നാട്ടുകാര്‍ക്ക് കുളി സീന്‍ കാണിച്ചു കൊടുക്കുന്നു, കുറച്ചെങ്കിലും നാണമുണ്ടോ? മറുപടിയുമായി സാനിയ

താരങ്ങളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയ എന്നത് ഇന്നത്തെ കാലത്ത് ഒഴിച്ചൂ കുടാനാകാത്ത ഒന്നാണ്. തങ്ങളുടെ കരിയറിലേയും ജീവിതത്തിലേയും വാര്‍ത്തകളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണ് മിക്ക താരങ്ങളും. സാമൂഹിക വിഷയങ്ങളിലെ നിലപാടുകള്‍ അറിയിക്കാനും സോഷ്യല്‍ മീഡിയയുടെ സഹായം തേടുന്നവരുണ്ട്. എന്നാല്‍ താരങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ എന്നത് ഒരേ സമയം അനുഗ്രഹവും ശാപവുമായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്നും കയ്യടികളും അഭിപ്രായങ്ങളും മാത്രമല്ല താരങ്ങള്‍ക്ക് നേരിടേണ്ടി വരാറുള്ളത്. അധിക്ഷേപങ്ങളും ട്രോളുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിന്നും താരങ്ങളെ തേടിയെത്താറുണ്ട്.

കൂടുതലും നടിമാരായിരിക്കും സോഷ്യല്‍ മീഡിയയുടെ അധിക്ഷേപങ്ങള്‍ക്ക് ഇരയാവുക. നടിമാരുടെ നിലപാടുകള്‍ മുതല്‍ വസ്ത്രധാരണ രീതി വരെ പലപ്പോഴും അധിക്ഷേപത്തിന് കാരണമായിട്ടുണ്ട്. തങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിന്റെ പേരില്‍ ട്രോളുകളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്ന ഒരുപാട് നടിമാരുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് നടി സാനിയ ഇയപ്പന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സാനിയ ഇയ്യപ്പന്‍. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടേയും മറ്റും സാനിയ കയ്യടി നേടാറുണ്ട്. താരത്തിന്റെ ഫാഷന്‍ സെന്‍സിന് ധാരാളം ആരാധകരുണ്ട്.

 ഗ്ലാമറസായ വസ്ത്രം

എന്നാല്‍ പലപ്പോഴും ഗ്ലാമറസായ വസ്ത്രം ധരിച്ചതിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്തിട്ടുള്ള താരം കൂടിയാണ് സാനിയ ഇയ്യപ്പന്‍. പക്ഷെ ഇത്തരം അധിക്ഷേപങ്ങളെ കണ്ടില്ലെന്ന് നടിക്കാനോ അവയില്‍ മനം നൊന്തിരിക്കാനോ സാനിയയെ കിട്ടില്ല. സോഷ്യല്‍ മീഡിയയിലെ സദാചാര വാദികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന മറുപടി നല്‍കി കണ്ടം വഴി ഓടിക്കാന്‍ സാനിയ ഒരു മടിയും കാണിക്കാറില്ല. ഇപ്പോഴിതാ സാനിയയുടെ പുതിയ ചിത്രത്തിനും വീഡിയോക്കുമെതിരെ ചിലര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സാനിയയും കിടിലന്‍ മറുപടിയുമായി എത്തിയിട്ടുണ്ട്. വിശദമായി വായിക്കാം.

സദാചാര വാദികള്‍

തന്റെ അവധി ആഘോഷത്തില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളും സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. സ്വിമ്മിംഗ് സ്യൂട്ട് ധരിച്ചു കൊണ്ടുള്ള ചിത്രങ്ങളും വീഡിയോയുമാണ് സാനിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ദീപിക പദുക്കോണിന്റെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമയായ ഗെഹരായിയാനിലെ ഡൂബേ എന്ന പാട്ടിനൊപ്പമാണ് സാനിയ ഡാന്‍സ് കളിക്കുന്നത്. താരത്തിന്റെ ഹോട്ട് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പിന്നാലെ പതിവ് പോലെ സദാചാര വാദികള്‍ താരത്തിനെതിരെ അധിക്ഷേപവുമായി എത്തുകയായിരുന്നു.

കുറച്ചെങ്കിലും നാണം ഉണ്ടോ?

കുറച്ചെങ്കിലും നാണം ഉണ്ടോ? ശേ നാട്ടുകാര്‍ക്ക് കുളി സീന്‍ കാണിച്ച് കൊടുക്കുന്നു. സ്വന്തം ശരീരം വിറ്റ് കാശ് ഉണ്ടാക്കുന്ന ആളുകള്‍ ഇങ്ങനൊക്കെ അല്ലേ. പിന്നെ എങ്ങനെ പീഡനക്കേസിന് ഒരു കുറവും ഉണ്ടാകില്ല. എന്നായിരുന്നു ഒരാളുടെ കമന്റ്. ഉടനെ തന്നെ മറുപടിയുമായി സാനിയ എത്തുകയായിരുന്നു. അയ്യോ, നാണം എന്താ ചേട്ടാ എന്നായിരുന്നു സാനിയയുടെ മറുപടി. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. നീ വായിച്ചിട്ടില്ലേ, ആദ്യം അവര്‍ നിന്നെ അവഗണിക്കും, പിന്നെ പുച്ഛിക്കും അതിന് ശേഷമായിരിക്കും നിന്റെ വിജയം എന്നായിരുന്നു ഒരു കമന്റ്. പ്രശ്‌നം അവളുടെ വസ്ത്രമല്ല. നിങ്ങള്‍ അവളെ നോക്കുന്നതിലാണ്. ഇഷ്ടപ്പെട്ടില്ലെങ്കില്‍ കാണണ്ട. ബ്ലോക്ക് ചെയ്യുകയോ അവഗണിക്കുകയോ ആകാം. പക്ഷെ വസ്ത്രത്തിന്റെ പേരില്‍ ഒരാളെ വിധിക്കാനുള്ള അധികാരം നിങ്ങള്‍ക്കില്ല എന്നിങ്ങനെയാണ് സാനിയയ്ക്ക് പിന്തുണയുമായി എത്തുന്നവരുടെ കമന്റുകള്‍.

Recommended Video

വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat
ബാലതാരമായി സിനിമയിലെത്തി

ബാലതാരമായി സിനിമയിലെത്തിയ താരമാണ് സാനിയ ഇയ്യപ്പന്‍. പിന്നീട് നായികയായി മാറുകയായിരുന്നു. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് സാനിയ. ക്വീന്‍, ലൂസിഫര്‍, ദ പ്രീസ്റ്റ് തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് കയ്യടി നേടിയിരുന്നു. നല്ലൊരു നര്‍ത്തകി കൂടിയായ സാനിയ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടുന്നത്. കൃഷ്ണന്‍കുട്ടി പണി തുടങ്ങിയാണ് സാനിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സല്യൂട്ട് ആണ് പുതിയ സിനിമ. ചിത്രത്തിന്റെ റിലീസ് കൊവിഡ് പശ്ചാത്തലത്തില്‍ നീട്ടി വച്ചിരിക്കുകയാണ്.

Read more about: saniya iyappan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X