ആവേശത്തിന്റെ പുറത്ത് എടുത്ത സിനിമ, എങ്ങനെയെങ്കിലും തീര്‍ത്തിട്ട് പോയാ മതി എന്നായി: സാനിയ

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പന്‍. വളരെ ചുരുക്കം സിനിമകള്‍ കൊണ്ട് തന്നെ സാനിയ മലയാളികളുടെ മനസില്‍ ഇടം നേടുകയായിരുന്നു. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടിലൂടെ സോഷ്യല്‍ മീഡിയയിലും താരമായി മാറിയിരിക്കുകയാണ് സാനിയ. ഇപ്പോഴിതാ തന്റെ സിനിമകളെക്കുറിച്ചുള്ള സാനിയയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ലൂസിഫര്‍ എന്ന ചിത്രമാണ് തനിക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത്. എന്നാല്‍ അതിനെക്കാള്‍ താന്‍ എഫേട്ട് എടുത്ത സിനിമ കൃഷ്ണന്‍ കുട്ടി പണിതുടങ്ങി എന്ന ചിത്രമാണെന്നാണ് സാനിയ പറയുന്നത്. എന്നാല്‍ ചിത്രത്തിന് അര്‍ഹിയ്ക്കുന്ന സ്വീകരണം കിട്ടാത്തതില്‍ വിഷമം തോന്നിയെന്നാണ് സാനിയ പറയുന്നത്.

Saniya Iyappan

ഒടിടി പ്ലാറ്റ്‌ഫോമില്‍ ചെയ്ത ചിത്രമാണ് കൃഷ്ണന്‍ കുട്ടി. അതുകൊണ്ട് തന്നെ ഒരുപാട് ആളുകളിലേക്ക് ആ സിനിമ എത്തിയിരുന്നില്ല. സിനിമ കണ്ടവര്‍ നല്ല അഭിപ്രായങ്ങള്‍ പറയുമ്പോള്‍ സന്തോഷം തോന്നിയിരുന്നുവെന്നും സാനിയ പറയുന്നു. ചിത്രത്തിന്റെ കഥ പറയുമ്പോള്‍ തന്നെ ഞാന്‍ ഭയങ്കര ത്രില്ലില്‍ ആയിരുന്നു. ഫൈറ്റ് സീക്വന്‍സ് ഒക്കെ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ ആവേശമായെന്നും സാനിയ ഓര്‍ക്കുന്നു. ചിത്രത്തില്‍ തനിക്ക് ഡ്യൂപ്പിനെ വയ്ക്കാന്‍ എന്ന് പറഞ്ഞിട്ടും താന്‍ തയ്യാറായില്ലെന്നാണ് സാനിയ പറയുന്നത്. ഒരു പക്ഷെ എന്റെ പ്രായത്തിന്റെ പ്രശ്നമായിരിയ്ക്കാം എന്നും സാനിയ പറയുന്നു. പക്ഷെ ആ ആവേശം ഒരു ദിവസം കഴിയുമ്പോഴേക്കും തീര്‍ന്നുവെന്നാണ് സാനിയ പറയുന്നത്. നല്ല ഫൈറ്റ് രംഗങ്ങളാണ്. പരസ്പരം ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും നല്ലോണം ഇടി കിട്ടിയിട്ടുണ്ടെന്നും സാനിയ പറയുന്നു.

തനിക്ക് ജീവിതത്തില്‍ ആദ്യമായി ഒരു സിനിമ എങ്ങിനെയെങ്കിലും തീര്‍ത്തിട്ട് വീട്ടില്‍ പോയാല്‍ മതി എന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അത് കൃഷ്ണന്‍ കുട്ടിയാണെന്നാണ് സാനിയ പറയുന്നത്. ഷൂട്ടിങ് കഴിഞ്ഞ് എത്തുമ്പോഴേക്കും ആകെ അവശയായിട്ടുണ്ടാകുമായിരുന്നുവെന്നും ശരീരം മുഴുവന്‍ വേദന എടുത്ത് കരഞ്ഞിട്ട് പോലുമുണ്ട് എന്നാണ് സാനിയ പറയുന്നത്ു. ചേച്ചി പുറമൊക്കെ തടവി തരുമായിരുന്നു. അത്രയേറെ എഫേട്ട് എടുത്തു ചെയ്ത സിനിമയാണ് കൃഷ്ണന്‍ കുട്ടി പണി തുടങ്ങിയെന്നാണ് സാനിയ പറയുന്നത്. സാനിയയുടെ കരിയറില്‍ വലിയൊരു ബ്രേക്ക് നല്‍കിയ സിനിമയാണ് ലൂസിഫര്‍ ചിത്രത്തെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍.

ഒരു സംവിധായകന്‍ എന്നതിനപ്പുറം നടന്‍ കൂടെയാണ് രാജു ഏട്ടന്‍. അതുകൊണ്ട് തന്നെ ഒരു രംഗം എങ്ങിനെ വേണം എന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നുവെന്നാണ് സാനിയ പറയുന്നത്. അദ്ദേഹം രംഗം ചെയ്തു കാണിച്ചു തരും. എന്നിട്ട്, ഇത് എന്റെ വേര്‍ഷന്‍, സാനിയ്ക്ക് ഇനി സ്വന്തം ശൈലിയില്‍ നോക്കാം എന്ന് പറയുമായിരുന്നുവെന്നും സാനിയ പറയുന്നു. ഒരോ ചെറിയ രംഗത്തിനും അത്രയേറെ എഫേര്‍ട്ട് എടുക്കുന്ന സംവിധായകനാണ് രാജു ഏട്ടന്‍ എന്നാണ് സാനിയ പറഞ്ഞത്. രാജു ഏട്ടന്‍ സിനിമയെ കുറിച്ച് പറയുമ്പോള്‍ വിവേക് ഒബ്‌റോയ് സാറിനൊപ്പമൊക്കെയാണ് അഭിനയിക്കുന്നത് എന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് സാനിയ പറയുന്നത്.

സെറ്റില്‍ എത്തിയപ്പോള്‍ ശരിക്കും പേടിച്ചു. പക്ഷെ അദ്ദേഹം എന്നെ വളരെ കംഫര്‍ട്ട് ആക്കി നിര്‍ത്തിയെന്ന് സാനിയ പറയുന്നു. ഓരോ രംഗവും മികച്ചത് ആവുന്നുണ്ടെങ്കില്‍, അതിന് കാരണം നമ്മുടെ ടീം അത്രയും മികച്ചതായിരുന്നു എന്നതാണ് എന്നും സാനിയ കൂട്ടിച്ചേര്‍ക്കുന്നു. ചിത്രത്തില്‍ എനിക്ക് ഏറ്റവും അധികം എഫേര്‍ട്ട് എടുത്ത രംഗത്ത് അത് അത്രയും മികച്ചതായി വരാന്‍ കാരണം മഞ്ജു ചേച്ചിയില്‍ നിന്നും കിട്ടിയ അടിയാണ് എന്ന് സാനിയ ഇയ്യപ്പന്‍ പറയുന്നു. മഞ്ജു ശരിക്കും അടിക്കുകയായിരുന്നുവെന്നാണ് സാനിയ പറയുന്നത്. ചിത്രത്തില്‍ മഞ്ജുവിന്റെ മകളായിട്ടാണ് സാനിയ അഭിനയിച്ചത്.

More from Filmibeat

Read more about: saniya iyappan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X