മാളില്‍ വച്ച് അടിച്ചത് ആളുമാറിയോ? നടന്നത് തുറന്ന് പറഞ്ഞ് സാനിയ ; ഇപ്പോഴും ആള്‍ക്കൂട്ടത്തില്‍ പോകാന്‍ പേടിയാണ്!
മലയാളത്തിലെ മിന്നും താരമാണ് സാനി ഇയ്യപ്പന്‍. ചുരങ്ങിയ കാലം കൊണ്ടാണ് സാനിയ മലയാളത്തിലൊരു ഇടം നേടിയത്. ബാലതാരമായി കടന്നു വന്ന് നായികയായി മാറുകയായിരുന്നു സാനിയ. തന്റെ അടിപൊളി ഫാഷന്‍ സെന്‍സിന്റെ പേരിലും സാനിയ കയ്യടികള്‍ നേടാറുണ്ട്. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് സാനിയ ഇയ്യപ്പന്‍.
ഇപ്പോഴിതാ സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് മനസ് തുറക്കുകയാണ് സാനിയ. ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാനിയ മനസ് തുറന്നിരിക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

വളരെ കുറച്ച് അനുഭവങ്ങളെ ഉണ്ടായിട്ടുള്ളൂ. നമ്മളൊക്കെ ഒരുപാട് ആഗ്രഹിച്ചു വരുന്നൊരു മേഖലയില്‍ ഇതൊക്കെ എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടെന്നും സാനിയ പറയുന്നു. പക്ഷെ ഇതൊക്കെ എപ്പോഴാകും മാറുക എന്നറിയില്ല. എന്നാല്‍ പെണ്‍കുട്ടികള്‍ മാത്രമാണ് കാസ്റ്റിംഗ് കൗച്ച് അനുഭവിക്കുന്നത് എന്ന് പറയാനാകില്ലെന്നും സാനിയ പറയുന്നുണ്ട്. എല്ലാവരും നേരിടുന്നൊരു പ്രശ്‌നമാണെന്നാണ് സാനിയ പറയുന്നത്.
ചിലര്‍ തയ്യാറാകുന്നത് കൊണ്ടാണ് മറ്റുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. അവര്‍ക്ക് പറ്റുന്നുണ്ടെങ്കില്‍ പിന്നെ എന്തുകൊണ്ട് നിനക്ക് ചെയ്തു കൊണ്ടുകൂടാ എന്നൊരു ചോദ്യം താന്‍ നേരിട്ടിട്ടുണ്ടെന്നും സാനിയ പറയുന്നത്. കഴിവുള്ള ഒരുപാട് വ്യക്തികള്‍ ഈ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും സാനിയ പറയുന്നത്. പിന്നാലെ മാളില്‍ വച്ചുണ്ടായ അനുഭവത്തെക്കുറിച്ചും സാനിയ മനസ് തുറക്കുന്നുണ്ട്.
ഇപ്പോഴാണെങ്കിലും താന്‍ അങ്ങനെ തന്നെയാകും പ്രതികരിക്കുക എന്നാണ് സാനിയ പറയുന്നത്. പക്ഷെ താന്‍ രണ്ട് കാര്യങ്ങള്‍ അന്നത്തോടെ പഠിച്ചതായി സാനിയ പറയുന്നു. ആദ്യത്തേതായി താരം പറയുന്നത് വിക്ടിം ഷെയ്മിംഗ് ആണെന്നാണ് സാനിയ പറയുന്നത്. വീഡിയോയുടെ കമന്റില്‍ പകുതി പേരും പറയുന്നത് താന്‍ അടിച്ചത് തെറ്റായ ആളെയാണെന്നാണ്. നിങ്ങള്‍ അവിടെ ഉണ്ടായിരുന്നുവോ? നിങ്ങള്‍ കണ്ടിട്ടുണ്ടോ? എന്നാണ് താരം അവോരാടായി ചോദിക്കുന്നത്.
ആള് മാറിയിരുന്നുവെങ്കില്‍ താന്‍ അടിച്ചാല്‍ എന്തിനാണ് അടിച്ചതെന്നായിരിക്കും അയാള്‍ പ്രതികരിച്ചിട്ടുണ്ടാവുക. എന്നാല്‍ ഇവന്‍ ചിരിക്കുകയായിരുന്നുവെന്നാണ് സാനിയ ചൂണ്ടിക്കാണിക്കുന്നത്. ഞാന്‍ ചെയ്യാനുള്ളത് ചെയ്തു, എഞ്‌ജോയ് ചെയ്തു, ഇനി വേണേല്‍ അടിച്ചോ എന്നായിരുന്നു അയാളുടെ ഭാവമെന്നും സാനിയ പറയുന്നു. താന്‍ വ്യക്തമായി കണ്ടതാണെന്നും താരം പറയുന്നു. താന്‍ കണ്ടുവെന്ന് മനസിലായപ്പോഴാണ് അയാള്‍ പിന്നോട്ട് മാറിയതും അപ്പോഴാണ് താന്‍ അടിച്ചതെന്നും സാനിയ പറയുന്നു.

സാനിയയ്ക്ക് ഇത് വേണമായിരുന്നു, ഗ്രേസിന് പറ്റിയതാണ് വിഷമം എന്ന് വരെ ആളുകള്‍ പറഞ്ഞതായി സാനിയ തുറന്ന് പറയുന്നുണ്ട്. ഇവരോടൊക്കെ എന്താണ് പറയേണ്ടതെന്ന് അറിയില്ല. ചെറിയ ഡ്രസ് ഇട്ട തനിക്ക് മാത്രമല്ല, മുഴുവന്‍ കവര്‍ ചെയ്യുന്ന തരത്തില്‍ ഡ്രസ് ഇട്ട് വന്ന ഗ്രേസിനേയും വെറുതെ വിട്ടില്ല. അപ്പോള്‍ ഇത് എങ്ങനെ തന്റെ തെറ്റാകുമെന്നാണ് സാനിയ ചോദിക്കുന്നത്.
തനിക്കും ഗ്രേസിനും ഇടയില്‍ ഭിന്നിപ്പിക്കുണ്ടാക്കുന്ന തരത്തില്‍ പോലും ആളുകള്‍ പ്രതികരിച്ചതായി താരം പറയുന്നു. അതേസമയം ഗ്രേസിന് ആ നിമിഷം പ്രതികരിക്കാന്‍ സാധിക്കാതിരുന്നതില്‍ ഒരിക്കലും അവളെ കുറ്റം പറയില്ലെന്നും ഓരോരുത്തരും പ്രതികരിക്കുന്ന രീതി വ്യത്യസ്തമായിരിക്കുമെന്നും സാനിയ പറഞ്ഞു. ഇപ്പോള്‍ എവിടെ പോയാലും ഒരു കൈ അകലത്തിലേ ആളുകള്‍ നില്‍ക്കുകയുള്ളൂവെന്നും സാനിയ പറയുന്നുണ്ട്.
ആ സമയത്തിന് ശേഷം പിന്നീട് ആള്‍ക്കൂട്ടത്തിന് ഇടയിലേക്ക് പോകുമ്പോള്‍ ഭയമുണ്ടെന്നാണ് സാനിയ പറയുന്നത്. അത് മാറാന്‍ സമയമെടുക്കുമെന്നും താരം പറയുന്നു. സാനിയ ബോള്‍ഡ് ആണെന്ന് ആളുകള്‍ പറയുമെങ്കിലും താന്‍ വളരെ ഇമോഷണല്‍ ആണെന്നാണ് സാനിയ പറയുന്നത്. സാറ്റർഡേ നെെറ്റ് ആണ് സാനിയയുടെ അവസാനമായി തീയേറ്ററിലെത്തിയ സിനിമ.


Click it and Unblock the Notifications