ആരുമറിയാതെ പ്രണയിച്ചത് വര്‍ഷങ്ങളോളം! 22 കാരിയുടെ അമ്മ; സിനിമ വിട്ടത് മകള്‍ക്കു വേണ്ടി

കഴിഞ്ഞ ദിവസം കുഞ്ചാക്കോ ബോബന്‍ ചിത്രം ചാവേറിന്റെ ട്രെയിലര്‍ ലോഞ്ചില്‍ നിന്നൊരു വീഡിയോ സോഷ്യല്‍ മീഡീയയില്‍ വൈറലായി മാറിയിരുന്നു. മഞ്ഞ നിറത്തിലുള്ള ചുരിദാര്‍ ധരിച്ച് നടന്നു വരുന്നൊരു സുന്ദരിയായിരുന്നു ആ വീഡിയോയുള്ളത്. ഓര്‍മ്മയുണ്ടോ ഈ നടിയെ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ ആ വീഡിയോ വൈറലായി. ആദ്യ കാഴ്ചയില്‍ പലര്‍ക്കും ആളെ മനസിലായില്ല. എന്നാല്‍ അടുത്ത സെക്കന്റില്‍ ആ മുഖം മനസിലേക്ക് കടന്നു വന്നു. ഇത് നമ്മുടെ ശ്യാമളയല്ലേ!

സംഗീത എന്ന പേരിനേക്കാളും മലയാളി മനസില്‍ ഉറച്ചു പോയത് ആ പേരാണ്. ശ്യാമള, ചിന്താവിഷ്ടയായ ശ്യാമള. ഒരു കാലത്ത് മലയാളികളുടെ പ്രിയ നായികയായിരുന്നു സംഗീത മാധവന്‍. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംഗീത 2000 ത്തോടെയാണ് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. പിന്നീട് സംഗീതയെ സ്‌ക്രീനില്‍ കാണുന്നത് 14 വര്‍ഷത്തിന് ശേഷം നഗര വാരിധി നടുവില്‍ എന്ന ശ്രീനിവാസന്‍ നായകനായ ചിത്രത്തിലാണ്. വീണ്ടും സംഗീത അപ്രതക്ഷ്യയായി.

Sangeetha

വര്‍ഷങ്ങള്‍ക്ക് ശേഷം സംഗീത വീണ്ടുമെത്തുകയാണ്. കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേറിലൂടെയാണ് സംഗീതയുടെ തിരിച്ചുവരവ്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഗീത തിരിച്ചെത്തുന്നത്. കാലം പിന്നിട്ടിട്ടും സംഗീതയുടെ പ്രായം റിവേഴ്‌സ് ഗിയറിലാണല്ലോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചാവേറില്‍ ശക്തമായ വേഷം തന്നെയായിരിക്കും സംഗീതയുടേതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ മാധവന്‍ നായരുടേയും പത്മയുടേയും മകളായ സംഗീത ജനിച്ചുവളര്‍ന്നത് ചെന്നൈയിലായിരുന്നു. ബാലതാരമായി സിനിമയിലെത്തിയ സംഗീത പിന്നീട് നായികയായി മാറി. തമിഴിലൂടെയായിരുന്നു നായികയായി തുടങ്ങുന്നത്. രാജ് കിരണിന്റെ എല്ലാമേ എന്‍ രാസാതാന്‍ ആയിരുന്നു നായികയായി അഭിനയിച്ച ആദ്യ സിനിമ. പിന്നീട് പൂവേ ഉനക്കാകെ, കാലം മാറി പോച്ച്, പുള്ളക്കുട്ടിക്കാരന്‍ തുടങ്ങിയ ഹിറ്റുകളിലെ നായികയായി.

തുടര്‍ന്നാണ് സംഗീത മലയാളത്തിലെത്തുന്നത്. മോഹന്‍ലാലിന്‍രെ സഹോദരിയായി നാടോടിയായിരുന്നു മലയാളത്തിലെ എന്‍ട്രി. അധികം വൈകാതെ മലയാളത്തിലെ മുന്‍ നിര നായികയായി മാറാന്‍ സംഗീതയ്ക്ക് സാധിച്ചു. ചിന്താവിഷ്ടയായ ശ്യാമള, അനിയന്‍ ബാവ ചേട്ടന്‍ ബാവ, മന്ത്രികുമാരന്‍, പല്ലാവൂര്‍ ദേവനാരായണന്‍, വാഴുന്നോര്‍, ക്രൈം ഫയല്‍, സാഫര്യം തുടങ്ങി നിരവധി ഹിറ്റുകള്‍ സമ്മാനിക്കുകയും ചെയ്തു.

ഇതിനിടെയാണ് സംഗീത ഛായാഗ്രാഹകന്‍ ശരവണനുമായി പ്രണയത്തിലാകുന്നത്. ദീര്‍ഘനാള്‍ ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ തങ്ങളുടെ പ്രണയം ഒപ്പം പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് പോലും അറിയുമായിരുന്നില്ല എന്നാണ് മുമ്പൊരിക്കല്‍ സംഗീത പറഞ്ഞത്. വിവാഹത്തോടെ സംഗീത സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തു. അഭിനയത്തില്‍ താല്‍പര്യമുണ്ടെങ്കിലും മകള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ വേണ്ടിയാണ് താന്‍ മാറി നിന്നതെന്നാണ് ഒരിക്കല്‍ സംഗീത പറഞ്ഞത്. അതേസമയം നല്ല തിരക്കഥ വരികയാണെങ്കില്‍ അഭിനയിക്കുമെന്നും സംഗീത പറഞ്ഞിരുന്നു.

Sangeetha

ശ്രീനിവാസന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നഗര വാരിധി നടുവില്‍ ഞാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. പിന്നീട് സിനിമകള്‍ വന്നുവെങ്കിലും തന്റെ പ്രഥമ പരിഗണന കുടുംബത്തിനാണെന്നാണ് സംഗീത പറഞ്ഞത്. ഇപ്പോള്‍ തിരിച്ചുവരാനുള്ള കാരണം ടിനു പാപ്പച്ചന്‍ എന്ന സംവിധായകനാണെന്നാണ് സംഗീത പറഞ്ഞത്. 'ചാവേര്‍ സിനിമയില്‍ അഭിനയിക്കാന്‍ പ്രധാന കാരണം ടിനു പാപ്പച്ചന്‍ ആണ്. ടിനുവിന്റെ മേക്കിങ് വളരെ ഇഷ്ടമാണ്. അതില്‍ ആകര്‍ഷിക്കപ്പെട്ടാണ് ചാവേറിലെത്തിയത്' എന്നാണ് സംഗീത പറഞ്ഞത്.

സംഗീതയുടെ തിരിച്ചുവരവില്‍ ആരാധകര്‍ സന്തുഷ്ടരാണ്. ശക്തമായ വേഷങ്ങളുമായി സംഗീത വീണ്ടും നിറ സാന്നിധ്യമായി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അജഗജാന്തരത്തിന്റെ വന്‍ വിജയത്തിന് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കുന്ന സിനിമയാണ് ചാവേര്‍, ചാക്കോച്ചനെ ഇതുവരെ കാണാത്ത ഭാവത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

Read more about: sangeetha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X