നോസ് ജോബും ലിപ് സര്‍ജറിയും; മുഖത്തിന്റെ ഷെയ്പ്പ് മാറി, ആണിനെപ്പോലെയായി; സാനിയക്കെതിരെ ആരാധകര്‍

ഈ കാലത്തിന്റെ പ്രതിനിധിയാണ് മലയാള സിനിമയില്‍ സാനിയ ഇയ്യപ്പന്‍. ഓണ്‍ സ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലുമെല്ലാം ആരാധകരുടെ കയ്യടി നേടുന്ന താരം. ബാലതാരമായി കടന്നു വന്നാണ് സാനിയ ശ്രദ്ധ നേടുന്നത്. പക്ഷെ അതിനും മുമ്പ് ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു തുടക്കം. പിന്നീടാണ് സിനിമയിലെത്തുന്നത്. നൃത്തത്തിലും അഭിനയത്തിലും കയ്യടി നേടാന്‍ സാധിച്ചു. സോഷ്യല്‍ മീഡിയയിലേയും താരമാണ് സാനിയ.

തന്റെ ബോള്‍ഡ് ലുക്കിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട് സാനിയ. ബിക്കിനിയും മോഡേണ്‍ വസ്ത്രങ്ങളുമൊക്കെ ധരിച്ചെത്തി സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കാറുണ്ട് സാനിയ. മലയാള സിനിമയിലെ യൂത്തന്മാരുടെ ഫാഷന്‍ ഐക്കണ്‍ തന്നെയാണ് സാനിയ. തന്റെ ഗ്ലാമറസ് വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണവും സാനിയ നേരിടാറുണ്ട്.

Saniya Iyappan

സാനിയയുടെ ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റുമായി എത്തുന്നവര്‍ പതിവാണ്. എന്നാല്‍ ഡ്രസിന്റെ ഇറക്കം നോക്കി തന്നെ വിലയിരുത്താന്‍ വരുന്നവരെ അവഗണിക്കുന്നതാണ് സാനിയയുടെ രീതി. ഇപ്പോഴിതാ സാനിയയുടെ പുതിയ ചിത്രവും ശ്രദ്ധ നേടുകയാണ്. വനിത മാസികയുടെ കവറിനായി പകര്‍ത്തിയ സാനിയയുടെ ചിത്രമാണ് വൈറലായത്. പിങ്ക് നറത്തിലുള്ള ഗൗണ്‍ ആണ് ചിത്രത്തില്‍ സാനിയ ധരിച്ചിരിക്കുന്നത്.

മനോഹരമാണ് ഫോട്ടോ. എന്നാല്‍ ചിലര്‍ ചിത്രത്തിലെ സാനിയയുടെ ലുക്കിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇത്തവണ വസ്ത്രമല്ല സാനിയയുടെ മുഖമാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കപ്പെടുന്നത്. താരം പ്ലാസ്റ്റിക് സര്‍ജറിയും നോസ് ജോബുമൊക്കെ ചെയ്ത് മുഖം വൃത്തികേടാക്കിയെന്നാണ് ചിലരുടെ കമന്റുകള്‍.

''മുഖത്തിന്റെ ഷെയ്പ്പ് മാറിയോ? ആണിനെ പോലെയുണ്ട്. വല്ലാതെ നിരാശപ്പെടുത്തി, മൊഞ്ചുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്ന ആളായിരുന്നു. ഇതെന്തുപറ്റി? ഭംഗി ഇല്ല, പെട്ടെന്ന് കണ്ടപ്പോള്‍ ട്രാന്‍സ്‌ജെന്റാര്‍ ആണെന്ന് തോന്നി. മേക്കപ്പ് ആന്റ് ഹെയര്‍ കവര്‍ ചെയ്യുമ്പോഴെങ്കിലും പരിചയ സമ്പന്നരായ ആളുകളെ വച്ച് ചെയ്തൂടേ?, മുഖത്തിന് ചേരാത്ത ഹെയര്‍ സ്റ്റൈല്‍, മേക്കപ്പും മുഖത്തെ മാറ്റങ്ങളും കാരണം സ്വാഭാവിക ഭംഗി നഷ്ടമാകുന്നു, നോസ് ജോബ്, ലിപ് സര്‍ജറി, ചീക്ക് അഡ്ജസ്റ്റ്‌മെന്റ്, ജോലൈന്‍ അഡ്ജസ്റ്റ്‌മെന്റ്, നല്ല ബോര്‍ ലുക്ക്, പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തോ മുഖത്ത് എന്തോ മാറ്റം?'' എന്നിങ്ങനെയാണ് സാനിയയുടെ ചിത്രത്തിന് ലഭിക്കുന്ന കമന്റുകള്‍.

Saniya Iyappan

അതേസമയം ഈ കമന്റുകള്‍ക്കൊന്നും മറുപടി നല്‍കാന്‍ തന്റെ സമയം നഷ്ടപ്പെടുത്തുന്നില്ല സാനിയ. നേരത്തെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയയിലെ മോശം കമന്റുകളോടുള്ള തന്റെ സമീപനം സാനിയ വ്യക്തമാക്കിയിരുന്നു.

കമന്റുകള്‍ അന്നും ഇന്നും നോക്കാറില്ല. പിന്നെ ട്രോള്‍ നല്ലതാണ്. അതുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സ് കൂടിയതെന്നാണ് സാനിയ പറഞ്ഞത്. എന്നാല്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്ത് കമന്റിടുന്നവരുണ്ടെന്നും സാനിയ പറയുന്നു. സിനിമയില്‍ അവസരം കിട്ടാന്‍ ഡ്രസിന്റെ നീളം കുറയ്ക്കുന്നു എന്നൊക്കെ പറയുന്നവരോട് ഒരു മറുപടിയേയുള്ളൂ. അങ്ങനെ അവസരം കിട്ടിയിരുന്നുവെങ്കില്‍ ഞാനങ്ങു ഹോളിവുഡില്‍ എത്തുമായിരുന്നല്ലോ എന്നും സാനിയ പറഞ്ഞിരുന്നു.

Read more about: saniya iyappan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X