ചിരിച്ച് മാത്രം കണ്ട മുഖത്ത് വിഷാദഭാവം! പൊതുവേദിയില്‍ കരച്ചിലിന്റെ വക്കില്‍ സാനിയ! എന്തുപറ്റിയെന്ന് ആരാധകര്‍
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായാണ് സാനിയ സിനിമയിലെത്തുന്നത്. ഡാന്‍സ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായും സാനിയ കയ്യടി നേടിയിട്ടുണ്ട്. പിന്നീട് സിനിമയിലെത്തിയ സാനിയ്ക്ക് താരമാകാന്‍ അധികം സമയം വേണ്ടി വന്നില്ല. വളരെ പെട്ടെന്ന് തന്നെ വലിയ സിനിമകളുടെ ഭാഗമായി മാറിയ സാനിയ മലയാള സിനിമയിലെ ഭാവി താരമായാണ് കണക്കാക്കുന്നത്.
അഭിനയത്തിലു നൃത്തത്തിലും എന്നത് പോലെ തന്നെ മോഡലിംഗിലും താല്‍പര്യമുള്ള താരമാണ് സാനിയ. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളും ഡാന്‍സ് വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ സാനിയ തരംഗമായി മാറാറുണ്ട്. ബോള്‍ഡ് വസ്ത്രങ്ങള്‍ ധരിച്ച് യുവാക്കളുടെ ഫാഷന്‍ ഐക്കണായി മാറിയ താരമാണ് സാനിയ.

ഈയ്യടുത്ത് സാനിയ നടത്തിയ വിദേശയാത്രയില്‍ നിന്നുമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബിക്കിനിയണിഞ്ഞുള്ള സാനിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ തീ കോരിയിടുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇന്ന് സാനിയയോളം ഓളം തീര്‍ക്കുന്ന മറ്റൊരു യുവതാരമുണ്ടോ എന്നത് സംശയമാണ്. നിരവധി സിനിമകളും സാനിയയുടേതായി തയ്യാറാകുന്നുണ്ട്.
എന്നാല്‍ സാനിയയുടെ ആരാധകരെ നിരാശപ്പെടുത്തുന്നൊരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിഷാദമുഖത്തോടെ പൊതുവേദിയിലിരിക്കുന്ന സാനിയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. സ്വന്തം നാട്ടില്‍ നടന്ന ചതയം ദിനാഘോഷത്തില്‍ നിന്നുമുള്ള സാനിയയുടെ വീഡിയോയാണ് വൈറലാകുന്നത്. ചടങ്ങില്‍ ഉദ്ഘാടകയായാണ് സാനിയ എത്തിയത്. എന്നാല്‍ വീഡിയോയില്‍ വേദിയിലിരിക്കുന്ന സാനിയയുടെ മുഖഭാവം ആരാധകരെ വിഷമിപ്പിക്കുകയാണ്.
എപ്പോഴും ചിരിച്ച മുഖത്തോടെ കണ്ടിട്ടുള്ള സാനിയ വിഷാദ ഭാവത്തിലിരിക്കുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. സാനിയയെ ഇത്ര മാത്രം വിഷമിപ്പിക്കാന്‍ തക്കതായ എന്താണ് സംഭവിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സാനിയയുടെ ചിരിക്കുന്ന മുഖം മാത്രം കണ്ട് ശീലിച്ച, ആ ചിരി ഏറെ ഇഷ്ടപ്പെടുന്ന ഞങ്ങള്‍ക്ക് സാനിയയെ ഇങ്ങനെ കാണാന്‍ വയ്യെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം സാനിയ ശരിക്കും വിഷാദത്തിലായിരിക്കില്ലെന്നും ആ സമയത്ത് അങ്ങനെ ഇരുന്നത് മാത്രമായിരിക്കാമെന്നും ചിലര്‍ പറയുന്നുണ്ട്.
''ഇങ്ങനെയുള്ള വേദികളില്‍ സംസാരിച്ച് അധികം ശീലം ഒന്നുമില്ല അതുകൊണ്ട് എന്താണ് പറയേണ്ടത് എന്ന് അറിയില്ല. ഈ അമ്പലത്തിന്റെ വേദിയില്‍ നൃത്തം ചെയ്യാനും ഇവിടുത്തെ ആഘോഷങ്ങളില്‍ പങ്കുചേരാനും എപ്പോഴും ഇവിടെ വന്നുകൊണ്ടിരുന്ന ആളാണ് ഞാന്‍. സദസ്സിലിരിക്കുന്ന പലരെയും കണ്ടു പരിചയം ഉണ്ട് അതുകൊണ്ട് ഇത്തരമൊരു വേദിയില്‍ നിങ്ങളോടൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. എല്ലാവര്‍ക്കും നന്ദി.'' എന്നാണ് സാനിയ പ്രസംഗത്തില്‍ പറഞ്ഞത്.
എന്തായാലും സാനിയയുടെ വീഡിയോ ആരാധകരിലാകെ ആശങ്ക ജനിപ്പിച്ചിരിക്കുകയാണ്. താരം തന്നെ അധികം വൈകാതെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. അതേസമയം ആശങ്കപ്പെടാനൊന്നുമില്ലെന്നും എല്ലാവരും എല്ലായിപ്പോഴും ചിരിച്ചു കൊണ്ടിരിക്കണമെന്നില്ല എന്നു ചിലര്‍ പറയുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

മലയാളത്തിലെ യുവനടിമാരില്‍ മുന്‍നിരയിലുള്ള സാനിയയുടെ തുടക്കം ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു. ബാല്യകാലസഖിയിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി. ചിത്രം വന്‍ വിജയമായതോടെ സാനിയയും താരമായി. തുടര്‍ന്ന് ലൂസിഫര്‍, ദ പ്രീസ്റ്റ് തുടങ്ങിയ സിനിമകളിലൂടെ താരമായി മാറുകയായിരുന്നു.
ഫാഷന്‍ ഐക്കണായിട്ടാണ് സോഷ്യല്‍ മീഡിയ സാനിയയെ കാണുന്നത്. സാനിയയുടെ ബോള്‍ഡ് വസ്ത്രങ്ങള്‍ ചര്‍ച്ചയായി മാറാറുണ്ട്. അതേസമയം സാനിയയുടെ വസ്ത്രധാരണത്തിനെതിരെ സദാചാര വാദികള്‍ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുമുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളൊന്നും സാനിയ ഗൗനിക്കാറില്ല.


Click it and Unblock the Notifications