേറെ പണി നോക്കി പോകും. ഹോ ഇന്നിപ്പോള്‍ ഇതൊക്കെ ഓര്‍മ്മിക്കാന്‍ കാരണമുണ്ട്. 'തങ്കമണി' സിനിമയില്‍ ഒരു പാട്ട് വീഡിയോ കാണാനിടയായി.

അതിമനോഹരമായ സിനിമറ്റോഗ്രാഫി...ഇമ്പമാര്‍ന്ന ഗാനാലാപനം. പറഞ്ഞിട്ട് കാര്യമില്ല 55 വയസ്സുള്ള ദിലീപും നായികയുമൊത്തുള്ള ട്യൂട്ടോറിയല്‍ കോളേജ് പ്രണയകോപ്രായങ്ങള്‍ അരോചകം. തീര്‍ന്നില്ല, ഒട്ടും വൈകാതെ തന്നെ ഗാനചിത്രീകരണത്തിലുള്ള നീതയുടെ കഥാപാത്രത്തിലേക്ക് 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ'ത്തിലെ നിവിന്‍ പോളിയുടെ അമ്മ നടി പരകായപ്രവേശം ചെയ്തു! പറഞ്ഞല്ലോ...എനിക്ക് ഫോക്കസ് നഷ്ടപ്പെട്ടു, ആസ്വാദനം വഴിമുട്ടി.

ഇനി മറ്റൊരു കാര്യം. അറിഞ്ഞത് ശരിയാണെങ്കില്‍ നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ രണ്ടാമത്തെ ഭര്‍ത്താവിന്റെ ഒന്നാമത്തെ ഭാര്യയാണ് ഈ നിതാ പിള്ള. വിവാഹമോചനദുരന്തത്തില്‍ നിന്ന് നീത പൂര്‍ണമായും വിമുക്തയായിട്ടില്ല എന്ന് തോന്നുന്നു. അതിമനോഹരമായ പുഞ്ചിരിയെങ്കിലും നീതയുടെ കണ്ണുകളില്‍ എപ്പോഴും തെളിഞ്ഞുനില്‍ക്കുന്ന ശോകമൂകഭാവം അതുകൊണ്ടാണോ ന്നാ..! എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Neeta Pillai

പൂമരത്തിലൂടെ അരങ്ങേറിയ നീത പിന്നാലെ വന്ന കുങ് ഫു മാസ്റ്റര്‍ എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കാളിദാസ് ജയറാം ആയിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തിനായി ഒരുവര്‍ഷത്തോളം നീത കുങ് ഫു പരിശീലിച്ചിരുന്നു. പക്ഷെ ചിത്രം ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. സുരേഷ് ഗോപിയ്‌ക്കൊപ്പം അഭിനയിച്ച പാപ്പനിലെ പോലീസ് വേഷത്തിലും നീത കയ്യടി നേടിയിരുന്നു. ദിലീപിന്റെ നായികയായ തങ്കമണിയാണ് പുതിയ സിനിമ. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കുന്ന സിനിമയാണ് തങ്കമണി. പിന്നാലെ വര്‍ഷങ്ങള്‍ക്ക് ശേഷം, ബസൂക്ക എന്നീ സിനിമകളും നീതയുടേതായി അണിയറയിലുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X