For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആളുമാറിയാണ് ഞാന്‍ തല്ലിയതെന്ന് കേട്ടു, അടി കിട്ടിയിട്ടും അയാള്‍ കൂസലില്ലാതെ ചിരിച്ചു! സാനിയ നടന്നത് പറയുന്നു

  |

  മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. സിനിമയിലെന്നത് പോലെ തന്നെ മോഡലിംഗിലും ഫാഷന്‍ രംഗത്തുമെല്ലാം താരമാണ് സാനിയ. താരത്തിന്റെ ബോള്‍ഡ് ലുക്കുകളും ഫാഷന്‍ സെന്‍സുമൊക്കെ എന്നും കയ്യടി നേടാറുണ്ട്. തന്റെ ഹോട്ട് ഫോട്ടോഷൂട്ടുകളുമായി സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കാറുണ്ട് സാനിയ.

  Also Read: എന്റെ മൗനം നിങ്ങളുടെ മണ്ടത്തരത്തിനുള്ള ലൈസന്‍സല്ല, ഇരട്ടിയായി തിരിച്ചുകിട്ടും; മറുപടിയുമായി അന്‍ഷിത

  അതേസമയം ഈയ്യടുത്ത് പുതിയ സിനിമയുടെ പ്രചരണത്തിനായി കോഴിക്കോട് എത്തിയ സാനിയ്ക്ക് ആള്‍ക്കൂട്ടത്തില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നിരുന്നു. തന്നോട് അപമര്യാദയായി പെരുമാറിയ വ്യക്തിയെ സാനിയ തല്ലുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയാണ് സാനിയ ഇപ്പോള്‍.

  വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാനിയ പ്രതികരിച്ചത്. അപ്പോള്‍ അത് ചെയ്തില്ലായിരുന്നുവെങ്കില്‍, അവനിട്ട് രണ്ട് പൊട്ടിച്ചില്ലല്ലോ എന്നു ഞാന്‍ ഇന്നു ഖേദിച്ചേനെ എന്നാണ് സാനിയ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: 'മീനാക്ഷിയുമായുള്ള സൗഹൃദത്തിന് ഒരു അതിർവരമ്പുണ്ട്; എല്ലാം തുറന്ന് പറയാറുണ്ടോ എന്ന് ചോദിക്കാറുണ്ട്'

  ഹൈലൈറ്റ് മാളില്‍ എനിക്കു നേരെ നടന്ന ആക്രമണത്തെ ന്യായീകരിക്കുന്ന ഒരു വീഡിയോ കണ്ടു. ഇത്തരം വസ്ത്രമിട്ട് വന്നാല്‍ ഏത് ആണാണെങ്കിലും കയറിപ്പിടിച്ചു പോകും എന്നാണ് പറയുന്നത്. നാളെ ഇവരുടെ അമ്മയോ അനിയത്തിയോ ഇങ്ങനെ വസ്ത്രം ധരിച്ചാല്‍ അയാള്‍ അങ്ങനെ ചെയ്യുമെന്നാണോ പറയുന്നത്? ഇത്തരം മനോഭാവമുള്ളവര്‍ അടങ്ങിയ സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നാണ് സാനിയ പറയുന്നത്.

  അതുപോലെ എന്നെ ഉപദ്രവിച്ച വ്യക്തിയെ അല്ല ഞാന്‍ അടിച്ചതെന്ന് പറയുന്നവരുണ്ട്. പക്ഷെ എനിക്കുറപ്പുണ്ട് അയാളെ തന്നെയാണ് ഞാന്‍ അടിച്ചത്. അടി കിട്ടി കഴിഞ്ഞും അയാള്‍ ചിരിക്കുന്നത് ഞാന്‍ കണ്ടു. കൂസലില്ലാത്ത ചിരി. ആ സമയത്ത് അത്ര ധൈര്യം കാണിച്ചിട്ടും അതു സൃഷ്ടിച്ച ട്രോമ വലുതാണ്. ആള്‍ക്കൂട്ടത്തില്‍ പോകാന്‍ പേടി. ആളുകളുടെ മുഖത്ത് നോക്കാന്‍ മടി. ആകെ ഒരു അരക്ഷിതത്വം. പതുക്കെ പതുക്കെയാണ് അതില്‍ നിന്നും പുറത്ത് വന്നത്. പതുക്കെ പതുക്കെ നാടും മാറുമെന്ന് വിശ്വസിക്കാമെന്നും സാനിയ കൂട്ടിച്ചേര്‍ക്കുന്നു.

  തനിക്ക് ഈ ധൈര്യം ലഭിച്ചത് അമ്മയില്‍ നിന്നാണെന്നാണ് സാനിയ പറയുന്നത്. അമ്മ ഒരു പുലിയാണ്. നിനക്ക് ശരി ആണോ എങ്കില്‍ നീ ചെയ്യൂ എന്നാണ് എപ്പോഴും പറയുക. ഈയ്യടുത്ത് തായ്‌ലാന്‍ഡില്‍ ഫാമിലി ട്രിപ്പ് പോയപ്പോള്‍ ഞാന്‍ ബീച്ചില്‍ ബിക്കിനിയാണ് ധരിച്ചത്. എന്റെ അമ്മയും അമ്മൂമ്മയും എല്ലാവരുമുണ്ടായിരുന്നു. വണ്ണം വച്ച സമയത്ത് വാണിംഗ് തന്നു. സനുക്കുട്ടാ ഭംഗിയുള്ള വസ്ത്രങ്ങള്‍ ഇടണമെങ്കില്‍ വണ്ണം കുറയ്ക്കണം. എനിക്ക് ഇട്ടാല്‍ ഇണങ്ങുന്ന ഡ്രസുകളാണ് ഞാന്‍ ധരിക്കുക. എനിക്കില്ലാത്ത കുഴപ്പം പിന്നെ ആര്‍ക്കാണെന്നും സാനിയ ചോദിക്കുന്നത്.

  ജീവിതത്തില്‍ പ്ലാന്‍ ബിയും സിയുമെല്ലാമുണ്ട് തനിക്കെന്നാണ് സാനിയ പറയുന്നത്. സിനിമയില്‍ ഒന്നുമായില്ലെങ്കില്‍ ഡാന്‍സ് ക്ലാസ് തുടങ്ങി കുട്ടികളെ പഠിപ്പിക്കും. അഭിനയത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ നിഫ്റ്റില്‍ പഠിച്ച് ഫാഷന്‍ ഡിസൈനര്‍ ആയേനെ. മികച്ച നടിക്കുള്ള അവാര്‍ഡ് നേടുന്നതാണ് ഇപ്പോള്‍ സ്ഥിരമായി കാണുന്ന സ്വപ്നം. അന്നു പറയേണ്ട മറുപടി പ്രസംഗം തയ്യാറാക്കി വച്ചിട്ടുണ്ടെന്നും സാനിയ പറയുന്നു.

  സ്‌റ്റൈലിംഗ് കുട്ടിക്കാലം തൊട്ടേ എനിക്കിഷ്ടമാണ്. ഉടുപ്പുകള്‍ പഴയതായാലും ഞാന്‍ ഉപേക്ഷിക്കില്ല. പുതിയ ഡ്രസും പഴയതും മിക്‌സ് മാച്ച് ചെയ്തിടും. സിനിമയിലെ പ്രൊമോഷനായാലും ഷോ ആയാലും വ്യത്യസ്ത ലുക്കില്‍ പ്രത്യക്ഷപ്പെടാന്‍ ശ്രദ്ധിക്കാറുണ്ട്. സിനിമകള്‍ കിട്ടാന്‍ വേണ്ടിയാണോ കുട്ടീ, തുണി കുറയ്ക്കുന്നത് എന്ന് അതിനെ വിമര്‍ശിക്കുന്നവരുണ്ട്. ഞാന്‍ പണ്ടേ ഇങ്ങനെ തന്നെയാണ് ചേട്ടാ എന്ന് ഉത്തരം നല്‍കുമെന്നും സാനിയ കൂട്ടിച്ചേര്‍ക്കുന്നു.

  Read more about: saniya iyappan
  English summary
  Saniya Iyappan Explains What Happened At Kozhikode During A Film Promotion And What Followed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X