തൊലി കാണിച്ചതാണോ അവാര്‍ഡ് കിട്ടിയതെന്ന് ആ നടി ചോദിച്ചു! ദുരനുഭവം വെളിപ്പെടുത്തി സാനിയ

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയയുടെ കരിയര്‍ ആരംഭിക്കുന്നത്. ബാലതാരമായിട്ടായിരുന്നു സാനിയ സിനിമയിലെത്തുന്നത്. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെയായിരുന്നു സാനിയയുടെ അരങ്ങേറ്റം. പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി മാറുകയായിരുന്നു.

വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ടു തന്നെ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ സാനിയയ്ക്ക് സാധിച്ചിട്ടുണ്ട്. ലൂസിഫര്‍, ദ പ്രീസ്റ്റ് തുടങ്ങിയ സിനിമകളിലെ സാനിയയുടെ പ്രകടനങ്ങള്‍ കയ്യടി നേടിയിരുന്നു. അഭിനയത്തിന് പുറമെ മികച്ചൊരു നര്‍ത്തകി കൂടിയാണ് സാനിയ.

Saniya Iyappan

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സാനിയ. തന്റെ ഫാഷന്‍ സെന്‍സിലൂടെയും സാനിയ കയ്യടി നേടാറുണ്ട്. എന്നാല്‍ ബോള്‍ഡ് വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ നിരന്തരമായി സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും സാനിയ ഇരയായിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ മേഖലയ്ക്കുള്ളില്‍ നിന്നു വരെ തനിക്ക് അത്തരം അനുഭവമുണ്ടായിട്ടുണ്ടെന്ന് സാനിയ പറയുന്നത്.

ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാനിയ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

സോഷ്യല്‍ മീഡിയയില്‍ കാണുന്നതല്ല യഥാര്‍ത്ഥ ജീവിതം. എല്ലാവര്‍ക്കും അവരവരുടേതായ പ്രശ്‌നങ്ങളുണ്ട്. എല്ലാം നിര്‍ത്തി എങ്ങോട്ടെങ്കിലും പോയാല്‍ മതിയെന്ന് തോന്നിയിട്ടുണ്ട്. ഈ ഇന്‍ഡസ്ട്രി എനിക്ക് പറ്റുന്നതല്ല എന്ന് വരെ തോന്നിയിട്ടുണ്ടെന്നും സാനിയ പറയുന്നു. ഒരു ഘട്ടത്തില്‍ തന്നെ ഇന്‍ഡസ്ട്രിയിലുള്ളവര്‍ പോലും അംഗീകരിച്ചിട്ടില്ലെന്ന് പോലും തോന്നിയിട്ടുണ്ടെന്നും താരം തുറന്നു പറയുന്നു.

തന്റെ വസ്ത്രത്തിന്റെ കാരണം കൊണ്ടു വരെ തന്നെ ആളുകള്‍ ജഡ്ജ് ചെയ്യാറുണ്ടെന്നും താരം പറയുന്നു. പ്രായത്തില്‍ കവിഞ്ഞ അഹങ്കാരമാണെന്നും പ്രായത്തിന് ചേരാത്ത വസ്ത്രമിട്ടാണ് നടക്കുന്നതെന്നുമൊക്കെ തന്നെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ടെന്നാണ് സാനിയ പറയുന്നത്. ഇന്‍ഡസ്ട്രിയില്‍ തനിക്ക് സുഹൃത്തുക്കളില്ല. ഈയ്യടുത്ത് ലഭിച്ച ഏറ്റവും അടുത്ത സുഹൃത്താണ് ഗ്രേസ് ആന്റണിയെന്നും താരം പറയുന്നു.

ഒരിക്കല്‍ ഫിലിംഫെയറില്‍ അവാര്‍ഡ് വാങ്ങാന്‍ പോയപ്പോഴുണ്ടായ അനുഭവവും താരം പറയുന്നുണ്ട്. ഒരു നടി തൊലി കാണിച്ചതിനായിരിക്കും അവള്‍ക്ക് അവാര്‍ഡ് കൊടുത്തത് അല്ലാതെ എന്തിന്റെ പേരിലാണ് അവള്‍ക്ക് കിട്ടുക എന്ന് തന്നെക്കുറിച്ച് പറയുന്നത് താന്‍ കേട്ടിട്ടുണ്ടെന്നാണ് സാനിയ പറയുന്നത്. അവാര്‍ഡ് വാങ്ങാന്‍ പോകുന്നതിന് അഞ്ച് മിനുറ്റ് മുമ്പാണ് താനിത് കേള്‍ക്കുന്നതെന്നാണ് താരം ഓര്‍ക്കുന്നത്.

Saniya Iyappan

കുറച്ച് കൂടെ ഒതുക്കത്തില്‍ ഡ്രസ് ചെയ്തൂടെ എന്ന് തന്റെ മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ടെന്നും താരം പറയുന്നു. എന്നാല്‍ തനിക്ക് ഫാഷന്‍ ഇഷ്ടമാണെന്നും തന്റെ ശരീരം, തന്റെ അവകാശമാണ് എന്ത് ധരിക്കണം എന്നുള്ളതെന്നും സാനിയ പറയുന്നു. താന്‍ കാശ് കൊടുത്ത് വാങ്ങുന്ന ഡ്രസ് ആണ് താന്‍ ഇടുന്നതെന്നും താരം പറയുന്നു. അല്ലാതെ താന്‍ ശരീരം കാണിക്കണം എന്ന് കരുതി ചെയ്യുന്നല്ലെന്നും താരം വ്യക്തമാക്കുന്നു.

സാനിയ്ക്ക് എക്‌സ്‌പോസ് ചെയ്യാന്‍ ഇഷ്ടമുള്ളത് കൊണ്ടല്ലേ ഇങ്ങനെ വസ്ത്രം ധരിക്കുന്നതെന്ന് ചിലര്‍ ചോദിച്ചിട്ടുണ്ട്. മുമ്പൊക്കെ താന്‍ അവര്‍ക്ക് മറുപടി നല്‍കാന്‍ ശ്രമിക്കുമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ എന്തിനാണ് അവര്‍ക്കൊക്കെ മറുപടി കൊടുക്കുന്നത് എന്നാണ് ചിന്തിക്കുന്നതെന്നും താരം പറയുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി മാറുന്നതോടെ സ്വന്തം ജീവിതം സ്വന്തം കയ്യില്‍ നിന്നും പോകുമെന്നാണ് സാനിയയുടെ അഭിപ്രായം.

More from Filmibeat

Read more about: saniya iyappan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X